ബ്രേക്കൗട്ടിന് ഒരുങ്ങി ഈ ജുന്‍ജുന്‍വാല സ്റ്റോക്ക്; ഇപ്പോള്‍ വാങ്ങുന്നത് ബുദ്ധിയോ?

രാകേഷ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്ന ഓഹരികളില്‍ നിക്ഷേപകര്‍ വലിയ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ പകിട്ടാര്‍ന്ന സ്റ്റോക്കുകളില്‍ ഒന്നാണ് ക്രിസില്‍ (NSE: CRISIL). കഴിഞ്ഞ ഏതാനും ദിവസമായി ലാഭമെടുപ്പിനെ തുടര്‍ന്ന് ക്രിസില്‍ ഓഹരികള്‍ സമ്മര്‍ദം നേരിടുന്നുണ്ട്. എന്തായാലും ഒരു മാസത്തിനിടെ 10 ശതമാനത്തിലേറെയാണ് സ്‌റ്റോക്ക് മുറുക്കെപ്പിടിക്കുന്ന നേട്ടം.

ക്രിസില്‍ ഓഹരികള്‍ ഇനി വാങ്ങുന്നത് ബുദ്ധിയാണോ? നിക്ഷേപകരുടെ സംശയമിതാണ്. വിഷമിക്കേണ്ട, ആഭ്യന്തര ബ്രോക്കറേജായ ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും പ്രോഫിഷ്യന്റ് ഇക്വിറ്റീസ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയയും ഇതിന് മറുപടിയുമായി രംഗത്തുവരുന്നുണ്ട്.

ബ്രേക്കൌട്ട്

ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ബുള്ളിഷ് ട്രെന്‍ഡാണ് ക്രിസില്‍ വിളിച്ചോതുന്നത്. വൈകാതെ 3,300 രൂപയില്‍ ബ്രേക്കൗട്ട് ഒരുങ്ങും. അതുകൊണ്ട് ക്രിസില്‍ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാം. ഇടക്കാലയളവ് തൊട്ട് ദീര്‍ഘകാലയളവില്‍ സ്റ്റോക്ക് നേട്ടം സമ്മാനിക്കും. 4,000 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് നിക്ഷേപകര്‍ കരുതേണ്ടതെന്ന് ഇവര്‍ പറയുന്നു.

 
ലാഭമെടുപ്പ്

'ക്രിസില്‍ ഇപ്പോള്‍ നേരിടുന്ന വിലയിടിവ് ലാഭമെടുപ്പിനെ തുടര്‍ന്നുള്ളതാണ്. കഴിഞ്ഞ ഏതാനും മാസമായി സ്റ്റോക്ക് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 3,300 രൂപയില്‍ അടുത്ത ബ്രേക്കൗട്ട് പ്രതീക്ഷിക്കാം. ഈ ബ്രേക്കൗട്ടിന് ശേഷം ഉയര്‍ന്ന ബുള്ളിഷ് ട്രെന്‍ഡായിരിക്കും ക്രിസിലില്‍ കാണാന്‍ സാധിക്കുക', സുമീത് ബഗാഡിയ അറിയിക്കുന്നു.

ലക്ഷ്യവില

ഇപ്പോഴുള്ള ചാര്‍ട്ട് പാറ്റേണില്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് ക്രിസില്‍ ഓഹരികള്‍ നല്‍കുന്നത്. നിലവിലെ വിലയില്‍ ക്രിസില്‍ ഓഹരികള്‍ വാങ്ങുന്നതില്‍ തെറ്റില്ല. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ 3,300 രൂപയില്‍ ലക്ഷ്യവില നിശ്ചയിക്കാം. 3,050 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്ക് ക്രിസില്‍ സ്‌റ്റോക്ക് വാങ്ങാനൊരുങ്ങുന്നവര്‍ക്കാണ് മനോജ് ഡാല്‍മിയയുടെ നിര്‍ദേശം.

 
സാമ്പത്തിക പ്രകടനം

സമീപകാലത്തു സംഭവിക്കുന്ന ലാഭമെടുപ്പ് ക്രിസില്‍ ഓഹരികളില്‍ സമ്മര്‍ദം ചെലുത്തുകയാണ്. എന്നാല്‍ മൂവിങ് ആവറേജുകള്‍ പരിശോധിച്ചാല്‍ സ്‌റ്റോക്ക് ബുള്ളിഷ് സൂചന നല്‍കുന്നത് കാണാം. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ക്രിസില്‍ ഓഹരികളുടെ പുസ്തകമൂല്യം ഗണ്യമായി വര്‍ധിച്ചു. മുന്‍പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ത്രൈമാസപാദവും കമ്പനിയുടെ അറ്റാദായവും വരുമാനവും കൂടി വരികയാണ്.

എന്തുചെയ്യണം?

ഈ അവസരത്തില്‍ സ്റ്റോക്കിലെ ലാഭമെടുപ്പ് കുറച്ചുനാള്‍ കൂടി തുടരാന്‍ സാധ്യതയുണ്ട്. ലാഭമെടുപ്പ് തീരുംവരെ ഡിഫന്‍സീവ് നിക്ഷേപകര്‍ക്ക് കാത്തുനില്‍ക്കാം. ഇതേസമയം, ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്ക് നേട്ടം ഉദ്ദേശിക്കുന്ന അഗ്രസീവ് നിക്ഷേപകര്‍ക്ക് ക്രിസില്‍ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന് മനോജ് ഡാല്‍മിയ അറിയിക്കുന്നു. 4,000 രൂപയാണ് സ്റ്റോക്കില്‍ ഇദ്ദേഹം നിര്‍ദേശിക്കുന്ന ലക്ഷ്യവില. 3,000 രൂപ മുതല്‍ 3,100 രൂപ നിലവാരത്തില്‍ ഡിഫന്‍സീവ് നിക്ഷേപകര്‍ക്ക് എന്‍ട്രിയെടുക്കാം. 2,700 രൂപയായിരിക്കണം സ്റ്റോപ്പ് ലോസ്, ഡാല്‍മിയ വ്യക്തമാക്കുന്നു.

 
ഓഹരി വില

വെള്ളിയാഴ്ച്ച 3,131.70 രൂപയിലാണ് സ്റ്റോക്ക് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.85 ശതമാനം തകര്‍ച്ചയും ഒരു മാസത്തിനിടെ 10.28 ശതമാനം ഉയര്‍ച്ചയും ക്രിസില്‍ ഓഹരികള്‍ കാഴ്ച്ചവെക്കുന്നു. ആറു മാസം കൊണ്ട് 64.24 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 63.49 ശതമാനം നേട്ടം സ്റ്റോക്കില്‍ കാണാം.

 
ഓഹരി പങ്കാളിത്തം

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 3,498 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,741 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ക്രിസില്‍ സാക്ഷിയായി. 55.95 ആണ് കമ്പനിയുടെ പിഇ അനുപാതം. ഡിവിഡന്റ് യീല്‍ഡ് 1.21 ശതമാനം.

ജൂലായ് - സെപ്തംബര്‍ കാലയളവില്‍ രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ക്രിസില്‍ ഓഹരികള്‍ കൈവശം വെച്ചിട്ടുണ്ട്. കമ്പനിയുടെ 21,06,750 ഓഹരികളാണ് (2.89 ശതമാനം ഓഹരി പങ്കാളിത്തം) ജുന്‍ജുന്‍വാലയുടെ പക്കലുള്ളത്. ക്രിസിലിന്റെ 18,68,250 ഓഹരികള്‍ (2.57 ശതമാനം ഓഹരി പങ്കാളിത്തം) രേഖ ജുന്‍ജുന്‍വാലയും കൈവശം വെയ്ക്കുന്നു. അതായത്, ക്രിസിലില്‍ ഇരുവരും സംയുക്തമായി 5.46 ശതമാനം ഓഹരി പങ്കാളിത്തം കുറിക്കുന്നുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X