കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന് യുദ്ധം മൂര്‍ച്ഛിക്കുന്നതും ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നതും ഇതിനെ തുടര്‍ന്നുള്ള വിലക്കയറ്റം സംബന്ധിച്ച ആശങ്കകളുമാണ് കഴിഞ്ഞയാഴ്ച വിപണിയെ പിന്നോട്ടടിച്ചത്. ഇതോടെ, തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് പ്രധാന സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി കടന്നു പോയത്. സെന്‍സെക്സ് 2.72 ശതമാനം അഥവാ 1,524 പോയിന്റും നിഫ്റ്റിയില്‍ 2.47 ശതമാനം അഥവാ 413 പോയിന്റുമാണ് നഷ്ടമായത്. മെറ്റല്‍, ഓയില്‍ വിഭാഗം ഓഹരികള്‍ മുന്നേറിയപ്പോള്‍ ഓട്ടോ, ബാങ്ക്, കണ്‍സ്യൂമര്‍ ഓഹരികള്‍ തകര്‍ച്ച നേരിട്ടു.
ഈയാഴ്ചയിലും വിപണിയെ ഉടനടി സ്വാധീനിക്കാവുന്ന ഘടകം റഷ്യ- ഉക്രൈന് സംഘര്‍ഷം സംബന്ധിച്ച പുതിയ വാര്‍ത്തകളാവും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്ക്കുന്നതിനാല് വിലക്കയറ്റ ഭീഷണിയും ശക്തമാണ്. അതിനാല്‍ ആഗോള സമ്പദ് ശക്തികളായ അമേരിക്കയുടേയും ചൈനയുടേയും ഈയഴ്ച വരുന്ന പണപ്പെരുപ്പ നിരക്കുകള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ചും മാര്‍ച്ച് പകുതിയോടെ ചേരുന്ന യുഎഡ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കണമോ എന്നതില്‍ തീരുമാനം കൈക്കൊള്ളാനിരിക്കുന്ന സാഹചര്യത്തില്‍. ഇതിനൊടൊപ്പം മാര്‍ച്ച് 10-ന് പുറത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും വിപണിക്ക് നിര്‍ണായകമാണ്. ഈയാഴ്ച ശ്രദ്ധിക്കേണ്ട 10 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- കെഐഒസിഎല്‍:- രാജ്യാന്തര വിപണിയില്‍ ഇരുമ്പയിരിന് വില ഉയര്‍ന്നതോടെ ഖനനം ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ക്കും വന്‍ ഡിമാന്‍ഡാണ്. കഴിഞ്ഞയാഴ്ച 17 ശതമാനമാണ് ഇരുമ്പയിര് ഖനനം ചെയ്യുന്ന ഈ മിഡ് കാപ് സ്റ്റോക്കിന്റെ വില വര്‍ധിച്ചത്.
- ടാറ്റ സ്റ്റീല്‍:- കഴിഞ്ഞ വര്‍ഷം നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ഓഹരിയായിരുന്നു. ഒരിടവേള തിരുത്തലിന്റെ പാതയിലേക്ക് വഴിമാറിയിരുന്നെങ്കിലും കമ്മോഡിറ്റി വിലകള്‍ ഉയര്‍ന്നതോടെ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് തിരികെയെത്തി. കഴിഞ്ഞയാഴ്ച 12 ശതമാനമാണ് ഓഹരി വില വര്‍ധിച്ചത്.
- ടാറ്റ മെറ്റാലിക്സ്- സ്റ്റീല്‍, പിഗ് അയണ്‍ നിര്‍മാതാക്കളായ ഈ ടാറ്റ ഗ്രൂപ്പ് ഓഹരിക്കും വന്‍ ഡിമാന്‍ഡാണ്. കഴിഞ്ഞയാഴ്ച 14 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്.
- ഗെയില്‍- വാതകത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതും വില വര്‍ധനവും പൊതുമേഖലാ ഓഹരിയെ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞവാരം 15 ശതമാനമാണ് ഓഹരി വില കൂടിയത്.
- കോള്‍ ഇന്ത്യ- ആഭ്യന്തര വിപണിയിലെ കല്‍ക്കരി ദാതാക്കളായ കോള്‍ ഇന്ത്യയുടെ ഓഹരി 11 ശതമാനത്തിലേറെയാണ് മുന്നേറിയത്. കിഴക്കന്‍ യൂറോപ്പിലെ യുദ്ധം സൃഷ്ടിക്കാവുന്ന കല്‍ക്കരി ക്ഷാമവും ഉത്പാദനം വര്‍ധിപ്പിച്ചതും അനുകൂല ഘടകങ്ങളാണ്.
- ഹിന്‍ഡാല്‍കോ:- റഷ്യ ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് കമ്മോഡിറ്റികളുടെ വില വര്‍ധിക്കുന്നത് കോപ്പര്‍, അലുമിനീയം നിര്‍മാതാക്കളായ ഓഹരിയുടേയും തിളക്കമേറ്റുന്നു. 9 ശതമാനമാണ് കഴിഞ്ഞയാഴ്ച വില ഉയര്‍ന്നത്.
- ബയോകോണ്‍:- അമേരിക്കന്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചതിനു ശേഷം ഓഹരിയില്‍ വില്‍പ്പന സമ്മര്‍ദം ശക്തമാണ്. കഴിഞ്ഞയാഴ്ച 17 ശതമാനമാണ് വിലയിടിഞ്ഞത്. കൂടുതല്‍ കടമെടുത്താണ് ഏറ്റെടുക്കലെന്ന് വെളിപ്പെടുത്തിയതാണ് തിരിച്ചടിയായത്.
- കജാരിയ സെറാമിക്സ്- നിര്‍മാണ പ്രവൃത്തികള്‍ക്ക് ഗ്യാസ് അത്യന്താപേക്ഷിതമായത് തിരിച്ചടിയാകുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിനൊപ്പം ഗ്യാസ് വിലയും വര്‍ധിക്കുകയാണ്. ഓഹരി വില 15 ശതമാനം താഴ്ന്നു.
- ബ്രൈറ്റ്കോം ഗ്രൂപ്പ്- സാമ്പത്തിക ഫലങ്ങളിലെ തിരിമറി സംശയിച്ച് നിയന്ത്രണ ഏജന്‍സിയായ സെബി (SEBI), മിഡ് കാപ് ഐടി കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്താന്‍ നിര്‍ദേശിച്ചതാണ് തിരിച്ചടിയായത്. കഴിഞ്ഞയാഴ്ച 14 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്.
- ഏഷ്യന്‍ പെയിന്റ്സ്- ക്രൂഡ് ഓയില്‍ ഘടകങ്ങള്‍ അസംസ്കൃത വസ്തുക്കളുടെ 40 ശതമാനത്തോളം വരുമെന്നത് തിരിച്ചടിയാകുന്നു. കഴിഞ്ഞവാരം 12 ശതമാനം ഓഹരി വില ഇടിഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ ടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications