ഭവനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത; റിപ്പോ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് ആശ്വാസമായേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ആദ്യ വാരം യോഗം ചേരുന്ന ധനകാര്യ നയസമിതി റിപ്പോനിരക്കുകള്‍ വെട്ടിക്കുറച്ചേക്കാമെന്ന് സൂചന. കൊറോണ വൈറസ് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തില്‍ വിപണികളും സ്ഥാപനങ്ങളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. മാര്‍ച്ച് 16ന് നടന്ന പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണപ്പെരുപ്പത്തെ മാത്രമല്ല, കൊറോണ വൈറസിനെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥയെ ബാധിച്ച മാന്ദ്യത്തെയും ഇത്തവണ എംപിസി കൈകാര്യം ചെയ്യേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

റിസര്‍വ് ബാങ്ക് നിരക്കുകള്‍ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കെയര്‍ റേറ്റിംഗിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറഞ്ഞു. നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ വലിയ തോതിലുള്ള സമ്മര്‍ദ്ദമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിരവധി ബാങ്കുകള്‍ നിരക്കുകള്‍ കുറയ്ക്കുന്നത് കണ്ടിട്ടുണ്ട്. നിരക്ക് കുറയ്ക്കല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകില്ലെങ്കിലും വായ്പക്കാരെ സംബന്ധിച്ച് ഒരു ആശ്വാസ നടപടിയായിരിക്കും. കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നാല്‍ അവര്‍ക്ക് കടം വീട്ടേണ്ടതുണ്ട്. നിരക്കുകള്‍ കുറയ്ക്കുന്നത് വഴി ഡെറ്റ് സേവനത്തിലെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളി വില തുടര്‍ച്ചയായി താഴേക്ക്; കാരണം ഇതാണ്വെള്ളി വില തുടര്‍ച്ചയായി താഴേക്ക്; കാരണം ഇതാണ്

ഭവനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത; റിപ്പോ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് ആശ്വാസമായേക്കും

റിസര്‍വ് ബാങ്ക് അത്തരത്തിലൊരു തീരുമാനമെടുക്കുകയാണെങ്കില്‍ റിപ്പോ നിരക്കില്‍ വായ്പയെടുത്ത വായ്പക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. 2019 ഒക്ടോബര്‍ 1ന് ശേഷം വായ്പയെടുത്ത എല്ലാ വായ്പക്കാരും അവരുടെ വായ്പാ നിരക്കുകള്‍ ഒരു ബാഹ്യ ബെഞ്ച്മാര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതേസമയം, ഫെബ്രുവരി മുതല്‍ ആര്‍ബിഐ നിരക്കുകള്‍ കുറച്ചിട്ടില്ല. അതിനാല്‍ തന്നെ റിപ്പോ ലിങ്ക്ഡ് ലോണുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് നിരക്കുകളില്‍ ഇളവ് ലഭിച്ചിരുന്നില്ല. റിപ്പോ-ലിങ്ക്ഡ് വായ്പാ നിരക്കുകള്‍ക്ക് ഏറ്റവും കുറഞ്ഞ നിലയിലാണെന്നും അതിനാലാണ് വീണ്ടും ഇളവുകള്‍ നല്‍കാത്തതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

മിക്ക ബാങ്കുകളും അവരുടെ ഭവനവായ്പകള്‍ക്ക് വലിയ നിരക്കാണ് ഈടാക്കുന്നത്. 7.95 ശതമാനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പലിശ നിരക്ക്. അതായത് റിപ്പോ നിരക്കിനേക്കാള്‍ 280 ബിപിഎസ് ബാങ്ക് ഈടാക്കുന്നു. മറ്റു പല പൊതുമേഖലാ ബാങ്കുകളുടെയും പലിശ നിരക്ക് എസ്ബിഐയുടെ നിരക്കിന് സമാനമാണെന്ന് ഓണ്‍ലൈന്‍ വായ്പ വിപണ കേന്ദ്രമായ മൈലോണ്‍കെയര്‍. കോമിന്റെ സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് ഗുപ്ത പറഞ്ഞു. ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറച്ചാല്‍ ഈ സാഹചര്യം മാറിയേക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. അതിനാല്‍ തന്നെ റിസര്‍വ് ബാങ്കിന്റെ അടുത്ത ധനനയ പ്രഖ്യാപനത്തിലാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

Read more about: coronavirus loan
English summary

ഭവനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത; റിപ്പോ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് ആശ്വാസമായേക്കും | Covid 19: The Financial Policy Committee, which meets in the first week of April, is likely to cut rates

Covid 19: The Financial Policy Committee, which meets in the first week of April, is likely to cut rates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X