2019-20 സാമ്പത്തിക വർഷത്തേക്കുള്ള ടിഡിഎസ് / ടിസിഎസ് സ്റ്റേറ്റ്മെന്റുകൾ നൽകാനുള്ള സമയപരിധി നീട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2020 ജൂലൈ 31 ലേക്കാണ് അവസാന തീയതി നീട്ടിയത്. ഒപ്പം 2019–20 വർഷത്തെ ടിഡിഎസ് / ടിസിഎസ് സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള അവസാന തീയതിയും ഓഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്. ഒരു ട്വീറ്റിലൂടെയാണ് ആദായ നികുതി വകുപ്പ് ഈ കാര്യം അറിയിച്ചത്.
2019–20 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതിയും നീട്ടിയിട്ടുണ്ട്. പുതുക്കിയ ഉത്തരവു പ്രകാരം പ്രകാരം 2020 നവംബർ 30-നകം റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. കോവിഡ്-19 പശ്ചാത്തലതത്തെ തുടർന്ന് നികുതിദായകർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡും 2018–19 സാമ്പത്തിക വർഷത്തിലെ പുതുക്കിയതും അല്ലാത്തതുമായ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതിയും 2020 ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.

നികുതി ഇളവുകൾക്കായി ജൂലൈ 31 നിക്ഷേപം നടത്താം
2019-20 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി ഇളവുകൾക്കായി നിക്ഷേപ നടത്തേണ്ടവർക്ക് ഇനിയും നിക്ഷേപം നടത്താവുന്നതാണ്. ഇതിനായുള്ള സമയ പരിധി ജൂലൈ 31 വരെയായി നീട്ടിയിട്ടുണ്ട്. നേരത്തെ ജൂൺ 30 വരെയായിരുന്നു. ഇതോടെ ആദായ നികുതി നിയമത്തിന്റെ 80 സി, 80 ഡി വകുപ്പുകള്‍ പ്രകാരം നികുതി ഇളവുകള്‍ നേടുന്നതിന് വേണ്ടി നികുതി ദായകർക്ക് ഈ മാസം അവസാനം വരെ നിക്ഷേപം നടത്താവുന്നതാണ്. സാധാരണ മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങളാണ് നികുതി ഇളവിനായി പരിഗണിക്കുക. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീയതികൾ നീണ്ടു പോയത്.
ആദായ നികുതി നിയമത്തിലെ 80 സി വകുപ്പ് പ്രകാരം നികുതിദായകർക്ക് പിപിഎഫ്, പിഎഫ്, എന്എസ്സി എന്നിവയില്‍ നടത്തുന്ന നിക്ഷേപങ്ങളും 80 ജി വകുപ്പ് പ്രകാരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നല്കുന്ന സംഭാവനകളും നികുതി ഇളവിനായി പരിഗണിക്കും. 80 ഡി പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് നികുതി ഇളവ് നേടാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
