ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ യുഎസ് ഡോളറിനെതിരെ 28 പൈസ ഇടിഞ്ഞ് 71.88 എന്ന നിലയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം. മറ്റ് വിദേശ കറൻസികളേക്കാൾ യുഎസ് ഡോളറിന്റെ ഡിമാൻഡ് വർദ്ധിച്ചു. സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില കുതിച്ചുയർന്നതിന്റെ ഫലമാണ് രൂപയുടെ മൂല്യം ഇടിവ്. എന്നാൽ രൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയണ്ടേ?
വിദേശ വിദ്യാഭ്യാസം
പല വിദ്യാർത്ഥികളും ഇക്കാലത്ത് വിദേശ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നവരാണ്. അതായത് കറൻസിയുടെ പെട്ടെന്നുള്ള മൂല്യത്തകർച്ച വിദ്യാർത്ഥികളെയും അവരുടെ ബജറ്റുകളെയും സ്പോൺസർമാരെയും ബാധിച്ചേക്കാം. രൂപയുടെ മൂല്യം ഇടിയുന്നു എന്നതിനർത്ഥം വിദ്യാർത്ഥികൾ ഓരോ ഡോളറിനും കൂടുതൽ രൂപ നൽകേണ്ടി വരും എന്നാണ്. ഉദാഹരണത്തിന്, ഒരാൾ 2017 ൽ ഒരു ഡോളറിന് ശരാശരി 65 രൂപ ചെലവഴിച്ചുവെങ്കിൽ, ഇപ്പോൾ അവർക്ക് 71.5 രൂപ ചെലവഴിക്കേണ്ടി വരും. 10 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇത് വളരെ പ്രധാനമാണ്. നിങ്ങളുടെ ട്യൂഷൻ ഫീസ്, ഭക്ഷണം, യാത്രാ ചെലവുകൾ തുടങ്ങി എല്ലാത്തിനും നിരക്ക് ഉയരും.
വിദേശ യാത്ര
നിങ്ങൾ യുഎസിലേയ്ക്ക് ടൂർ പോകാൻ പദ്ധതിയിട്ടുണ്ടെങ്കിൽ രൂപയുടെ മൂല്യത്തകർച്ച കാരണം റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ട്രെയിൻ / ബസ് / ക്യാബ് റൈഡുകൾ, ഷോപ്പിംഗ് മുതലായവയ്ക്ക് കൂടുതൽ പണം കൈയിൽ കരുതേണ്ടി വരും. ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക്, രൂപയെക്കാൾ കറൻസി കുറവുള്ള ഒരു ടൂർ ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കുന്നതാണ് മികച്ച ഓപ്ഷൻ.
പണപ്പെരുപ്പം
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് കറൻസി വിലയെ നേരിട്ട് ബാധിച്ചു. ഇത് ഉൽപ്പാദന വസ്തുക്കൾ അല്ലെങ്കിൽ കാർഷിക ഉൽപന്നങ്ങൾ പോലുള്ള ദൈനംദിന ഉപഭോഗ വസ്തുക്കളുടെ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും. എന്നിരുന്നാലും, പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാണെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ധന വില
രൂപയുടെ മൂല്യത്തകർച്ച സാധാരണയായി ഇന്ധനവില ഉയരുന്നതിന് കാരണമാകുന്നു, കാരണം ഇന്ത്യ എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ രൂപയിൽ തുടർച്ചയായ ഇടിവുണ്ടാകുന്നത് ഇന്ധനവില ഉയരാൻ കാരണമാണ്. ഇത് നിങ്ങളുടെ യാത്രാമാർഗങ്ങൾ ചെലവേറിയതാക്കും.
ചികിത്സാ ചെലവ്
ധാരാളം മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യമിടിഞ്ഞാൽ ചികിത്സാ ചെലവും ഉയരും. വിദേശത്ത് ചികിത്സ നേടാൻ പദ്ധതിയിടുന്നുണ്ടെങ്കിലും നിങ്ങളുടെ ബജറ്റ് വർദ്ധിപ്പിക്കേണ്ടതുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾ
ധാരാളം ഓട്ടോമൊബൈൽ ഭാഗങ്ങൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇറക്കുമതി ചെലവ് വർദ്ധിക്കുമ്പോൾ വാഹന വിലയും ഉയരും. ലാപ്‌ടോപ്പ്, എൽഇഡി ടിവി തുടങ്ങിയവയ്ക്കും ഇത്തരത്തിൽ രൂപയുടെ മൂല്യം ഇടിയുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications