കോവിഡ് -19 മഹാമാരി അടുത്ത സാമ്പത്തിക വർഷവും സമ്പദ്വ്യവസ്ഥയെ തകരാറിലാക്കുമെന്നും വളർച്ച 5.2 ശതമാനമായി കുറയുമെന്നും ക്രിസിൽ. ജിഡിപി 5.7 ശതമാനമായി ഉയരുമെന്ന് പ്രവചിച്ചിരുന്ന ക്രിസിൽ ആണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും, വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട ക്രിസിലിന്റെ പ്രവചനം മറ്റ് വിശകലന വിദഗ്ധരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധർ വ്യാഴാഴ്ച ഇന്ത്യയുടെ വളർച്ചാ പ്രവചനം 4.1 ശതമാനമായി കുറച്ചിരുന്നു. ഇതിനു മുമ്പ് ബുധനാഴ്ച വളർച്ചാ നിരക്ക് 80 ബിപിഎസ് കുറച്ചുകൊണ്ട് 5.1 ശതമാനമാക്കിയതിന് ശേഷമാണ് വീണ്ടും നിരക്ക് കുറച്ചത്.
155 ലധികം രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വീണ്ടെടുക്കലിന് മേൽ കരിനിഴൽ വീഴ്ത്തിരിക്കുകയാണ് ഈ മഹാമാരി. ഇതിനകം ദുർബലമായ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നിലവിലെ സ്ഥിതി കൂടുതൽ സ്വാധീനിക്കുമെന്നതിനാൽ വളർച്ചാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.2 ശതമാനം വരെ കുറച്ചിരിക്കുകയാണ് ക്രിസിൽ.

അമേരിക്കയിലും യൂറോസോണിലും സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന എസ് ആൻഡ് പി യുടെ പ്രവചനവും ക്രിസിൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ റെക്കോർഡ് താഴ്ന്ന വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. അതായത് 2.9 ശതമാനമായി വളർച്ചാ നിരക്ക് കുറച്ചു. മാർച്ച് 5ലെ 4.8 ശതമാനത്തേക്കാൾ പകുതിയായാണ് വളർച്ച നിരക്ക് വെട്ടിച്ചുരുക്കിയിരിക്കുന്നത്.
റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ് (എസ് ആന്റ് പി) 2020 ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറച്ചു. മൂഡീസ്, ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ്) അടുത്തിടെ 2020 ലെ വളർച്ചാ പ്രവചനങ്ങൾ യഥാക്രമം 5.3 ശതമാനമായും 5.1 ശതമാനമായും കുറച്ചിരുന്നു. 2020 ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 5.4 ശതമാനം വരുമെന്ന് മൂഡീസ് ഫെബ്രുവരിയിൽ പ്രവചിച്ചിരുന്നു. 2021 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.8 ശതമാനം ആയിരിക്കുമെന്നാണ് മൂഡിസ് പ്രവചനം.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications