ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ ഒരു തവണ ഉപയോഗിച്ച ശേഷം കളയുന്ന ശീലം വന്ന നാട്ടിൽ സെക്കൻ ഹാൻഡ് ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളുടെ ശേഷി കാണിച്ചു തരുന്ന സ്റ്റാർട്ടപ്പാണ് ഡൽഹി ആസ്ഥാനമായ റീഫിറ്റ് ഗ്ലോബൽ (ReFit). ഉപയോഗിച്ച ശേഷം ഒഴിവാക്കുന്ന ഫോണും ടെലിവിഷനും റഫ്രിഡ്ജറേറ്ററും അടങ്ങുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളെ വീണ്ടും വിപണിയിലെത്തിച്ച് 5 വർഷത്തിനിടെ 200 കോടി വരുമാനത്തിലെത്തിക്കാൻ റീഫിറ്റിന് സാധിച്ചു.
ഇതിന് പിന്നിലുള്ള തലയാവട്ടെ ഷോപ്പ്ക്ലൂസ്, എല്‍ജി തുടങ്ങിയ കമ്പനികളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച 2 ചെറുപ്പക്കാരുടെതും. സാകേത് സൗരവും അവ്‌നീത് സിംഗും ചേർന്ന് 2017-ൽ ആരംഭിച്ച കമ്പനിയാണ് സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ഇന്ന് വിജയകൊടി പാറിക്കുന്നത്.
ആദ്യ കമ്പനികൾ നൽകിയ പാഠം
ഷോപ്പ് ക്ലൂസ് എന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലെയും എൽജി യിലെയും ജോലിക്കാലത്താണ് സെക്കന്‍ഡ് ഹാന്‍ഡ് ഉപകരണങ്ങളുടെ സാധ്യത മനസിലാക്കിയതെന്ന് സാകേത് പറയുന്നു. 2015-ല്‍ ഷോപ്പ് ക്ലൂസിലെ ജോലി കാലത്ത് കമ്പനിക്കായി സെക്കൻഡ് ഹാൻജ് മൊബൈൽ വിഭാഗമായ റീന്യൂ (ReNew) ആരംഭിച്ചു. ടെയര്‍-2, ടെയർ 3 നഗരങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ റീന്യൂ അത് 8-9 മാസങ്ങള്‍ക്കുള്ളില്‍ പ്രതിമാസം 40 കോടി രൂപയുടെ വിറ്റുവരുവുണ്ടാക്കി. ഈ വിജയമാണ് സ്വന്തമായൊരു ബ്രാൻഡിലേക്ക് എത്തിച്ചത്.

റീ ഫിറ്റിന്റെ തുടക്കം
ഷോപ്പ് ക്ലൂസിൽ സെയിൽസ് ഹെഡായിരുന്ന സാകേത് കുറച്ചുകാലം എൽജി ഇലക്‌ട്രോണിക്‌സിലും ജോലി ചെയ്ത ശേഷമാണ് 2017-ൽ റീ ഫിറ്റ് ഗ്ലോബൽ ആരംഭിക്കുന്നത്. ടെയർ 2, ടെയർ 3 നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു റീഫിറ്റിന്റെ പ്രവർത്തനം. വിവിധ സോഴ്സുകളിൽ നിന്ന് ശേഖരിച്ച സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ നവീകരിച്ച് വിതരണ ചാനലുകൾ വഴി വില്പന നടത്തിയായിരുന്നു തുടക്കം. ഫോണുകള്‍ക്ക് പുറമെ, ലാപ്ടോപ്പുകള്‍, ടെലിവിഷന്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങളും റീഫിറ്റ് നവീകരിക്കുന്നു.
ഫോണുകൾ വാങ്ങുന്നത്
ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ, ഷവോമി, വിവോ എന്നിവയിൽ എക്സ്ചേഞ്ച് ചെയ്ത ഫോണുകൾ റീഫിറ്റ് ഗ്ലോബൽ വാങ്ങുന്നുത്. സാങ്കേതികവും പുറമെയുള്ള പ്രശ്നങ്ങളും പരിഹരിച്ചാണ് ഫോണുകൾ വില്പനയ്ക്ക് തയ്യാറാക്കുന്നത്. സെക്കൻഡ് ഹാൻഡ് ഫോൺ വില്പന നടത്തുന്നതിന് മുൻപ് ഫോണിൽ 37 ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്ന് സാകേത് പറയുന്നു.
വില്പന
നിലവിൽ ഇ-കോമേഴ്സ് സൈറ്റുകൾ വഴിയാണ് വില്പന. 80 ശതമാനം ഫോണുകളും ഫ്ലിപ്കാർട്ട് വഴിയാണ് വിൽക്കുന്നത്. കഴിഞ്ഞ വർഷം ആകെ 5 ലക്ഷം മൊബൈൽ ഫോണുകളാണ് കമ്പനി വില്പന നടത്തിയത്. റീഫിറ്റിൽ നിന്ന് നവീകരിച്ചെത്തുന്ന മൊബൈൽ ഫോണുകൾ പുതിയ മൊബൈൽ ഫോണുകളേക്കാൾ 70 ശതമാനം വരെ വില കുറവിലാണ് ലഭ്യമാക്കുന്നതെന്ന് സാകേത് സൗരവ് പറഞ്ഞു.
ടെയര്‍ 2, ടെയര്‍ 3 നഗരങ്ങളിലെ ഉപഭോക്താക്കളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യംവെച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പിന് നേരിട്ടുള്ള എതിരാളികളില്ലെന്ന് അവകാശപ്പെടുമ്പോഴും ക്യാഷിഫൈ, ഇകോൺ ടെക്നോളജി, സ്ലോയിഡ്, അഫോർ സെർവ് സർവീസ്, യാന്ത്ര എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് പ്രധാന കമ്പനികൾ.
വരുമാനം
ആദ്യ വർഷം 8 കോടിയിലെത്തിയ വരുമാനം തൊട്ടടുത്ത വർഷങ്ങളിൽ 19 കോടി, 24 കോടി, 44 കോടി എന്നിങ്ങനെ വളർന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 100 കോടി പിന്നിട്ട വരുമാനം സാമ്പത്തിക വർഷം 200 കോടി രൂപയും പൂർത്തിയാക്കി. നടപ്പ് സാമ്പത്തിക വർഷം വരുമാനം 350 കോടി രൂപയിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications