ദില്ലി: തദ്ദേശീയമായി ടിവി നിര്‍മാണ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്‍ഇഡി-എല്‍സിഡി സ്ക്രീനിന്റെ ഓപ്പണ്‍ സെല്ലുകള്‍ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഇവ വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പത്ത് ശതമാനം വരെ തീരുവ ഉയര്‍ത്താനാണ് നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഘട്ടം ഘട്ടമായി തീരുവ ഉയര്‍ത്തുക. നിലവില്‍ അഞ്ച് ശതമാനമാണ് ഇറക്കുമതി തീരുവ.

തീരുവ വര്‍ധിപ്പിക്കുന്നത് ഇന്ത്യയില്‍ ടിവിയുടെ വില കൂടും. തദ്ദേശീയമായി ഇവ നിര്‍മിച്ചെടുക്കുന്നത് ദീര്‍ഘകാലത്തെ പദ്ധതിയായിരിക്കും. അഞ്ച് ശതമാനത്തോളം വിലവര്‍ധനയാണ് ടിവിയുടെ കാര്യത്തില്‍ സംഭവിക്കുക. അതേസമയം ടിവി പാനലിന്റെ നിരക്കുകള്‍ കോവിഡ് കാലത്തെ കുത്തനെ കുതിച്ചുയര്‍ന്നിരുന്നു. 25 ശതമാനത്തോളം വര്‍ധനവാണ് സെപ്റ്റംബര്‍ മുതല്‍ ഉണ്ടായിരിക്കുന്നത്. ഓപ്പണ്‍ സെല്‍ പാനലിനാണ് ടെലിവിഷന്‍ നിര്‍മാണത്തില്‍ ഏറ്റവും ചെലവ് വരുന്നത്. മൊത്തം ചെലവിന്റെ 60 ശതമാനത്തോളം വരും ഇത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഓപ്പണ്‍ സെല്‍ പാനലിന്റെ കസ്റ്റംസ് തീരുവ പൂജ്യത്തില്‍ നിന്ന് അഞ്ചായി ഉയര്‍ത്തിയിരുന്നു. നേരത്തെ കസ്റ്റംവ തീരുവ ഇല്ലാത്ത സാഹചര്യം ഇല്ലാതായെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പറഞ്ഞിരുന്നു. അതേസമയം വന്‍കിട കമ്പനികളോട് തദ്ദേശീയമായി നിര്‍മാണ കമ്പനികള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ഇളവുകള്‍ അടക്കം നല്‍കും. ഇന്ത്യയെ നിര്‍മാണ ഹബ്ബായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.
ഓപ്പണ്‍ സെല്‍ പാനലുകള്‍ ചൈനയില്‍ നിന്നാണ് എല്ലാ ടിവി നിര്‍മാതാക്കളും ഇറക്കുമതി ചെയ്യുന്നത്. കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന പല നിര്‍മാണ കമ്പനികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2019 സെപ്റ്റംബറില്‍ ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അന്ന് ആഭ്യന്തര ഉല്‍പ്പാദനത്തിനായി ശ്രമിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ ഇത് നടക്കാതെ പോവുകയായിരുന്നു. അതേസമയം കസ്റ്റംസ് തീരുവ വരുന്നതോടെ തദ്ദേശീയമായി നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ തയ്യാറാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
