അപ്പര്‍ സര്‍ക്യൂട്ടുകള്‍ കൊണ്ടൊരു രക്ഷയില്ല! ഈ കുഞ്ഞന്‍ സ്റ്റോക്കില്‍ ചാകര കൊയ്യാന്‍ ജുന്‍ജുന്‍വാല

ജനുവരി അവസാനവാരം തൊട്ട് പതിവായി അപ്പര്‍ സര്‍ക്യൂട്ട് തൊടുന്നൊരു കുഞ്ഞന്‍ സ്‌റ്റോക്കുണ്ട് വിപണിയില്‍. അറിയുമോ ഏതെന്ന്? ഡിബി റിയല്‍റ്റി. 'മാലത്തിരി' കണക്കെ അപ്പര്‍ സര്‍ക്യൂട്ടുകളുടെ പരമ്പര ഈ റിയല്‍റ്റി സ്റ്റോക്ക് കാഴ്ച്ചവെക്കുന്നു. ജനുവരി 27 -ന് 74.90 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില വ്യാഴാഴ്ച്ച 121.65 രൂപയിലാണ് എത്തിനില്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 21 ശതമാനവും ഒരു മാസം കൊണ്ട് 85 ശതമാനവും വീതം ഉയര്‍ച്ച ഡിബി റിയല്‍റ്റി ഓഹരികള്‍ രേഖപ്പെടുത്തുന്നുണ്ട്.

ക്ഷീണം

അടുത്തിടെ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് 700 കോടി രൂപയുടെ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറിയത് കമ്പനിക്ക് ഒരല്‍പ്പം ക്ഷീണം ചെയ്തിരുന്നു. ഡിബി റിയല്‍റ്റിയുടെ 10 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് നിക്ഷേപം നടത്താനായിരുന്നു ഇരുകൂട്ടരും തമ്മിലെ ധാരണ. പക്ഷെ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ ചുവടുമാറ്റം കമ്പനിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

വാറന്റുകളുടെ വിതരണം

എന്തായാലും മാനേജ്‌മെന്റ് പ്രതിവിധി കണ്ടുപിടിച്ചിട്ടുണ്ട്. നിലവിലെ പ്രമോട്ടര്‍മാര്‍ക്കും രാകേഷ് ജുന്‍ജുന്‍വാല, രേഖ ജുന്‍ജുന്‍വാല എന്നിവരുള്‍പ്പെടുന്ന 'സ്റ്റാര്‍' നിക്ഷേപകര്‍ക്കും വാറന്റുകള്‍ ഇഷ്യു ചെയ്ത് 1,575 കോടി രൂപ സമാഹരിക്കാനാണ് ഡിബി റിയല്‍റ്റിയുടെ പുതിയ കരുനീക്കം.

വിവിധ ഘട്ടങ്ങളിലായാണ് ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ കമ്പനി കൈമാറുക. വാറന്റുകള്‍ വഴി സമാഹരിക്കുന്ന തുക കടബാധ്യതകള്‍ ഒടുക്കാന്‍ വേണ്ടി ഡിബി റിയല്‍റ്റി വിനിയോഗിക്കും.

 
അനുമതി

ബുധനാഴ്ച്ചയാണ് പ്രമോട്ടര്‍മാരല്ലാത്ത ആറു നിക്ഷേപകര്‍ക്ക് ഓഹരിയാക്കി മാറ്റാവുന്ന 5 കോടി വാറന്റുകള്‍ കൂടി അനുവദിക്കുന്നതിന് ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയത്.

ധാരണപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയുടെ റെയര്‍ ഇന്‍വെസ്റ്റ്‌മെന്റസിന് 1 കോടി വാറന്റുകള്‍ ലഭിക്കും. രേഖ ജുന്‍ജുന്‍വാലയ്ക്കും കിട്ടും ഒരു കോടി വാറന്റുകള്‍. അഭയ് ചാന്ദക്, അദിത്യ ചാന്ദക് എന്നീ നിക്ഷേപകര്‍ക്കും 1 കോടി വാറന്റുകള്‍ വീതം വില്‍ക്കാനാണ് ഡിബി റിയല്‍റ്റിയുടെ തീരുമാനം.

കൈമാറ്റം

പട്ടികയില്‍ മിച്ചമുള്ള ലോട്ടസ് ഫാമിലി ട്രസ്റ്റിനും കെഐഎഫ്എസ് ഡീലേഴ്‌സിനും 50 ലക്ഷം വാറന്റുകള്‍ വീതം കമ്പനി കൈമാറും. നേരത്തെ, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിനായിരുന്നു 5 കോടി വാറന്റുകള്‍ ഇഷ്യു ചെയ്യാന്‍ കമ്പനി ആലോചിച്ചിരുന്നത്.

പ്രമോട്ടര്‍ ഗ്രൂപ്പിനും പിന്നക്കിള്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിനും 7.7 കോടി വാറന്റുകള്‍ ഇഷ്യു ചെയ്യുമെന്ന് കമ്പനി ആദ്യമേ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് 5 കോടി വാറന്റുകള്‍ കൂടി ഇഷ്യു ചെയ്ത് വില്‍ക്കാനുള്ള ഡിബി റിയല്‍റ്റിയുടെ ഇപ്പോഴത്തെ നീക്കം.

കടബാധ്യത

ചുരുക്കത്തില്‍ 12.7 കോടി വാറന്റുകള്‍ പ്രമോട്ടര്‍മാര്‍ക്കും നിക്ഷേപകര്‍ക്കുമായി കമ്പനി കൈമാറും. ഇതുവഴി 1,575 കോടി രൂപയാണ് ഡിബി റിയല്‍റ്റി സമാഹരിക്കുക. ഈ ഫണ്ട് കടബാധ്യതകള്‍ ഒടുക്കാനും ദീര്‍ഘകാല മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനുമായി മാനേജ്‌മെന്റ് നീക്കിവെയ്ക്കും. 2022 മാര്‍ച്ച് 31 ആകുമ്പോഴേക്കും കടബാധ്യതകള്‍ തീരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

 
നിക്ഷേപം

കഴിഞ്ഞയാഴ്ച്ചയാണ് ഡിബി റിയല്‍റ്റിയില്‍ 700 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വിഖ്യാത റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് പ്രഖ്യാപിച്ചത്. 400 കോടി രൂപ 10 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനും 300 കോടി രൂപ ചേരികളുടെ വികസന പദ്ധതികള്‍ക്ക് വേണ്ടി സ്ഥാപിക്കുന്ന സംയുക്ത പ്ലാറ്റ്‌ഫോമിനുമായി വകയിരുത്തുമെന്നും കമ്പനി അറിയിക്കുകയുണ്ടായി.

 
മിന്നുംവേഗം

എന്നാല്‍ ഡിബി റിയല്‍റ്റിയില്‍ നിക്ഷേപം നടത്താനുള്ള നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ നിക്ഷേപകര്‍ ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പിന്മാറ്റം. 

എന്തായാലും ഓഹരി വിപണിയില്‍ മിന്നുംവേഗത്തിലാണ് ഡിബി റിയല്‍റ്റിയുടെ കുതിപ്പ്. വ്യാഴാഴ്ച്ച രാവിലെത്തന്നെ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കമ്പനി കണ്ടു. ജനുവരി ആദ്യവാരം 62 രൂപയുണ്ടായിരുന്ന ഡിബി റിയല്‍റ്റിയുടെ ഓഹരി വില ഇപ്പോള്‍ 120 രൂപയും കടന്ന് മുന്നേറുകയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 121.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 16.75 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X