ഓഹരി വിപണിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരുത്തല്‍ കണ്ട് നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല. പറയുന്നത് മറ്റാരുമല്ല, ആഗോള ബ്രോക്കറേജായ ജെഫറീസുതന്നെ. ഗുണനിലവാരമുള്ള മിഡ്-കാപ്പ്, സ്മോള്‍-കാപ്പ് ഓഹരികള്‍ വാങ്ങാനുള്ള സുവര്‍ണാവസരമായി വേണം നിലവിലെ വീഴ്ച്ചയെ ഉറ്റുനോക്കാന്‍. ഓഹരികള്‍ക്ക് വിലയിടിഞ്ഞ് നില്ക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ഏതൊക്കെ സ്റ്റോക്കുകള്‍ വാങ്ങാം? സംശയം പല നിക്ഷേപകര്‍ക്കുമുണ്ട്. എന്തായാലും ഈ ആശയക്കുഴപ്പത്തിനും ജെഫറീസിന്റെ പക്കല്‍ പരിഹാരമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് നോട്ടമെത്തിക്കാവുന്ന അഞ്ച് മിഡ്-കാപ്പ് ഓഹരികളുടെ പട്ടിക ജെഫറീസ് പുറത്തുവിട്ടിരിക്കുകയാണ്. ഇലക്ട്രോണിക്സ് നിര്‍മാണ രംഗത്തു ചുവടുറപ്പിക്കുന്ന ഡിക്സോണ്‍ ടെക്നോളജീസും ആംബര്‍ എന്റര്‍പ്രൈസസുമാണ് ബ്രോക്കറേജിന്റെ പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍. ഘടനപരമായി സ്വദേശിവത്കരണം നടപ്പിലാക്കുന്നതും ഉത്പാദനവുമായി ബന്ധപ്പെടുത്തി കേന്ദ്രം നല്കുന്ന പിഎല്‍ഐ ആനുകൂല്യങ്ങളും അടിസ്ഥാനപ്പെടുത്തി കാര്യമായ വളര്‍ച്ചാ അവസരമാണ് ഇരു കമ്പനികള്‍ക്കും മുന്നിലുള്ളത്.
മാര്‍ക്കറ്റ് ലീഡര്‍മാരായ സുപ്രീം ഇന്‍ഡസ്ട്രീസ്, കജാരിയ സെറാമിക്സ്, ക്രോംപ്റ്റണ്‍ ഗ്രീവ്സ് കമ്പനികളും ജെഫറീസിന്റെ 'ടോപ്പ് പിക്ക്' പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ മൂന്നു കമ്പനികളുടെയും ബ്രാന്‍ഡ് ഫ്രാഞ്ചൈസികള്‍ ശക്തമാണ്. പണപ്പെരുപ്പം മുന്‍നിര്‍ത്തി മുന്നോട്ടുള്ള നാളുകളില്‍ വിലവര്‍ധന നടപടികള്‍ കൈക്കൊള്ളാന്‍ ഇവര്‍ക്ക് എളുപ്പമായിരിക്കുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ പ്രോജക്ട് ഉന്നതി പോലുള്ള ചെലവ് ചുരുക്കല്‍ നീക്കങ്ങളിലും ജെഫറീസിന് വലിയ ശുഭാപ്തി വിശ്വാസമുണ്ട്.
'സമീപകാലത്ത് ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ പ്രവര്‍ത്തന മികവ് ഉയരുന്നത് പ്രധാനമായും മൂന്നു ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്; ചെലവ് നിയന്ത്രണം, വിലവര്‍ധനവ്, ഉത്പന്നനിരയിലെ പ്രീമിയംവത്കരണം. ഡിസംബര്‍ പാദം പ്രോജക്ട് ഉന്നതി വഴി 460 മില്യണ്‍ രൂപ ചെലവിനത്തില്‍ ലാഭിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. സെപ്തംബര്‍ പാദമിത് 480 മില്യണ്‍ രൂപയായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 4-5 ഘട്ടങ്ങളിലായി 17-18 ശതമാനം വരെ വിലവര്‍ധനവ് ക്രോംപ്റ്റണ്‍ ഗ്രീവ്സ് നടപ്പിലാക്കിയതും കാണാം. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലായിരുന്നു ഏറ്റവുമൊടുവിലെ വിലവര്‍ധനവ്. മാര്‍ച്ച് പാദം ഇതിന്റെ പൂര്‍ണനേട്ടം കമ്പനിക്ക് ലഭിക്കും', ജെഫറീസ് വിലയിരുത്തുന്നു.
ഫോസറ്റ്വെയര് വിഭാഗത്തിലാണ് കജാരിയ ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവ് കൈക്കൊണ്ടത്. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ കജാരിയയുടെ ഫോസറ്റ് ഉത്പന്നങ്ങള്‍ക്ക് 15 ശതമാനത്തിലേറെ വില കൂടി. വാര്‍ഷികാടിസ്ഥാനത്തില്‍ പിച്ചളയ്ക്ക് വില വര്‍ധിച്ചെന്ന കാരണം മുന്‍നിര്‍ത്തിയാണ് ഫോസറ്റ്വെയര് വിഭാഗത്തില്‍ കാര്യമായ വിലവര്‍ധനവ് കമ്പനി നടപ്പിലാക്കുന്നത്. സാനിറ്ററിവെയര്‍ സെഗ്മന്റിലും 8 ശതമാനത്തിനരികെ വിലവര്‍ധനവ് മാനേജ്മെന്റ് വരുത്തിയിട്ടുണ്ട്. സെഗ്മന്റുകളില്‍ ഉടനീളമുള്ള ശക്തമായ വിലവര്‍ധനവ് കജാരിയ സെറാമിക്സിന് ഗുണം ചെയ്യുമെന്നാണ് ജെഫറീസിന്റെ നിരീക്ഷണം.
ഇതേസമയം, അസംസ്കൃത എണ്ണയ്ക്ക് വില കുത്തനെ കയറുന്ന പശ്ചാത്തലത്തില്‍ ഇന്‍പുട്ട് ചെലവുകള്‍ ഉയരുന്നതും സപ്ലൈ ചെയിനിലെ പ്രതിസന്ധികളും മേല്‍പ്പറഞ്ഞ അഞ്ച് കമ്പനികളിലെയും നിര്‍ണായക റിസ്ക് ഫാക്ടറുകളാണ്. റഷ്യയുടെ ഉക്രൈന് അധിനിവേശം വിതയ്ക്കുന്ന ഭീതി ആഗോളതലത്തില്‍ ചരക്കുകളുടെ വിലയെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജ ചെലവുകളും ഒരുഭാഗത്ത് ഉയരുകയാണ്. ഇവ 2023 സാമ്പത്തിക വര്‍ഷത്തെ മാര്‍ജിനുകള്‍ക്ക് ഭീഷണി ഉയര്‍ത്തുമെന്ന മുന്നറിയിപ്പും ജെഫറീസ് നല്‍കുന്നുണ്ട്.
ബുധനാഴ്ച്ച 0.85 ശതമാനം വിലയിടിവോടെ 4,281.45 രൂപയിലാണ് ഡിക്സോണ്‍ ടെക്നോളജീസ് ഇടപാടുകള്‍ നിര്‍ത്തിയത്. ആംബര്‍ എന്റര്‍പ്രൈസസ് 1 ശതമാനം വിലയിടിവ് കണ്ടു. ഇപ്പോഴത്തെ ഓഹരി വില 3,447.05 രൂപ. 4.09 ശതമാനം തകര്‍ച്ചയാണ് കജാരിയ സെറാമിക്സ് ബുധനാഴ്ച്ച നേരിട്ടത്. കമ്പനിയുടെ ഓഹരി വില 44.25 രൂപ കുറഞ്ഞ് 1,037 രൂപയിലേക്ക് ക്രമപ്പെട്ടു. സുപ്രീം ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2,020 രൂപ. ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റേത് 405.90 രൂപയും. ബുധനാഴ്ച്ച 5 ശതമാനം നഷ്ടത്തിലാണ് ക്രോംപ്റ്റണ്‍ ഗ്രീവ്സ് വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications