വ്യവസായ മേഖലയ്ക്ക് ആശ്വസിക്കാം, പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭീതിയില്‍ ഉഴറുന്ന ഉത്പാദന മേഖലയ്ക്ക് ആശ്വസിക്കാം. വ്യവസായ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. മുന്‍സിപ്പാലിറ്റികളുടെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും പരിധിക്ക് വെളിയിലുള്ള വ്യവസായങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച്ച അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ചരക്ക് ഗതാഗത നിയന്ത്രണത്തിലും ഇളവുകള്‍ വരും.

വ്യവസായ മേഖലയ്ക്ക് ആശ്വസിക്കാം, പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പുതിയ തീരുമാനം മുന്‍നിര്‍ത്തി രാജ്യത്തെ വ്യവസായ മേഖല ഉണരുമെന്ന കാര്യമുറപ്പായി. നിലവില്‍ വ്യവസായ മേഖല ഒന്നടങ്കം നിലച്ചു നില്‍ക്കുകയാണ്. മെയ് 3 വരെ ലോക്ക്് ഡൗണ്‍ നീട്ടിയെങ്കിലും ഉത്പാദന മേഖലയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സ്റ്റീല്‍, വാഹന വ്യവസായങ്ങളെയായിരിക്കും ഈ നടപടി കൂടുതല്‍ സ്വാധീനിക്കുക.

Most Read: ഇനി ആഭരണം വാങ്ങേണ്ട, സ്വർണ ബോണ്ട് വാങ്ങാൻ അവസരം; റിസർവ് ബാങ്ക് തീയതി പ്രഖ്യാപിച്ചുMost Read: ഇനി ആഭരണം വാങ്ങേണ്ട, സ്വർണ ബോണ്ട് വാങ്ങാൻ അവസരം; റിസർവ് ബാങ്ക് തീയതി പ്രഖ്യാപിച്ചു

ലോക്ക് ഡൗണ്‍ കാരണം ഉത്പാദനം വെട്ടിക്കുറച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ എത്രയുംപെട്ടെന്ന് സാധാരണഗതിയില്‍ കൊണ്ടുവരാന്‍ കഴിയും. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം ഏപ്രില്‍ 20 -ന് ശേഷമുള്ള ഇളവുകള്‍ ചുവടെ കാണാം.

  • സാമൂഹിക അകലം പാലിച്ച്, മാസ്‌കുകള്‍ ഉപയോഗിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം നടത്താം.
  • ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ആര്‍ബിഐ, ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കും തുറന്നു പ്രവര്‍ത്തിക്കാം.
  • കാര്‍ഷികവൃത്തിക്ക് തടസമുണ്ടാവില്ല; കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം നടത്തുകയും ചെയ്യാം.
  • കാര്‍ഷിക ഉപകരണങ്ങള്‍ ലഭിക്കുന്ന കടകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ എന്നിവ തുറക്കാം.
  • കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണത്തിനും തടസമുണ്ടാവില്ല.
  • വളം, വിത്ത്, കീടനാശിനി കടകളും തുറന്നു പ്രവര്‍ത്തിക്കാം.
  • വിതക്കാനും കൊയ്യാനുമുള്ള യന്ത്രങ്ങളുടെ ഗാതാഗതത്തിന് തടസമുണ്ടാവില്ല.
  • സമുദ്ര മത്സ്യബന്ധനം, ഉള്‍നാടന്‍ മത്സ്യ ബന്ധനം എന്നിവയും നടത്താം.
  • മത്സ്യം ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയും കച്ചവടം നടത്തുകയും ചെയ്യാം.
  • കാപ്പി, തേയില പ്ലാന്റേഷനുകള്‍, പാക്കിങ്, വിപണനം, മാര്‍ക്കറ്റിങ് എന്നിവ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവര്‍ത്തിപ്പിക്കാം.
  • ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, ഫാര്‍മസികള്‍, മരുന്ന്? നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങി ആരോഗ്യ സേവന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം
  • വളര്‍ത്തു മൃഗങ്ങളുടെ ഫാമുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.

Most Read: പുതിയ നികുതി വ്യവസ്ഥയാണോ തിരഞ്ഞെടുക്കുന്നത്? നിങ്ങളുടെ തൊഴിലുടമയെ ഇക്കാര്യം അറിയിക്കൂ

Read more about: coronavirus india
English summary

വ്യവസായ മേഖലയ്ക്ക് ആശ്വസിക്കാം, പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി

Lockdown 2: Government Eases Manufacturing Sector Norms.
Story first published: Wednesday, April 15, 2020, 12:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X