മുംബൈ: കൊവിഡ് രണ്ടാം തരംഗം ഉണ്ടാവുകയാണെങ്കില്‍ അത് രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊവിഡ് പ്രതിസന്ധികളെ മറികടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും എന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എംഡി പത്ര അഭിപ്രായപ്പെട്ടത്.
കൊവിഡ് വ്യാപനം ഇന്ത്യന്‍ സമ്പദ് ഘടനയെ അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപ് 23.9 ശതമാനം ചുരുങ്ങി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളായിരുന്നു ഇത്രയും വലിയ ഇടിവിന് കാരണമായത്. എന്നാല്‍ അതിന് ശേഷവും രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ വലിയ പുരോഗതി നേടിയിട്ടില്ല.

സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജുകള്‍ ഒന്നും വേണ്ട വിധത്തില്‍ ഗുണം ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
ആഗോളതലത്തില്‍ വലിയ സാമ്പത്തിക മാന്ദ്യത്തിനാണ് കൊവിഡ് വഴിവച്ചത്. യാത്രാ നിയന്ത്രണങ്ങള്‍ വന്നതോടെ ക്രൂഡ് ഓയില്‍ വിലയും കുത്തനെ ഇടിഞ്ഞു. അമേരിക്കയില്‍ കൊവിഡ് അതിരൂക്ഷമായി പടര്‍ന്നുപിടിച്ചതും വലിയ പ്രതിസന്ധിയ്ക്ക് വഴിവച്ചു. ചൈന മാത്രമാണ് ഈ പ്രതിസന്ധിയില്‍ പിടിച്ചുനിന്നു എന്ന് പറയാവുന്നത്.
കയറ്റുമതി വര്‍ദ്ധന സമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകും എന്നാണ് എംഡി പത്ര പറയുന്നത്. എന്നാല്‍ ആഗോള തലത്തില്‍ ഈ വര്‍ഷം 9.2 ശതമാനം വ്യാപാര ഇടിവുണ്ടാകും എന്നാണ് ലോക വ്യാപാര സംഘടന തന്നെ കണക്കാക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
