ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമെമ്പാടും 21 ദിവസം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ടോളുകള്‍ പിരിക്കുന്നത് നിര്‍ത്തി വെച്ച് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 14 വരെ ടോളുകള്‍ ഈടാക്കുന്നതാണ് നിര്‍ത്തി വെച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കി. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, എല്ലാ ടോള്‍ ഓപ്പറേറ്റര്‍മാരും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ആംബുലന്‍സ്, ക്രെയിന്‍ സേവനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കണം. ടോള്‍ പിരിക്കുന്നത് നിര്‍ത്തണമോയെന്ന് ചോദിച്ച് ഈ ആഴ്ച ആദ്യം എന്‍എച്ച്എഐ റോഡ് ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
വൈറസ് പടരുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്ന ഏജന്‍സികള്‍ ഭീതിയിലാണെന്നും ടോള്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കാന്‍ പലരും വിമുഖത കാണിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വരുമാനത്തിലുണ്ടായ ഗണ്യമായ ഇടിവാണ് പുതിയ ഏജന്‍സികള്‍ കരാറുമായി വരാത്തതിന് മറ്റൊരു കാരണമെന്നും കത്തിലുണ്ട്. 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഉദ്ധരിച്ചാണ് കത്തിന് മറുപടി ലഭിച്ചത്. ലോക്ക ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ടോള്‍ ഈടാക്കുന്നത് നിര്‍ത്തിവെച്ചതായി ഉത്തരവില്‍ പറയുന്നു.

അതേസമയം, ടോള്‍ പിരിവ് നിര്‍ത്തുന്നത് എന്എച്ച്എആയുടെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കാലയളവില്‍ ടോള്‍ ഓപ്പറേറ്റര്‍മാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാല്‍ അത് വലിയൊരു സാമ്പത്തിക ബാധ്യതയാകുമെന്ന് ടോള്‍ പ്ലാസ എക്സിക്യൂട്ടീവ് പറയുന്നു. അതിനാല്‍ ഇപ്പോഴത്തെ നിയന്ത്രണം പ്രതിസന്ധിയിലാക്കിയേക്കാം. എന്നിരുന്നാലും വൈറസ് വ്യാപനം തടയുകയാണ് പ്രധാനപ്പെട്ട കാര്യം. ടോള്‍ ഗേറ്റിലെ ജീവനക്കാര്‍ വിവിധ ആളുകളില്‍ നിന്നും പണം ശേഖരിക്കുന്നുണ്ട്. അത് വൈറസ് പകരാനുള്ള സാധ്യതയാണ് മുന്നോട്ട് വെക്കുന്നത്. ഇതോടൊപ്പം ടോള്‍ പിരിവില്‍ 20 ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ ദേശീയപാതകളിലുടനീളമുള്ള ടോള്‍ വരുമാനം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 ശതമാനമായാണ് കുറഞ്ഞത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശവും അടച്ചു പൂട്ടിയിരിക്കുകയാണ്. നാഷ്ണല്‍ ഹൈവേ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 50 ശതമാനത്തിന്റെ ഇടിവുണ്ടായി. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ രാജ്യമെമ്പാടുമായി പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ ബാങ്കിംഗ്, എടിഎം, റേഷന്‍ കടകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കി എല്ലാം പ്രവര്‍ത്തന രഹിതമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
