കൊറോണ വൈറസ്: ഇന്ത്യയിലെ യുഎസ് എംബസി എല്ലാ വിസ കൂടിക്കാഴ്ച്ചകളും അടുത്ത ആഴ്ച മുതൽ റദ്ദാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 മഹാമാരി കണക്കിലെടുത്ത്, മാർച്ച് 16 തിങ്കളാഴ്ച മുതൽ ഇന്ത്യയിലെ യുഎസ് മിഷനുകൾ എല്ലാ കുടിയേറ്റ, കുടിയേറ്റ ഇതര വിസ അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായി ശനിയാഴ്ച അറിയിച്ചു. പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ, കൂടിക്കാഴ്‌ചകൾ ലഭ്യമാക്കുകയും വീണ്ടും തീയതികൾ ഷെഡ്യൂൾ ചെയ്യാൻ കഴിയുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മിഷൻ ഇന്ത്യയുടെ അമേരിക്കൻ കേന്ദ്രങ്ങൾ താൽക്കാലികമായി സേവനങ്ങൾ അവസാനിപ്പിക്കുകയും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതു പ്രവേശനം നിർത്തലാക്കിയെന്നുമെന്നാണ് അറിയിപ്പ്.

രാജ്യത്തെ സ്ഥിതിഗതികൾ അനുകൂലമായാൽ ആളുകളെ സ്ഥാപനങ്ങളിലേക്ക് സ്വാഗതം ചെയ്യുമെന്നും അതുവരെ എല്ലാവരോടും "ദയവായി സുരക്ഷിതവും ആരോഗ്യകരവുമായി തുടരാൻ" ആവശ്യപ്പെടുന്നതായും മിഷൻ ഇന്ത്യ അറിയിച്ചു. രാജ്യത്തേക്കുള്ള യാത്രയെക്കുറിച്ചും ഏപ്രിൽ 15 വരെ എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ചും സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്ത് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു കോവിഡ് -19 യാത്രാ ഹെൽപ്പ്ലൈൻ പുറത്തിറക്കിയിട്ടുണ്ട്.

ആശങ്കയുണർത്തി യുഎസ് നിയമങ്ങൾ‌; എച്ച്-1 ബി വിസയിലേറെയും നിരാകരിക്കപ്പെടുന്നതായി കണക്കുകൾ പുറത്ത്ആശങ്കയുണർത്തി യുഎസ് നിയമങ്ങൾ‌; എച്ച്-1 ബി വിസയിലേറെയും നിരാകരിക്കപ്പെടുന്നതായി കണക്കുകൾ പുറത്ത്

കൊറോണ വൈറസ്: ഇന്ത്യയിലെ യുഎസ് എംബസി എല്ലാ വിസ കൂടിക്കാഴ്ച്ചകളും അടുത്ത ആഴ്ച മുതൽ റദ്ദാക്കും

അമേരിക്കൻ വിസകളുടെ കാലഹരണപ്പെടൽ, എച്ച് -1 ബി വിസ നിഷേധിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള ഇന്ത്യൻ പൗരന്മാർ നിർബന്ധിത കാരണങ്ങളാൽ മടങ്ങേണ്ടി വരുന്നതു പോലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുന്നതിനായാണ് ഹെൽപ്പ് ലൈൻ ആരംഭിച്ചതെന്ന് അമേരിക്കൻ ബസാർ വെള്ളിയാഴ്ചത്തെ റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസ് മൂലം ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച യാത്രാ നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, ഏതെങ്കിലും സഹായത്തിനും വിശദീകരണത്തിനും ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിലേയ്ക്കും ആളുകൾക്ക് ബന്ധപ്പെടാവുന്നതാണ്.

ഇമിഗ്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നവർ അതാത് എംബസികളുമായി ബന്ധപ്പെടാനാണ് നിർദ്ദേശം. വെള്ളിയാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് കൊറോണ വ്യാപനം കണക്കിലെടുത്ത് ഫെഡറൽ ഗവൺമെന്റിന്റെ മുഴുവൻ സേവനവും പുറത്തെടുക്കണമെന്നും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വെല്ലുവിളിയെ നേരിടാൻ 50 ബില്യൺ ഡോളർ വരെ സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കും ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചു. യുഎസിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,800 ആയി ഉയർന്നപ്പോൾ 41 പേർ മരിച്ചു.

അമേരിക്ക എച്ച്1ബി വിസ ആപ്ലിക്കേഷൻ ഫീസ് നിരക്ക് ഉയർത്തിഅമേരിക്ക എച്ച്1ബി വിസ ആപ്ലിക്കേഷൻ ഫീസ് നിരക്ക് ഉയർത്തി

English summary

Corona virus: US embassy in India cancels all visa appointments from next week | കൊറോണ വൈറസ്: ഇന്ത്യയിലെ യുഎസ് എംബസി എല്ലാ വിസ കൂടിക്കാഴ്ച്ചകളും അടുത്ത ആഴ്ച മുതൽ റദ്ദാക്കും

all immigrant and non-immigrant visa appointments since Monday, March 16, cancelled by us embassy. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X