ഈ ഡിഫന്‍സ് സ്റ്റോക്ക് വാങ്ങാം; 1 മാസത്തിനുള്ളില്‍ 15 % നേട്ടം ലഭിക്കാമെന്ന് റിപ്പോര്‍ട്ട്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ചത്തെ തിരുത്തലിനു ശേഷം വിപണികളില്‍ വീണ്ടും ഉണര്‍വ് ഉണ്ടായിരിക്കുകയാണ്. ഇന്ന് നിഫ്റ്റി 86 പോയിന്റും സെന്‍സെക്‌സ് 198 പോയിന്റും ഉയര്‍ന്നു. ഇത് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും ആശ്വാസം പകര്‍ന്നു. അതേസമയം, ഒരു മാസക്കലയളവിലേക്ക് 15 ശതമാനത്തിലധികം ലക്ഷ്യമിട്ട് വങ്ങാവുന്ന ഓഹരി നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതിരോധ മേഖലയില്‍ നിന്നുള്ള നവീന സാങ്കേതിക വിദ്യകളില്‍ ശ്രദ്ധയൂന്നൂന്ന ഒരു കമ്പനിയെ കുറിച്ചാണ് റിപ്പോര്‍ട്ട്.

സെൻ ടെക്നോളജീസ്

സെൻ ടെക്നോളജീസ് (BSE:533339, NSE: ZENTEC)

നിലവിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏക ഡ്രോൺ നിർമ്മാതാക്കളാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻ ടെക്നോളജീസ്. പരിശീലിപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്ന സിമുലേറ്ററുകളുടെ ലോകോത്തര നിലവാരത്തിലുള്ള രൂപകല്പനയും വികസനവും നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

Also Read: ഈ ട്രാവല്‍ കമ്പനിയുടെ ഓഹരി വാങ്ങിയാല്‍ 47 % ലാഭം നേടാമെന്ന് എഡല്‍വീസ്‌Also Read: ഈ ട്രാവല്‍ കമ്പനിയുടെ ഓഹരി വാങ്ങിയാല്‍ 47 % ലാഭം നേടാമെന്ന് എഡല്‍വീസ്‌

സേനകള്‍ക്കും ഗുണകരം

സേനകള്‍ക്കും ഗുണകരം

നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുകയും അതുപയോഗിച്ച് പുതിയ ഉപകരണങ്ങൾ നിർമിക്കുകയും സാങ്കേതിക വിദ്യകൾ തദ്ദേശീയ വൽക്കരിക്കുന്നതിലും സെൻ ടെക്നോളജീസ് മുൻപന്തിയിലാണ്. ഇതിൻറെ ഗുണഫലം ഇന്ത്യൻ സുരക്ഷ സേനകളും ഉപയോഗപ്പെടുത്തുന്നു. കമ്പ്യൂട്ടർ വിഷ്വൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആയുധ പരിശീലനത്തിനു വേണ്ട സംവിധാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ സജ്ജീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണിത്.

Also Read: 6 മാസത്തിനുള്ളില്‍ 600 രൂപയോളം ലാഭം; ഈ സ്‌റ്റോക്ക് വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌Also Read: 6 മാസത്തിനുള്ളില്‍ 600 രൂപയോളം ലാഭം; ഈ സ്‌റ്റോക്ക് വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌

മൾട്ടിബാഗർ സ്റ്റോക്ക്

മൾട്ടിബാഗർ സ്റ്റോക്ക്

കേന്ദ്ര സർക്കാരിൻറെ ഉദാര ഡ്രോൺ നയരൂപീകരണം കാരണം സെൻ ടെക്നോളജീസിനെ വളർച്ചാ സാധ്യതകൾ പതിന്മടങ്ങായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തെ ഓഹരിയുടെ കുതിപ്പിൽ നിന്ന് തന്നെ നിക്ഷേപകർക്ക് ഇതൊരു മൾട്ടി ബാഗർ സ്റ്റോക്ക് ആയി മാറിക്കഴിഞ്ഞു. ഓഹരിവിപണിയിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം പ്രതിരോധ മേഖലയിൽ നിന്നുള്ള ഈ സ്റ്റോക്കിന് ഇനിയും ഉയരങ്ങൾ താണ്ടാനാകും എന്നാണ് സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഓഹരി വില അടിസ്ഥാനപരമായും ടെക്നിക്കൽ ചാർട്ടുകൾ പ്രകാരവും ഇനിയും മുന്നോട്ടു കുതിക്കും എന്നുള്ള സൂചനകളാണ് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അടുത്തിടെ ചില മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങളും വൻതോതിൽ ഈ ഓഹരിയിൽ നിക്ഷേപം നടത്തിയതായും രേഖകളിൽ നിന്നും വെളിവാകുന്നു.

സാമ്പത്തികം

സാമ്പത്തികം

സെപ്റ്റംബറിൽ അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഏഴര ശതമാനത്തോളം പ്രവർത്തന ലാഭം വർദ്ധിച്ച് 95 കോടി രൂപയായിട്ടുണ്ട്. ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 12 ശതമാനത്തിലധികം ഉയർന്ന് 1,050 കോടി രൂപ ആകുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ കമ്പനിക്ക് 35 കോടി രൂപയുടെ വിദേശ ഓർഡറുകളും ലഭിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് വിദേശ വിപണികൾ ലക്ഷ്യമാക്കി കയറ്റുമതി ചെയ്യാൻ ലഭിച്ച ആദ്യ ഓർഡറാണ് കമ്പനിക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം, കമ്പനി പുതിയ വിഭവസമാഹരണം നടത്തുന്ന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന ഫണ്ട് ഭാവിയിലെ വളർച്ച സാധ്യതകൾ മെച്ചപ്പെടുത്താനായി വിനിയോഗിക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കിയിരുന്നു.

ലക്ഷ്യവില 250

ലക്ഷ്യവില 250

ചോയ്സ് ബ്രോക്കിങ്ങിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ സുമിത്ത് ബഗഡിയയുടെ അഭിപ്രായപ്രകാരം, പ്രതിരോധ മേഖലയിൽ നിന്നുള്ള ഈ സ്റ്റോക്കിന് 175- 180 രൂപ നിലവാരത്തിൽ ശക്തമായ സപ്പോർട്ട് ഉണ്ട്. വിപണി വിലയിൽ ഓഹരി മേടിക്കുന്ന മേടിക്കുന്ന വർക്ക് ഒരു മാസക്കാലയളവിലേക്ക് 240 മുതൽ 250 രൂപ വരെ ലക്ഷ്യമിട്ട് ഓഹരി കൈവശം വയ്ക്കാമെന്നും ഇതിനുള്ള സ്റ്റോപ് ലോസ് 175 രൂപ നിലവാരത്തിൽ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ട്രെൻഡ് പ്രകാരം, ഈ ഓഹരിയുടെ വിലയിലുള്ള ഇടിവുകൾ വാങ്ങുന്നതിനുള്ള അവസരമായി കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഡോളി ഖന്ന വാങ്ങിയെന്ന് റിപ്പോർട്ട്, ഈ ഓഹരി ഇന്ന് കുതിച്ചത് 20 ശതമാനം; നിങ്ങളുടെ പക്കലുണ്ടോ?Also Read: ഡോളി ഖന്ന വാങ്ങിയെന്ന് റിപ്പോർട്ട്, ഈ ഓഹരി ഇന്ന് കുതിച്ചത് 20 ശതമാനം; നിങ്ങളുടെ പക്കലുണ്ടോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Defence Stock Zen Technologies May Give 5 Percent Gain In 1 Month

Defence Stock Zen Technologies May Give 5 Percent Gain In 1 Month
Story first published: Tuesday, November 23, 2021, 20:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X