കൊറോണ ഭീതിയിൽ വിപണികൾ, ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ച്ചയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളോടെ ആരംഭിച്ച വിപണിയിൽ ഇന്ന് കനത്ത ഇടിവ്. ആഗോള ഓഹരികളുടെയും കറൻസികളുടെയും ഇടിവിനെത്തുടർന്ന് വിദേശ ഫണ്ടുകൾ തുടർച്ചയായി വിറ്റഴിക്കപ്പെട്ടതോടെ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ന്ന നിലയിലെത്തി. വ്യാപാരികൾ ഇപ്പോൾ ചില്ലറ പണപ്പെരുപ്പവും ഫാക്ടറി ഔട്ട്‌പുട്ട് ഡാറ്റയുമാണ് കാത്തിരിക്കുന്നത്.

രൂപയുടെ മൂല്യം ഏകദേശം 1 ശതമാനം കുറഞ്ഞ് 74.34 എന്ന നിലയിലെത്തി. റെക്കോർഡ് താഴ്ന്ന നിലയായ 74.48ന് അടുത്താണ് എത്തിയിരിക്കുന്നത്. 2018 ഒക്ടോബറിലാണ് ഇതിന് മുമ്പ് രൂപ കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ചില വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ വിസ നൽകുന്നത് ബുധനാഴ്ച്ച മുതൽ നിർത്തി വച്ചിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി യൂറോപ്പിൽ നിന്നുള്ള എല്ലാ യാത്രകളും അടുത്ത 30 ദിവസത്തേക്ക് യുഎസ് നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രൂപ-ഡോളർ വിനിമയ നിരക്ക്: ക്രൂഡ് ഓയിൽ വില വർദ്ധിച്ചു, രൂപയുടെ മൂല്യത്തിൽ ഇടിവ്രൂപ-ഡോളർ വിനിമയ നിരക്ക്: ക്രൂഡ് ഓയിൽ വില വർദ്ധിച്ചു, രൂപയുടെ മൂല്യത്തിൽ ഇടിവ്

കൊറോണ ഭീതിയിൽ വിപണികൾ, ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ച്ചയിൽ

ലോകാരോഗ്യ സംഘടന കൊറോണ രോഗത്തെ ആഗോള മഹാമാരി എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ എണ്ണയുടെ ഡിമാൻഡ് കുറയുന്ന സാഹചര്യത്തിൽ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധം രൂക്ഷമായി തുടങ്ങി. വില യുദ്ധത്തിന്റെ ഭാഗമായി ക്രൂഡ് ഓയിൽ വില ഇന്ന് 7 ശതമാനം ഇടിഞ്ഞു. ഫെബ്രുവരി പകുതി മുതൽ വൈറസ് ഭീതിയെ തുടർന്ന് വിദേശ നിക്ഷേപകർ 5.5 ബില്യൺ ഡോളറാണ് ഇക്വിറ്റി, ഡെറ്റ് മാർക്കറ്റുകളിൽ വിറ്റത്.

കോവിഡ് - 19 ലോകത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. കൂടുതൽ രാജ്യങ്ങൾ യാത്രാ നിയന്ത്രണത്തിനും നിർബന്ധിത വിപണിക്കും നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇത് തുടരുകയാണെങ്കിൽ വ്യാപാര പ്രവർത്തനങ്ങളിൽ ഉടനാളം ഗണ്യമായ തടസ്സം സൃഷ്ടിക്കപ്പെടുകയും അതിന്റെ ഫലമായി ആഗോളതലത്തിൽ വിപണികളെ ബാധിക്കുകയും ചെയ്തേക്കാം. ഏഷ്യൻ കറൻസികളിൽ ഫിലിപ്പൈൻ പെസോയും ദക്ഷിണ കൊറിയയുടെ വണ്ണും ഒരു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ഇന്തോനേഷ്യൻ റുപ്പിയ, മലേഷ്യൻ റിംഗറ്റ് എന്നിവ 0.7 ശതമാനം വീതം കുറഞ്ഞു.

രൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? കാര്യം അത്ര നിസാരമല്ല 

English summary

Coronavirus effect indian rupee falls at record low | കൊറോണ ഭീതിയിൽ വിപണികൾ, ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ച്ചയിൽ

The Indian rupee hit a record low against the US dollar as foreign funds continued to sell amid falling global stocks and currencies. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X