ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കായി 10,000 കോടി രൂപയുടെ ഉത്തേജന പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. 10000 കോടി രൂപ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ റോസ്ഗർ യോജനയിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർജിഎസ്), ഗ്രാമീണ റോഡ് പദ്ധതി, അതായത് പ്രധാൻ മന്ത്രി ഗ്രാമ സഡക് പദ്ധതി എന്നിവയ്ക്കായി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
20 ലക്ഷം കോടി കൊവിഡ് -19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി മെയ് മാസത്തിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കേന്ദ്രം 40,000 കോടി രൂപ അനുവദിച്ചിരുന്നു. 2020-21 ലെ കേന്ദ്ര ബജറ്റിൽ സീതാരാമൻ പ്രഖ്യാപിച്ച 60,000 കോടി രൂപയ്ക്ക് പുറമെയാണിത്. പദ്ധതിയുടെ മൊത്തം വിഹിതം ഒരു ലക്ഷം കോടി രൂപയായി.

ഇതിൽ 73,504 കോടി രൂപ ഇതിനകം ചെലവഴിച്ചതായും സീതാരാമൻ പറഞ്ഞു. ഈ പണം 251 കോടി വ്യക്തികളുടെ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായി. ഫാക്ടറികളും ബിസിനസുകളും അടച്ചുപൂട്ടിയതിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികളെ നഗരങ്ങളിൽ നിന്ന് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങാൻ നിർബന്ധിതരായി. ഈ അവസരത്തിൽ ലോക്ക്ഡൌണിനെത്തുടർന്നുണ്ടായ ദുരിതങ്ങൾ കുറയ്ക്കാൻ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി സഹായിച്ചു.
ഇന്നത്തെ പ്രഖ്യാപനത്തോടെ ഗ്രാമീണ മേഖലയ്ക്കുള്ള മൊത്തം വിഹിതം 1,10 ലക്ഷം കോടി രൂപയായി.
അമേരിക്കയില്‍ പുതിയ പ്രസിഡന്റ് വരുമ്പോള്‍ - അറിയണം ഇന്ത്യയുടെ ബിസിനസ് പ്രതീക്ഷകള്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications