കൊവിഡ് കേസുകൾ കുതിച്ചുയരുന്നു, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടാൻ പോകുന്നത് കനത്ത തകർച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

5 മില്യണിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മഹാമാരിയുടെ പുതിയ ആഗോള ഹോട്ട്‌സ്പോട്ടായി രാജ്യം ഉയർന്നു. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കൽ പ്രതീക്ഷകളും തകർന്നു. വൈറസ് വ്യാപിക്കുന്നത് തുടരുന്നതിനാൽ സാമ്പത്തിക വിദഗ്ധരും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് പോലുള്ള ആഗോള സ്ഥാപനങ്ങളും ഇന്ത്യയുടെ വളർച്ചാ പ്രവചനങ്ങൾ ഇതിനകം ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലകളിലേയ്ക്ക് വെട്ടിക്കുറച്ചു.

 

പ്രതീക്ഷകൾ

പ്രതീക്ഷകൾ

2021 മാർച്ച് വരെയുള്ള കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 14.8 ശതമാനം ഇടിവുണ്ടാകുമെന്ന് ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്ക് കണക്കാക്കുന്നു, അതേസമയം എ.ഡി.ബി 9 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് സമ്പദ്‌വ്യവസ്ഥ 10.2 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണുബാധകൾ നിയന്ത്രണവിധേയമാക്കുന്നതിൽ പരാജയപ്പെടുന്നത് ബിസിനസ്സ് പ്രവർത്തനത്തെയും ഉപഭോഗത്തെയും പിന്നോട്ടടിക്കും.

സാമ്പത്തിക സ്വാതന്ത്ര്യം: ഇന്ത്യ 105 ആം സ്ഥാനത്ത്, ആദ്യ പത്തില്‍ ഇവര്‍സാമ്പത്തിക സ്വാതന്ത്ര്യം: ഇന്ത്യ 105 ആം സ്ഥാനത്ത്, ആദ്യ പത്തില്‍ ഇവര്‍

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

മാർച്ച് അവസാനത്തോടെ ആരംഭിച്ച ലോകത്തിലെ ഏറ്റവും കർശനവും വലുതുമായ ലോക്ക്ഡൌണിൽ നിന്ന് ലഘൂകരണങ്ങൾ തുടങ്ങിയതിനുശേഷം ഇന്ത്യ സാവധാനം മുന്നേറുകയായിരുന്നു. എന്നാൽ പ്രാദേശിക വൈറസ് കേസുകൾ ഈ ആഴ്ച 5 മില്യൺ മാർക്കിലെത്തി. മരണനിരക്കിൽ യുഎസിനും ബ്രസീലും തൊട്ടുപിന്നിലെത്തി. ആഗോളതലത്തിൽ രണ്ടാമത്തെ അണുബാധയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ, അണുബാധയുടെ ആദ്യ തരംഗത്തെ മറികടക്കാൻ ഇന്ത്യക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് ഫിച്ച് റേറ്റിംഗ് ലിമിറ്റഡിന്റെ യൂണിറ്റായ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് ലിമിറ്റഡിലെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ പറഞ്ഞു.

ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ തൊഴില്‍ നിയമനത്തില്‍ പുരോഗതി നേടാന്‍ സാധ്യതെയന്ന് സര്‍വേ ഫലംഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ തൊഴില്‍ നിയമനത്തില്‍ പുരോഗതി നേടാന്‍ സാധ്യതെയന്ന് സര്‍വേ ഫലം

റെക്കോർഡ് ഇടിവ്

റെക്കോർഡ് ഇടിവ്

ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11.8 ശതമാനമായി ചുരുങ്ങും നേരത്തെ -5.8 ശതമാനമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 23.9 ശതമാനം ഇടിഞ്ഞതായി ഡാറ്റ കാണിച്ചതിന് ശേഷമാണ് ഗോൾഡ്മാൻ സാച്ചിന്റെ ഏറ്റവും പുതിയ വളർച്ചാ പ്രവചനം. 1996 ൽ റെക്കോർഡുകൾ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് നിലവിലത്തേത്.

കൊവിഡ് കാലത്ത് 'പച്ച പിടിച്ച്' ഡിടിഎച്ച് വിപണികൊവിഡ് കാലത്ത് 'പച്ച പിടിച്ച്' ഡിടിഎച്ച് വിപണി

വീണ്ടെടുക്കൽ സാധ്യത

വീണ്ടെടുക്കൽ സാധ്യത

കർശനമായ ലോക്ക്ഡൌണിനെത്തുടർന്ന് പ്രവർത്തനം ആരംഭിച്ചതായി ചില അടയാളങ്ങളുണ്ടെങ്കിലും, ശക്തമായ വീണ്ടെടുക്കൽ അനിശ്ചിതത്വത്തിലാണ്. എല്ലാ സൂചനകളും അനുസരിച്ച്, സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ അണുബാധകളും വർദ്ധിക്കാൻ തുടങ്ങി. ഇത് സാമ്പത്തിക വീണ്ടെടുക്കൽ ക്രമേണ ആകാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

English summary

Covid cases are on the rise, Indian economy is going to face a severe downturn | കൊവിഡ് കേസുകൾ കുതിച്ചുയരുന്നു, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടാൻ പോകുന്നത് കനത്ത തകർച്ച

With more than 5 million corona virus cases reported, the country has emerged as the new global hotspot for the epidemic. With this, India's economic recovery hopes were dashed. Read in malayalam.
Story first published: Friday, September 18, 2020, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X