ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. സര്‍വ്വ മേഖലകളിലും കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്ത് മേയ് മാസത്തില്‍ വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളാണ് വില്‍പ്പന ഇടിയുന്നതിന് പ്രധാന കാരണം.

കൂടാതെ കൊവിഡ് ചികിത്സയ്ക്കായി മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദനത്തിനായി വ്യാവസായിക ഒക്സിജന്‍ മാറ്റിയത് മൂലമുള്ള ഉത്പാദന കുറവും വാഹന വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇന്ത്യയിലെ മുന്‍ വാഹനനിര്‍മ്മാതാക്കളായ മാരുതിക്ക് 71 ശതമാനം ഇടിവാണ് മേയ് മാസത്തില്‍ വില്‍പ്പനയില്‍ സംഭവിച്ചത്. 1,59,691 വാഹനങ്ങളാണ് ഏപ്രില്‍ മാസത്തില്‍ വിറ്റുപോയതെങ്കില്‍ മേയ് മാസത്തില്‍ ഇത് വെറും 46,555 മാത്രമാണ്,
മാരുതിയെ കൂടാതെ ഹുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹോണ്ട എന്നീ കമ്പനികള്‍ക്കും വില്‍പ്പന വലിയ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. ഹുണ്ടായ് ആകെ 30,703 കാറുകളാണ് മേയ് മാസത്തില്‍ വിറ്റത്. ഏപ്രിലില്‍ ഇത് 59,203 ആയിരുന്നു. ടാറ്റ ആകെ 24,552 കാറുകളാണ് മേയ് മാസത്തില്‍ വിറ്റത്. ഏപ്രില്‍ മാസത്തില്‍ ഇത് 59,203 ആയിരുന്നു. മറ്റ് കമ്പനികള്‍ക്കും സമാനമായ കുറവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications