ബട്ടര്‍ഫ്‌ളൈയെ ഏറ്റെടുത്ത് ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്; ഓഹരി വിലയില്‍ കയറ്റം — ഇപ്പോള്‍ വാങ്ങാമോ?

ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി അപ്ലയന്‍സസിന്റെ ഭൂരിപക്ഷം ഓഹരികള്‍ വാങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രോംപ്റ്റണ്‍ ഗ്രീവ്‌സിന്റെ ഓഹരി വില ഉയരുകയാണ്. ബുധനാഴ്ച്ച രാവിലെത്തന്നെ 5 ശതമാനത്തിലേറെ നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ന് ഓഹരി വിലയില്‍ 21 രൂപ കൂട്ടിച്ചേര്‍ത്ത ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് 401 രൂപയിലാണ് ഇടപാടുകള്‍ നടത്തുന്നത്. മറുഭാഗത്ത് ബട്ടര്‍ഫ്‌ളൈ ഗാന്ധിമതി ഓഹരികള്‍ 0.50 ശതമാനത്തിലേറെ ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.

ഏറ്റെടുക്കൽ

ബട്ടര്‍ഫ്‌ളൈ ഗാന്ധിമതിയുടെ 55 ശതമാനം ഓഹരികളാണ് 1,380 കോടി രൂപ ചെലവില്‍ ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് ഏറ്റെടുക്കുക. ഇതിന് പുറമെ ഓപ്പണ്‍ ഓഫര്‍ വഴി കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങാന്‍ ക്രോംപ്റ്റണിന് പദ്ധതിയുണ്ട്. 667 കോടി രൂപയാണ് ഇതിനായി ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് വകയിരുത്തുക. ധാരണപ്രകാരം 30.4 കോടി രൂപയ്ക്ക് തിരഞ്ഞെടുത്ത ബട്ടര്‍ഫ്‌ളൈ ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിക്കാനും ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് അവകാശം നേടും.

 
നേട്ടം

'ബട്ടര്‍ഫ്‌ളൈ ഗാന്ധിമതിയെ ഏറ്റെടുക്കുക വഴി ദക്ഷിണേന്ത്യയില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ ക്രോംപ്റ്റണ്‍ ഗ്രീവ്‌സിന് സാധിക്കും. കമ്പനിയുടെ വിതരണ ശൃഖല വികസിക്കുമെന്നതാണ് ക്രോംപ്റ്റണ്‍ ഗ്രീവ്‌സിനെ സംബന്ധിച്ചുള്ള പ്രധാന ഗുണം. കൂടാതെ കിച്ചണ്‍ ഉപകരണങ്ങളുടെ ബിസിനസില്‍ ക്രോംപ്റ്റണ്‍ ബ്രാന്‍ഡിനെ അമിതമായി ആശ്രയിക്കാതെ വിജയം നേടാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. ബട്ടര്‍ഫ്‌ളൈയുമായുള്ള സമന്വയത്തില്‍ 5 ശതമാനം നേട്ടം കണക്കാക്കിയാല്‍ത്തന്നെ ക്രോംപ്റ്റണ്‍ ഗ്രീവ്‌സിന്റെ വരുമാനം ഗൗരവമായി വര്‍ധിക്കും. അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍, വിതരണം എന്നിവയിലടക്കം ചെലവ് കുറയ്ക്കാനും കമ്പനിക്ക് കഴിയും', ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നു.

കുത്തക

ക്രോംപ്റ്റണ്‍ ഗ്രീവ്‌സില്‍ 'ബൈ' റേറ്റിങ്ങാണ് ഐസിഐസിഐ സെക്യുരിറ്റീസ് നല്‍കുന്നത്. ടാര്‍ഗറ്റ് വില 504 രൂപ. 'വാട്ടര്‍ ഹീറ്ററുകള്‍, ലൈറ്റുകള്‍, ഫാനുകള്‍ പോലുള്ള ഉത്പന്നങ്ങളാണ് ക്രോംപ്റ്റണ്‍ ഗ്രീവ്‌സിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ പ്രധാനമായും നിറഞ്ഞുനില്‍ക്കുന്നത്. ഇക്കാരണത്താല്‍ ക്രോംപ്റ്റണ്‍ ബ്രാന്‍ഡിന് പുരുഷ ഉപഭോക്താക്കളുമായാണ് അടുപ്പം കൂടുതല്‍. മറുഭാഗത്ത് കിച്ചണ്‍ ഉപകരണ ബ്രാന്‍ഡായ ബട്ടര്‍ഫ്‌ളൈയ്ക്ക് അടുപ്പം വനിതാ ഉപഭോക്താക്കളുമായാണ്. ബട്ടര്‍ഫ്‌ളൈയെ ഏറ്റെടുക്കുക വഴി കിച്ചണ്‍ ഉപകരണ ബിസിനസില്‍ കുത്തക സ്ഥാപിക്കാനുള്ള അവസരമാണ് കൈവരുന്നത്', ബ്രോക്കറേജ് സൂചിപ്പിക്കുന്നു.

 
ലക്ഷ്യം

'ക്രോംപ്റ്റണ്‍' എന്ന ഒറ്റ ബ്രാന്‍ഡിന് കീഴിലാണ് നാളിതുവരെ ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് ബിസിനസ് നടത്തിയത്. ഇപ്പോള്‍ ബട്ടര്‍ഫ്‌ളൈ ഗാന്ധിമതിയെ ഏറ്റെടുക്കുന്നതോടെ ബിസിനസിലെ അപകടസാധ്യത കുറയ്ക്കാന്‍ കമ്പനിക്ക് കഴിയും. രണ്ടു ശക്തമായ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വലിയ വളര്‍ച്ചാ സാധ്യതയാണ് ക്രോംപ്റ്റണ്‍ ഗ്രീവ്‌സിനെ കാത്തിരിക്കുന്നതെന്ന് ചുരുക്കം. ചെറുകിട ആഭ്യന്തര അപ്ലയന്‍സസ് സെഗ്മന്റിലെ പ്രഥമ സാന്നിധ്യമായി മാറുകയാണ് ക്രോംപ്റ്റണ്‍ ഗ്രീവ്‌സിന്റെ ലക്ഷ്യം.

ഓഹരി വില

നിലവില്‍ 401 രൂപയാണ് ക്രോംപ്റ്റണ്‍ ഗ്രീവ്‌സിന്റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.44 ശതമാനം നേട്ടവും ഒരു മാസം കൊണ്ട് 2.88 ശതമാനം വീഴ്ച്ചയും സ്‌റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. നടപ്പുവര്‍ഷം ഇതുവരെ 9.23 ശതമാനം വിലയിടിവാണ് കമ്പനി നേരിടുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 512.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 350.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 38.96. ഡിവിഡന്റ് യീല്‍ഡ് 1.37 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X