കോവിഡ് പ്രതിസന്ധി: 1.10 ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി പ്രഖ്യാപിച്ച് കേന്ദ്രം — സുപ്രധാന തീരുമാനങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രണ്ടാം കോവിഡ് തരംഗത്തില്‍ ആടിയുലയുകയാണ് ഇന്ത്യന്‍ സമ്പദ്ഘടന. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് വീണ്ടും നീങ്ങി. ഇതോടെ വ്യവസായ, ഉത്പാദന മേഖലകള്‍ ഒരിക്കല്‍ക്കൂടി അവതാളത്തിലായി. ഈ അവസരത്തില്‍ വീണ്ടും സാമ്പത്തിക ഉത്തേജന പദ്ധതികളുമായി രംഗത്തുവരികയാണ് കേന്ദ്രം. തിങ്കളാഴ്ച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാണെന്ന് ചുവടെ അറിയാം.

കോവിഡ് പ്രതിസന്ധി: 1.10 ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി പ്രഖ്യാപിച്ച് കേന്ദ്രം

1. അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി പദ്ധതിക്കായി 1.5 ലക്ഷം കോടി രൂപ കേന്ദ്രം വീണ്ടും വകയിരുത്തി. ഇതോടെ നിലവിലെ പരിധി 3 ലക്ഷം കോടിയില്‍ നിന്ന് 4.5 ലക്ഷം കോടി രൂപയായി. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍, പ്രത്യേകിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്.

മഹാമാരി മൂലം പ്രതിസന്ധി നേരിട്ട ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് അടിയന്തിര വായ്പ നല്‍കുന്നതിന് ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി), മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം ഗ്യാരണ്ടീഡ് കവറേജ് നല്‍കാന്‍ ഇസിഎല്‍ജിഎസ് പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിക്ക് കീഴില്‍ വായ്പയെടുക്കുന്നവര്‍ക്ക് മൊത്തം കുടിശ്ശികയുടെ 20 ശതമാനം വരെ അധികം ഫണ്ട് ലഭിക്കും.

ആരോഗ്യ മേഖലയ്ക്ക് 50,000 കോടി രൂപ; മറ്റു മേഖലകള്‍ക്ക് 60,000 കോടി രൂപയുമാണ് കേന്ദ്രം ഇത്തവണ വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള പലിശ നിരക്ക് 7.95 ശതമാനവും മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവുമായിരിക്കും പലിശ.

2. മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ വഴി വായ്പ സുഗമമാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ധനമന്ത്രാലയം പ്രഖ്യാപിച്ചു. 25 ലക്ഷം പേര്‍ക്ക് വായ്പ ലഭിക്കും. ഒരാള്‍ക്ക് 1.25 ലക്ഷം രൂപയാണ് പരമാവധി വായ്പയായി നല്‍കുന്ന തുക. പലിശ നിരക്ക് 2 ശതമാനം. വായ്പാ കാലാവധി 3 വര്‍ഷം. പുതിയ വായ്പ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

3. 5 ലക്ഷം സഞ്ചാരികള്‍ക്ക് സൗജന്യ സന്ദര്‍ശന വിസ. ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഈ ആനുകൂല്യം നേടാന്‍ കഴിയുകയുള്ളൂ. 2022 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ 5 ലക്ഷം വിസ ഇഷൂ ചെയ്യുന്നതുവരെ ഈ പദ്ധതി ലഭ്യമാകും.

4. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ) കാലാവധി നീട്ടി. രണ്ടാം കോവിഡ് തരംഗം മുന്‍നിര്‍ത്തി 2021 നവംബര്‍ വരെ ഗരീബ് കല്യാണ്‍ അന്ന യോജന തുടരും. ഏകദേശം 19.4 കോടി കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാവും. പിഎംജെകെഎവൈ പദ്ധതി നീട്ടിയത് വഴിയുണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്രം വഹിക്കും. പദ്ധതിക്ക് കീഴില്‍ 5 കിലോ ഭക്ഷ്യധാന്യങ്ങളാണ് ഓരോ കുടുംബത്തിനും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്.

5. സംഘടതി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടി. 2020 ഒക്ടോബര്‍ മുതല്‍ 79,577 സ്ഥാപനങ്ങളിലെ 21.42 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിച്ചു.

6. ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് വായ്പ ഉറപ്പാക്കും. 100% ഗ്യാരണ്ടിയില്‍ ഒരു ട്രാവല്‍, ടൂറിസം ഏജന്‍സിക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. 100 ശതമാനം ഗ്യാരണ്ടിയില്‍ ഒരു ടൂറിസ്റ്റ് ഗൈഡിന് ഒരു ലക്ഷം രൂപ വരെയും വായ്പ ലഭ്യമാക്കും.

Read more about: loan
English summary

Credit Line, Loan Guarantee: Top Nirmala Sitharaman Announcements

Credit Line, Loan Guarantee: Top Nirmala Sitharaman Announcements. Read in Malayalam.
Story first published: Monday, June 28, 2021, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X