എടിഎം വഴിയുള്ള പണം പിൻവലിക്കൽ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2020 ജനുവരി 1 മുതൽ ഒടിപി അധിഷ്ഠിത എടിഎം പിൻവലിക്കലുകൾ അവതരിപ്പിച്ചു. 10,000 രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലിന് മാത്രമേ ഒടിപി അധിഷ്ഠിത പണം പിൻവലിക്കൽ ബാധകമായിട്ടുള്ളൂ. എല്ലാ എസ്‌ബിഐ എടിഎമ്മുകളിലും രാത്രി 8 മുതൽ രാവിലെ 8 വരെ മാത്രമേ ഒടിപി അധിഷ്ഠിത സേവനം പ്രവർത്തിക്കുകയുള്ളൂ.
മൊബൈൽ നമ്പർ
ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുന്നതിനാൽ എസ്‌ബിഐ ഉപഭോക്താക്കൾ എടിഎമ്മിൽ പോകുമ്പോൾ മൊബൈലും കൈയിൽ കരുതേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എല്ലാ എസ്‌ബിഐ ഉപഭോക്താക്കളും ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് മൊബൈൽ നമ്പർ അടുത്തുള്ള എസ്‌ബിഐ ബ്രാഞ്ചിലോ എടിഎമ്മിലോ രജിസ്റ്റർ ചെയ്യണമെന്ന് എസ്‌ബിഐ ട്വീറ്റ് ചെയ്തു.
10000 രൂപയിൽ കൂടുതൽ
10000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് എസ്‌ബിഐ എടിഎമ്മുകളിലെത്തുന്ന ഉപഭോക്താക്കൾ ഡെബിറ്റ് കാർഡ് പിന്നിന് ഒപ്പം ബാങ്കിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ ജനറേറ്റു ചെയ്യുന്ന ഒടിപിയും നൽകേണ്ടതാണ്. പുതിയ സംവിധാനം എസ്‌ബിഐ ഡെബിറ്റ് കാർഡ് ഉടമകളെ സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് തുടങ്ങിയ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കും.
എസ്‌ബിഐ ഇതര എടിഎം
എസ്‌ബിഐ ഇതര എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഒടിപി നൽകേണ്ടതില്ല. 2019 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് എസ്‌ബിഐക്ക് 30 ലക്ഷം കോടിയിലധികം നിക്ഷേപമാണുള്ളത്. ഇന്ത്യയിൽ 22,000 ത്തോളം ശാഖകളുള്ള ഏറ്റവും വലിയ ശൃംഖലയാണ് എസ്ബിഐയുടേത്. 58,500ലധികം എടിഎമ്മുകളാണ് എസ്ബിഐയ്ക്കുള്ളത്.
എസ്ബിഐ
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 66 മില്യണും മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം 15 മില്യണിലധികവുമാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ, പിനെറെസ്റ്റ് എന്നിവയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളത് എസ്‌ബിഐയ്ക്കാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
