ആദ്യം അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്ക്. തുടര്‍ന്ന് സിഗ്നേച്ചര്‍ ബാങ്ക്. ഇപ്പോഴിതാ, യൂറോപ്പിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ക്രെഡിറ്റ് സ്വീസും തകര്‍ച്ചയുടെ വക്കില്‍ കിടന്ന് കയ്യിട്ടടിക്കുകയാണ്. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള പരിഭ്രാന്തി ഒരുവിധം കെട്ടടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് ക്രെഡിറ്റ് സ്വീസിന്റെ ഓഹരി വില 24.24 ശതമാനം ഇടിയുന്നത്.

ബുധനാഴ്ച്ച സൂറിച്ച് ആസ്ഥാനമായ ക്രെഡിറ്റ് സ്വീസിന് കൂടുതല്‍ ധനസഹായം നല്‍കില്ലെന്ന് സൗദി നാഷണല്‍ ബാങ്ക് അറിയിച്ച സാഹചര്യം നിക്ഷേപകരുടെ ആധി കൂട്ടി. ക്രെഡിറ്റ് സ്വീസിലെ ഏറ്റവും വലിയ നിക്ഷേപകരാണ് സൗദി നാഷണല്‍ ബാങ്ക്. ഇതേസമയം, ക്രെഡിറ്റ് സ്വീസിന് ആവശ്യമെങ്കില്‍ പിന്തുണ നല്‍കാമെന്ന് സ്വിസ് നാഷണല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്വീസ് പ്രതിസന്ധി അമേരിക്കന്‍ ബാങ്കുകളെ ബാധിക്കുമോയെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
സംഭവം അറിയേണ്ട താമസം യൂറോപ്പിലെ മാര്‍ക്കറ്റുകള്‍ ചീട്ടുകൊട്ടാരം കണക്കെ വീണു. ബാങ്കിങ് ഓഹരികള്‍ 7 ശതമാനം തകര്‍ന്നതോടെ സ്റ്റോക്സ് 600 സൂചിക 2.92 ശതമാനം ഇടറി. ബിഎന്‍പി പാരിബാസ് (-10.11%), സോഷ്യറ്റ് ജനറല്‍ (-12.18%), ഡച്ച് ബാങ്ക് (-5.17%) തുടങ്ങിയ പ്രമുഖര്‍ക്ക് വന്വില്പ്പനയെ ചെറുത്തുനില്‍ക്കാനായില്ല. രൂക്ഷമായ 'രക്തച്ചൊരിച്ചില്‍' മുന്‍നിര്‍ത്തി പല ബാങ്ക് ഓഹരികളുടെയും വ്യാപാരം താത്കാലികമായി നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യം കൂടി യൂറോപ്യന്‍ വിപണികളില്‍ ഉടലെടുത്തു.
എന്തായാലും ബാങ്കിങ് രംഗത്തെ വന്മരങ്ങള് കടപുഴകുമ്പോള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ആളുകള്‍ നോട്ടം തിരിക്കുകയാണ്. ബുധനാഴ്ച്ചത്തെ ബഹളത്തിനിടെ സ്വര്‍ണവില ആറാഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി (1,900 ഡോളര്‍). ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 24/22 കാരറ്റ് സ്വര്‍ണത്തിന് 300 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 57,900 രൂപയാണ് വില. 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില 53,040 രൂപയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
