മാതാപിതാക്കളാകാൻ പോകുന്ന ആപ്പിൾ ജീവനക്കാർക്ക് കോളടിച്ചു; കമ്പനിയുടെ പുതിയ ആനുകൂല്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുപ്പർറ്റിനോ ആസ്ഥാനമായുള്ള ടെക് ഭീമനായ ആപ്പിളിലെ ജീവനക്കാ‍ർക്ക് സന്തോഷ വാ‍ർത്ത. പുതുതായി മാതാപിതാക്കളാകാൻ പോകുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് കമ്പനി വർദ്ധിപ്പിച്ചിരിക്കുന്നത്. നാലാഴ്ചത്തെ അധിക അവധിയാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ഈ സമയത്ത് ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കാൻ അർഹതയുണ്ട്. കുട്ടികളെ ദത്തെടുക്കുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്. കൂടാതെ അവർക്ക് സ്വന്തം ജോലി സമയം തിരഞ്ഞെടുക്കാനും പാർട്ട് ടൈം ജോലി ചെയ്യാനും കമ്പനി അവസരം നൽകും.

അധിക അവധി

അധിക അവധി

കമ്പനി നിലവിൽ നൽകി വരുന്ന 16 ആഴ്ച ശമ്പളത്തോടുകൂടിയ അവധിക്ക് പുറമെയാണ് ഈ വിപുലീകരണം. കുട്ടികളെ ദത്തെടുക്കുന്ന ജീവനക്കാർക്ക്, ശമ്പളത്തോടുകൂടിയ പരമാവധി അവധി ആറ് ആഴ്ചയാണ്. റീട്ടെയിൽ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ സ്റ്റാഫുകളിലേക്കും പുതിയ ആനുകൂല്യ നയം വ്യാപിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

നരേന്ദ്ര മോദിയ്ക്ക് ആപ്പിളിന്റെ നന്ദി; ഇന്ത്യയിൽ ഐഫോൺ വില കുറയുംനരേന്ദ്ര മോദിയ്ക്ക് ആപ്പിളിന്റെ നന്ദി; ഇന്ത്യയിൽ ഐഫോൺ വില കുറയും

ദത്തെടുക്കുന്നവർക്ക് ധനസഹായം

ദത്തെടുക്കുന്നവർക്ക് ധനസഹായം

കുട്ടികളെ ദത്തെടുക്കുന്ന ജീവനക്കാർക്ക് നൽകുന്ന പിന്തുണയും ആപ്പിൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ദത്തെടുക്കലിന് ഉയർന്ന ചെലവ് വഹിക്കേണ്ടി വരുമെന്നതിനാൽ കമ്പനി ചില സാമ്പത്തിക സഹായം നൽകുന്നുണ്ട്. ദത്തെടുക്കൽ പ്രക്രിയയ്ക്ക് ചില കുടുംബങ്ങൾക്ക് ലക്ഷക്കണക്കിന് ഡോളർ ചിലവാകും. ഈ ചെലവുകൾക്കായി കമ്പനി 14,000 ഡോളറും നൽകുമെന്നാണ് റിപ്പോർട്ട്. മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണ് ഈ തുക.

ആപ്പിൾ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ ഇനി വെറും ആഴ്ച്ചകൾ മാത്രം; പ്രത്യേകതകൾ എന്തൊക്കെ?ആപ്പിൾ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ ഇനി വെറും ആഴ്ച്ചകൾ മാത്രം; പ്രത്യേകതകൾ എന്തൊക്കെ?

ജീവനക്കാരുടെ മാനസികാരോഗ്യം

ജീവനക്കാരുടെ മാനസികാരോഗ്യം

ആപ്പിൾ തങ്ങളുടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ ടെലിമെഡിസിൻ ഓപ്ഷനുകൾക്കൊപ്പം എല്ലാ വർഷവും ജീവനക്കാർക്ക് കൂടുതൽ സൗജന്യ കൗൺസിലിംഗ് സെഷനുകളും കമ്പനി പ്രഖ്യാപിച്ചു.

അമേരിക്കൻ ആപ്പിളിന് ഇനി വില കൂടും; ഇന്ത്യയിൽ വില കൂടുന്ന മറ്റ് അമേരിക്കൻ ഉത്പന്നങ്ങൾ എന്തൊക്കെ?അമേരിക്കൻ ആപ്പിളിന് ഇനി വില കൂടും; ഇന്ത്യയിൽ വില കൂടുന്ന മറ്റ് അമേരിക്കൻ ഉത്പന്നങ്ങൾ എന്തൊക്കെ?

നിന്ന് ജോലി ചെയ്യാം

നിന്ന് ജോലി ചെയ്യാം

കഴിഞ്ഞ വർഷം കമ്പനി ജീവനക്കാ‍ർക്ക് നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. സൗകര്യപ്രദമായ രീതിയിൽ ഉയ‍ർത്താനും താഴ്ത്താനും കഴിയുന്ന ‍ഡെസ്ക്കുകളാണ് കമ്പനി ജീവനക്കാ‍ർക്ക് നൽകിയത്. അധിക സമയം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ മടുപ്പ് ഇതുവഴി ജീവനക്കാ‍ർക്ക് മാറ്റാം. നിന്ന് മടുക്കുമ്പോൾ വീണ്ടും പഴയതുപോലെ ഡെസ്ക്കിന്റെ ഉയരം കുറയ്ക്കുകയും ചെയ്യാം. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നത് നിരവധി അസുഖങ്ങൾക്ക് കാരണമാകും. ഇതാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കാരണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അന്ന് വ്യക്തമാക്കിയിരുന്നു.

malayalam.goodreturns.in

English summary

മാതാപിതാക്കളാകാൻ പോകുന്ന ആപ്പിൾ ജീവനക്കാർക്ക് കോളടിച്ചു; കമ്പനിയുടെ പുതിയ ആനുകൂല്യങ്ങൾ ഇതാ

Apple has increased employee benefits for new parents. The company is offering additional four-week holiday. Employees are entitled to full pay at this time. Read in malayalam.
Story first published: Friday, November 8, 2019, 9:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X