ലോക വിപണിയെ തകര്‍ത്ത് യൂറോപ്പിലെ കൊവിഡിന്റെ രണ്ടാം തരഗം; പ്രതിഫലനം ഇന്ത്യയിലും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; യുറോപ്പിലെ കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം ആഗോള ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ ഇന്ത്യന്‍ വിപണിയും നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി.വൻ ഇടിവ് രേഖപ്പെടുത്തി കൊണ്ടാണ് വ്യാഴാഴ്ട ഓഹരി വിപണി ക്ലോസ് ചെയ്തത്. വ്യാപാരം അവസാനിക്കാറായപ്പോൾ സെന്‍സെക്‌സ് 1097.98 പോയിന്റ് ഇടിഞ്ഞ് 39,873 പോയന്റിലും നിഫ്റ്റി 304.75 ഇടിഞ്ഞ് 11,726 പോയന്റിലുമെത്തി.തുടര്‍ച്ചയായി പത്തുദിവസംകൊണ്ടുണ്ടായ നേട്ടമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന യുഎസ് പ്രഖ്യാപനവും തിരിച്ചടിക്ക് കാരണമായി.

 

'നിലവിളിച്ച്' ഓഹരി വിപണി, ഒറ്റദിവസംകൊണ്ട് നഷ്ടപ്പെട്ടത് 3.3 ലക്ഷം കോടി രൂപ - അറിയണം ഇക്കാര്യങ്ങള്‍

 ലോക വിപണിയെ തകര്‍ത്ത് യൂറോപ്പിലെ കൊവിഡിന്റെ രണ്ടാം തരഗം; പ്രതിഫലനം ഇന്ത്യയിലും

രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നതോടെ യൂറോപ്പിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഫ്രാൻസിൽ രാത്രികാലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജർമനി അയർലാന്റ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. യുകെയിൽ രണ്ടാം ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യതകൾ ഭരണകുടം പരിശോധിക്കുന്നുണ്ട്. സാമൂഹിക അകലം കർശനമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് രാജ്യങ്ങൾ.

നിഫ്റ്റിയിൽ പ്രമുഖ ഓഹരികളായ എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫൈനാൻസ് , ഇൻഫോസിസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നി ബാങ്കിംഗ് ഓഹരികളും നഷ്ടം നേരിട്ടു. 3-4 ശതമാനത്തിലധികം ഇടിവാണ് രേഖപ്പടുത്തിയത്. ലോക വിപണിയെ കോവിഡിന്റെ രണ്ടാം വരവ് ബാധിക്കുമെന്ന ഭീതിയിലാണ് സാമ്പത്തിക വിദഗ്ധർ.

നരേന്ദ്രമോദിയുടെ ആസ്തിയിൽ വർദ്ധനവ്, വിവരങ്ങൾ പുറത്ത്; അമിത് ഷായുടെ സമ്പാദ്യത്തിൽ കനത്ത ഇടിവ്

തുടർച്ചയായ 10 ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് തകർന്നടിഞ്ഞു, ഇടിവിന് കാരണമെന്ത്?

എച്ച്ഡിഎഫ്സി ബാങ്കിൽ കാശിട്ടിട്ട് കാര്യമുണ്ടോ? എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്കുകൾ

English summary

covid's second wave in Europe smashes world market; Reflection in India as well

this is the reason why stock market crashed today
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X