പുതിയ നികുതി വ്യവസ്ഥയാണോ തിരഞ്ഞെടുക്കുന്നത്? നിങ്ങളുടെ തൊഴിലുടമയെ ഇക്കാര്യം അറിയിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിഡിഎസ്, ടിസിഎസ് ഇളവ്, നികുതി വ്യവസ്ഥ തിരഞ്ഞെടുക്കല്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അടുത്തിടെ ഒരു വിശദീകരണം നല്‍കിയിരുന്നു. ഒരു ജീവനക്കാരന്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പുത്തന്‍ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഇക്കാര്യം തൊഴിലുടമയെ അറിയിക്കേണ്ടതാണെന്നും ഇക്കാലയളവലില്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും തൊഴിലുടമ ടിഡിഎസ് കുറയ്‌ക്കേണ്ടി വരുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ഒരു വ്യക്തി നികുതി വ്യവസ്ഥ തിരഞ്ഞെടുത്താല്‍,

തൊഴിലുടമയുടെ ടിഡിഎസിനെ സംബന്ധിച്ച് സാമ്പത്തിക വര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് മാറ്റാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അവരുടെ സര്‍ക്കുലറിലൂടെ വ്യക്തമാക്കി. എന്നിരുന്നാലും, ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്ന സമയത്ത് ഓപ്ഷന്‍ മാറ്റാവുന്നതാണ്. ബിസിനസ് വരുമാനം ഒഴികെയുള്ള വരുമാനമുള്ള ഒരു ജീവനക്കാരന്‍ (ശമ്പള വരുമാനം മുതലായവ) 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് തൊഴിലുടമയെ അറിയിക്കേണ്ടതാണ്. അത്തരം കേസുകളില്‍ യഥാര്‍ഥ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍, നിയമത്തിലെ 119-ാം വകുപ്പ് പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ബോര്‍ഡ് ഇത് വ്യക്തമാക്കുന്നു.

പുതിയ നികുതി വ്യവസ്ഥയാണോ തിരഞ്ഞെടുക്കുന്നത്? നിങ്ങളുടെ തൊഴിലുടമയെ ഇക്കാര്യം അറിയിക്കൂ

<strong>കൊറോണ വൈറസ് ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ</strong>കൊറോണ വൈറസ് ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

'ലാഭം, ബിസിനസ് അല്ലെങ്കില്‍ തൊഴിലിന്റെ നേട്ടങ്ങള്‍' എന്ന തലക്കെട്ടിലുള്ള വരുമാനത്തിന് പുറമെ മറ്റു വരുമാനമുള്ള ഒരു ജീവനക്കാരന്‍, നിയമത്തിലെ 1iSBAC വകുപ്പ് പ്രകാരം ആനുകൂല്യ നിരക്ക് തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ഓരോരുത്തരുടെയും അത്തരം ഉദ്ദേശ്യത്തോടെ, കിഴിവുകാരന്‍ അയാളുടെ തൊഴിലുടമയെ അറിയിച്ചേക്കാം. ഓരോ മുന്‍വര്‍ഷത്തെയും അത്തരം അറിയിപ്പിനെ തുടര്‍ന്ന്, കിഴിവുകാരന്‍ തന്റെ മൊത്തം വരുമാനം കണക്കാക്കുകയും നിയമത്തിലെ IISBAC വ്യവസ്ഥകള്‍ക്ക് അനുസൃതമായി ടിഡിഎസ് ഉണ്ടാക്കുകയും ചെയ്യും. അത്തരം അറിയിപ്പ് ജീവനക്കാരന്‍ നല്‍കിയിട്ടില്ലെങ്കില്‍, നിയമത്തിലെ 11SSBAC വകുപ്പിലെ വ്യവസ്ഥകള്‍ പരിഗണിക്കാതെ തൊഴിലുടമ ടിഡിഎസ് ഉണ്ടാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഒരു ജീവനക്കാരന്‍ ഇപ്പോള്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നുവെങ്കില്‍, പഴയ നികുതി വ്യവസ്ഥയ്ക്ക് പകരം താഴ്ന്ന നിരക്കിലുള്ള പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് കണക്കാക്കിയ മൊത്തം നികുതി അവരുടെ ശമ്പളത്തില്‍ ടിഡിഎസ് ആയി കുറയ്ക്കുന്നതാണ്.

English summary

പുതിയ നികുതി വ്യവസ്ഥയാണോ തിരഞ്ഞെടുക്കുന്നത്? നിങ്ങളുടെ തൊഴിലുടമയെ ഇക്കാര്യം അറിയിക്കൂ; സിബിഡിടി

wish to opt for new tax regime inform you employer now says cbdt
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X