കൊറോണ വൈറസ് കോഴികളിലൂടെ പകരാമെന്ന തെറ്റായ അഭ്യൂഹം വാട്ട്സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നതിനാൽ ഇന്ത്യയിൽ ഇറച്ചി കോഴി വിൽപ്പന 50 ശതമാനം കുറഞ്ഞതായി മുൻനിര വിതരണക്കാരനായ ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ് അറിയിച്ചു. "സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പിൽ, തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം പോസ്റ്റുകൾ, കോഴികളിലൂടെ കൊറോണ വൈറസ് പകരുമെന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബി.എസ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാലാഴ്ച മുമ്പ് 75 മില്യൺ പക്ഷികളെ വിറ്റിരുന്നു. എന്നാൽ ഇപ്പോൾ വിൽപ്പന ആഴ്ചയിൽ 40 മില്യണായി കുറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾ കാരണം ഇറച്ചി കോഴി വിൽപ്പനയിൽ ഇടിവുണ്ടായതായി വെങ്കി ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ കോഴി വിൽപ്പക്കാരും അറിയിച്ചിട്ടുണ്ട്. വിലയിലുണ്ടായ ഇടിവ് കർഷകരെയും ബാധിക്കുന്നുണ്ട്. കർഷകർക്ക് ഇപ്പോൾ ഒരു പക്ഷിക്ക് 30-35 രൂപ മാത്രമാണ് ലഭിക്കുന്നത്, നേരത്തെ 80-85 രൂപ വരെ ലഭിക്കുമായിരുന്നു.

ചില കർഷകർ ഇതിനകം തന്നെ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ കൊറോണ വൈറസ് വവ്വാലുകളിൽ നിന്നാണ് ഉത്ഭവിച്ചതെന്നും പിന്നീട് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
മറ്റ് കൊറോണ വൈറസുകളെപ്പോലെ തന്നെ, പുതിയ വൈറസും - COVID-19 എന്ന രോഗത്തിന് കാരണമാകുന്നു - രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന ദ്രാവകം വഴി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. വാതിൽ ഹാൻഡിലുകൾ അല്ലെങ്കിൽ റെയിലിംഗുകൾ പോലുള്ള മലിനമായ ഉപരിതലങ്ങളിലൂടെയും ഇത് പടരും. കൊറോണ വൈറസുമായി ചിക്കൻ ഉപഭോഗത്തിന് യാതൊരു ബന്ധവുമില്ലെന്ന് ആളുകൾ ക്രമേണ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒറ്റരാത്രികൊണ്ട് ചിക്കൻ ഉൽപാദനം ഉയർത്താൻ കഴിയാത്തതിനാൽ വിൽപ്പന ആരംഭിക്കാൻ കുറച്ച് സമയമെടുക്കുമെന്ന്, യാദവ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
