ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയ്യതി നീട്ടി; ഏറ്റവും പുതിയ വിവരങ്ങള്‍

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയ്യതി ഒരു മാസം കൂടി നീട്ടി. നവംബര്‍ 30നകം ഫയല്‍ ചെയ്യണമെന്നാണ് നേരത്തെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 31ലേക്ക് നീട്ടി പുതിയ തീരുമാനം വന്നു. നികുതി ദായകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന അറിയിപ്പാണിത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്താണ് തീരുമാനം. നേരത്തെ പലതവണ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയ്യതി നീട്ടിയിരുന്നു.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയ്യതി നീട്ടി; ഏറ്റവും പുതിയ വിവരങ്ങള്‍

ആദായ നികുതി അടയ്ക്കാനുള്ള തിയ്യതി നീട്ടിയത് ഏറെ ആശ്വാസകരമാണ്. നേരത്തെ ഒക്ടോബര്‍ 31 വരെ ആയിരുന്നു അടയ്ക്കാനുള്ള സമയം. പിന്നീട് നവംബര്‍ 30ലേക്ക് നീട്ടി. ഇപ്പോള്‍ ഡിസംബര്‍ 31ലേക്ക് നീട്ടിയിരിക്കുകയാണ്. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി അടയ്ക്കാനുള്ള സമയമാണ് നീട്ടിയത് എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

വായ്പാ പലിശയിളവ് സംബന്ധിച്ച മാര്‍ഗനിർദേശങ്ങൾ പുറപ്പെടുവിക്കാനൊരുങ്ങി ധനമന്ത്രാലയംവായ്പാ പലിശയിളവ് സംബന്ധിച്ച മാര്‍ഗനിർദേശങ്ങൾ പുറപ്പെടുവിക്കാനൊരുങ്ങി ധനമന്ത്രാലയം

കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ പടി ആയിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് സമയപരിധി നീട്ടിയത്. ഒരു ലക്ഷം രൂപ വരെ നികുതി ബാധ്യത വരുന്നവര്‍ക്കുള്ള സെല്‍ഫ് അസസ്‌മെന്റ് ടാക്‌സ് അടയ്ക്കാനുള്ള സമയപരിധി ജനുവരി 31 വരെ നീട്ടിയെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.

സ്വര്‍ണവിലയില്‍ നേരിയ കുറവ്, അറിയാം കേരളത്തിലെ ഇന്നത്തെ വിലസ്വര്‍ണവിലയില്‍ നേരിയ കുറവ്, അറിയാം കേരളത്തിലെ ഇന്നത്തെ വില

English summary

Deadline for filing returns for individual taxpayers extended to December 31

Deadline for filing returns for individual taxpayers extended to December 31
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X