മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് ഇന്ത്യയുടെ 2020ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാർഹിക ഉപഭോഗം ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് 2019-20 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളർച്ചാ പ്രവചനം 5.8 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കുറച്ചു. കഴിഞ്ഞ ഏതാനും പാദങ്ങളായി സാമ്പത്തിക വളർച്ച മന്ദഗതിയിലായതോടെ ജീവനക്കാരുടെ കടം തിരിച്ചടവ് ശേഷിയെ ബാധിക്കുമെന്നും റീട്ടെയിൽ വായ്പയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും റേറ്റിംഗ് ഏജൻസി അറിയിച്ചു.

നിക്ഷേപ മേഖലയിലെ മാന്ദ്യം ഉപഭോഗത്തെ ദുർബലപ്പെടുത്തുന്നതിനാൽ ഇന്ത്യയുടെ വളർച്ച കുറയുമെന്ന് മൂഡീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക സമ്മർദ്ദവും മന്ദഗതിയിലുള്ള തൊഴിലവസരങ്ങളുമാണ് മാന്ദ്യത്തിന് പ്രധാന കാരണം. വായ്പാ പ്രതിസന്ധികളും ദുർബലമായ അവസ്ഥകളെ കൂടുതൽ വഷളാക്കി.

ജിഡിപി നിരക്ക് പ്രഖ്യാപനം; സെൻസെക്സും നിഫ്റ്റിയും ആജീവനാന്ത ഉയരത്തിൽ നിന്ന് താഴേയ്ക്ക്ജിഡിപി നിരക്ക് പ്രഖ്യാപനം; സെൻസെക്സും നിഫ്റ്റിയും ആജീവനാന്ത ഉയരത്തിൽ നിന്ന് താഴേയ്ക്ക്

മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് ഇന്ത്യയുടെ 2020ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു

റേറ്റിംഗ് ഏജൻസി അടുത്ത വർഷം വളർച്ചയിൽ ഒരു മിതമായ ചാക്രിക വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വളർച്ച സമീപകാലത്തേക്കാൾ ദുർബലമായിരിക്കുമെന്നാണ് മൂഡീസിന്റെ പ്രവചനം. ആഭ്യന്തര ആവശ്യകതയെ ഉത്തേജിപ്പിക്കുന്നതിനുള്ള നിരവധി നടപടികളോടെയാണ് സർക്കാർ മാന്ദ്യത്തോട് പ്രതികരിച്ചത്. കർഷകർക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും വരുമാന പിന്തുണ പ്രഖ്യാപിക്കുകയും കോർപ്പറേറ്റ് നികുതി അടിസ്ഥാന നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയ്ക്കുകയും ചെയ്തു. എന്നിരുന്നാലും, മാന്ദ്യത്തിന് കാര്യമായ വ്യത്യാസമുണ്ടായില്ലെന്നും മൂഡീസ് വ്യക്തമാക്കി.

വ്യവസായ മാന്ദ്യം വാഹന നിർമ്മാതാക്കൾക്ക് തിരിച്ചടിയായി. ഡിമാൻഡ് ഇടിഞ്ഞത് വാഹന നിർമാതാക്കളുടെ വരുമാനത്തെ കാര്യമായി ബാധിച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉടൻ കരകയറില്ല, ജിഡിപി വളർച്ചയിൽ രണ്ടാം പാദത്തിലും ഇടിവിന് സാധ്യത 

English summary

മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് ഇന്ത്യയുടെ 2020ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു

Moody's Investors Service has reduced India's Gross Domestic Product (GDP) growth forecast for the fiscal year 2019-20 to 4.9 per cent from 5.8 per cent. Read in malayalam.
Story first published: Tuesday, December 17, 2019, 12:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X