കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത 4 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അനുമതി നൽകി. ഡിഎ വർധിപ്പിക്കാനുളള ശുപാർശ 2020 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കും. പണപ്പെരുപ്പ നിരക്ക്, അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് എന്നിവ അടിസ്ഥാനമാക്കിയാണ് ഡിഎ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതൽ 10,000 വരെ കൂടിയേക്കും.
കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കും പെൻഷൻകാർക്കും ഓരോ വർഷവും ജൂലൈ 1, ജനുവരി 1 തീയതികളിൽ അലവൻസ് അനുവദിക്കുകയും യഥാക്രമം മാർച്ച്, സെപ്റ്റംബർ മാസങ്ങളിൽ നൽകുകയുമാണ് പതിവ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ഡിഎ കേന്ദ്രം 2019 ജൂലൈ 1നാണ് പരിഷ്കരിച്ചത്. ഡിഎ 12 ശതമാനത്തിൽനിന്നും 17 ആക്കി കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. എഐസിപിഐ സൂചിക അനുസരിച്ചാണ് സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്. പണപ്പെരുപ്പത്തിന്റെ വർദ്ധനവിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുന്നത്.

ചരക്കുകളുടെ വിലയെ സ്വാധീനിക്കുന്ന വിപണികളിൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല, അതിനാൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് ക്ഷാമബത്ത നൽകുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ രണ്ടു തവണയാണ് ഡിഎ കണക്കാക്കുന്നത്. ജനുവരി, ജൂലൈ മാസങ്ങളിലാണ് ക്ഷാമബത്ത പരിഷ്കരിക്കുന്നത്.
പെൻഷൻകാർക്കുളള ഡിആറും (ഡിയർനെസ് റിലീഫ്) നാലു ശതമാനം വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും മുൻകാല പ്രാബല്യത്തോടെ 2020 ജനുവരി 1 മുതൽ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം ദീപാവലി സമ്മാനമായി നരേന്ദ്ര മോദി സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചത്. ക്ഷാമബത്ത 5 ശതമാനമാണ് ഉയർത്തിയത്. ഇഎസ്‌ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) വിഹിതം കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഒരു പോലെ ആശ്വാസമാകുന്ന നടപടിയാണ് ഇഎസ്ഐ വിഹിതം വെട്ടിക്കുറച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.
മാതാപിതാക്കളാകാൻ പോകുന്ന ആപ്പിൾ ജീവനക്കാർക്ക് കോളടിച്ചു; കമ്പനിയുടെ പുതിയ ആനുകൂല്യങ്ങൾ ഇതാ
More From GoodReturns

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications