ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ വളർച്ചാ പ്രവചനവും 2020-21 ലെ ധനക്കമ്മി ലക്ഷ്യവും കൈവരിക്കുക എന്നത് വെല്ലുവിളിയാകുമെന്ന് സർക്കാരിന്റെ ബജറ്റ് അവതരണത്തിന് ശേഷം മൂഡീസ് അനലിസ്റ്റ് വ്യക്തമാക്കി. 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 3.5 ശതമാനം ധനക്കമ്മിയാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. നൊമിനൽ ജിഡിപി 10 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ നൊമിനൽ ജിഡിപിയിൽ 12 ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

 

2021 ബജറ്റിലെ 10% നാമമാത്ര വളർച്ചാ പ്രതീക്ഷ കൈവരിക്കുന്നത് വെല്ലുവിളിയാകുമെന്നും അതിന്റെ ഫലമായി ചില സാമ്പത്തിക വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിലെ സോവറിൻ റിസ്ക് ഗ്രൂപ്പ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടർ ജീൻ ഫാങ് പറഞ്ഞു.

 

ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് ഫിച്ച് റേറ്റിംഗ്സ്ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് ഫിച്ച് റേറ്റിംഗ്സ്

ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്

മോദി സർക്കാർ കാർഷിക മേഖലയ്ക്ക് 40 ബില്യൺ ഡോളർ നീക്കി വച്ചിട്ടുണ്ടെന്നും ഫെഡറൽ വാട്ടർ സ്കീമിലേക്ക് കോടിക്കണക്കിന് രൂപ നൽകുമെന്നും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതുവഴി 10 വർഷത്തിനുള്ള സാമ്പത്തിക വളർച്ചയെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഉയർത്താൻ സാധിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.

ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനമായി കുറഞ്ഞു. ഡിമാൻഡ് കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ബിസിനസുകൾ കുത്തനെ തകരുകയും നിക്ഷേപങ്ങളും ജോലികളും വെട്ടിക്കുറയ്ക്കാൻ കമ്പനികളെ നിർബന്ധിതരാക്കുകയും ചെയ്തതാണ് ഇടിവിന് കാരണം. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ യഥാർത്ഥ സാമ്പത്തിക വളർച്ച 6.0 ശതമാനം മുതൽ 6.5 ശതമാനം വരെ ഉയരുമെന്നാണ് സർക്കാരിന്റെ പ്രവചനം. എന്നാൽ ഇത് ഉയർന്ന ധനക്കമ്മിയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പുകളുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള റേറ്റിംഗ് ഏജൻസിയുടെ നിലപാടിൽ മാറ്റം വരുത്തിയില്ലെന്നും മൂഡീസ് വ്യക്തമാക്കി.

മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് ഇന്ത്യയുടെ 2020ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു

English summary

ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്

After the government's budget presentation that India's growth forecasts and the fiscal deficit target of 2020-21 are challenging Moody's Analyst said. Read in malayalam.
Story first published: Monday, February 3, 2020, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X