ദില്ലി; കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് സർക്കാർ ഹെൽപ് ഡെസ്ക് രൂപീകരിച്ചു.കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസിങ് പ്രശ്നങ്ങൾ, കസ്റ്റംസ് ക്ലിയറൻസിൽ ഉണ്ടാകുന്ന കാലതാമസം, ഡോക്കുമെന്റെഷനിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ഡയറക്ടറേഡ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി)പരിശോധിക്കും.

കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സംബന്ധിയായ പ്രശ്നങ്ങളുടെ വിവരങ്ങൾ ഹെൽപ് ഡെസ്‌ക് ശേഖരിക്കുകയും, ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സാധ്യമായ പരിഹാരങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പ്രശ്നങ്ങൾ സംബന്ധിച്ച് എല്ലാവരും, പ്രത്യേകിച്ചും കയറ്റുമതി-ഇറക്കുമതി പ്രക്രിയകളിൽ ഏർപ്പെടുന്നവർ DGFT വെബ്സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണ്. ഇതിനായി ചെയ്യേണ്ടത്
i. https://dgft.gov.in എന്ന DGFT വെബ്സൈറ്റിൽ പ്രവേശിക്കുക. എന്നിട്ട് 'Services', 'DGFT', 'Helpdesk Service' എന്നീ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
ii. 'Create New Request' തിരഞ്ഞെടുക്കുക, എന്നിട്ട് 'Covid-19' എന്ന ലിങ്ക് ചെയ്യുക
iii. യോജിച്ച ഉപവിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന്, ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം, സമർപ്പിക്കുക
ഇതിനൊപ്പം തന്നെ, dgftedinic.in ഇ-മെയിൽ വിലാസത്തിലേക്ക്, 'Covid-19 ഹെൽപ്‌ഡെസ്‌ക്' എന്ന തലക്കെട്ടോടെ അയക്കാവുന്നതാണ്. കൂടാതെ, ടോൾ ഫ്രീ നമ്പർ ആയ 1800-111-550 ലും ബന്ധപ്പെടാവുന്നതാണ്.
പരിഹാരങ്ങളുടെ നിലവിലെ സ്ഥിതി, പ്രതികരണങ്ങൾ എന്നിവ DGFT ഹെൽപ്‌ഡെസ്‌ക് സേവനങ്ങൾക്ക് താഴെയുള്ള സ്റ്റാറ്റസ് ട്രാക്കർ സംവിധാനത്തിലൂടെ അറിയാവുന്നതാണ്. ഇ മെയിൽ, SMS എന്നിവ വഴിയും ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ അറിയിക്കാമെന്നും സർക്കാർ അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications