കുറേ കാലമായി ഇടിവ് നേരിട്ട് കൊണ്ടിരിക്കുന്ന നിരവധി ഓഹരികളെ ഇന്ത്യൻ ഓഹരി വിപണിയിലുണ്ട്. എന്നാൽ എല്ലാറ്റിനും അതിന്‍റേതായ സമയമുണ്ട് എന്ന് പറയും പോലെ ചില സമയങ്ങളിൽ ആ ഓഹരികളും കാളപ്പുറത്തേറി മുന്നോട് കുതിക്കും. അത്തരത്തിൽ ഇപ്പോൾ കുതിപ്പിലേക്ക് തിരിച്ചെത്തിയ ഒരു ഓഹരിയാണ് ഡെൽറ്റ കോർപ്പറേഷൻ്റെ ഓഹരി. ഭാവിയിൽ വലിയ കുതിപ്പ് ഓഹരി നടത്തുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ഡെൽറ്റ കോർപ്പറേഷൻ്റെ ഓഹരിയുടെ നിലവിലെ വില എത്രയെന്നും ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്നും നമുക്ക് നോക്കാം.
കുതിപ്പിന് വേഗം പകർന്ന ജൂൺ
2024 ജൂണിൽ ആരംഭിച്ചതിന് ശേഷം ഡെൽറ്റ കോർപ്പറേഷൻ്റെ ഓഹരി വില മുന്നോട്ട് കുതിക്കുകയാണ്. ഓഹരി വില ഏകദേശം 110 രൂപ എന്ന നിരക്കിൽ താഴെയിറങ്ങിയ ശേഷമാണ് ഓഹരിയുടെ മുന്നേറ്റം. 0.53 ശതമാനം ഇൻട്രാഡേ നേടത്തോടെ 136 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ വില. രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 24 ശതമാനം വർദ്ധനവാണ് ഓഹരിക്കുണ്ടായത്. ഒരു മാസത്തിനിടെ 12.77 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ 45 ശതമാനം ഇടിവിനാണ് ഓഹരി സാക്ഷ്യം വഹിച്ചത്. 259.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 104.45 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

ശ്രദ്ധയിൽ കേന്ദ്ര ബജറ്റ് 2024
ഡെൽറ്റ കോർപ്പറേഷൻ പോലുള്ള കമ്പനികൾക്ക് അവരുടെ ലാഭക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ജിഎസ്ടി കുറയ്ക്കൽ ഇന്ത്യൻ ഓഹരി വിപണി പ്രതീക്ഷിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാനിരിക്കുന്ന പാദങ്ങളിൽ ഡെൽറ്റ കോർപ്പറേഷൻ്റെ ബാലൻസ് ഷീറ്റിലേക്ക് അധിക ലാഭം വരുമെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത 6 മാസത്തിനുള്ളിൽ ഡെൽറ്റ കോർപ്പറേഷൻ ഓഹരികൾ ഏകദേശം 160 രൂപയിൽ പുത്തൻ ബ്രേക്ക്ഔട്ട് നൽകാനുള്ള കുതിപ്പിലാണെന്നും വിദഗ്ധരുടെ വിലയിരുത്തുന്നു.
വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ്ടിയിൽ കുറവ് പ്രഖ്യാപിച്ചേക്കുമെന്ന വികാരം വിപണിയിൽ ശക്തമാണ്. അതുകൊണ്ടു തന്നെ ബജറ്റ് പ്രസംഗത്തിൽ ജിഎസ്ടി കുറച്ചാൽ ഡെൽറ്റ കോർപ്പറേഷൻ ഓഹരികൾ വാങ്ങുന്നതിൽ ഒരു കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്നാണ് , പ്രോഫിറ്റ്മാർട്ട് സെക്യൂരിറ്റീസ് റിസർച്ച് മേധാവി അവിനാഷ് പറഞ്ഞത്.

ഓഹരി വില ലക്ഷ്യം
പോർട്ട്‌ഫോളിയോയിൽ ഡെൽറ്റ കോർപ്പറേഷൻ ഷെയറുകളുള്ളവർക്ക് 105 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തിക്കൊണ്ട് 160 രൂപയ്ക്ക് സ്‌ക്രിപ്റ്റ് കൈവശം വയ്ക്കാം. അടുത്ത ആറ് മാസത്തിനുള്ളിൽ 205 ലക്ഷ്യത്തിലേക്ക് ഓഹരി എത്താൻ സാധ്യതയുണ്ടെന്നാണ് ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ പറഞ്ഞത്.
ഡെൽറ്റ കോർപ്പറേഷൻ ഓഹരികൾ പരിഗണിക്കുന്ന പുതിയ നിക്ഷേപകർക്ക് നിലവിലെ മാർക്കറ്റ് വിലയിൽ ഓഹരി വാങ്ങാമെന്നും ഗണേഷ് ഡോംഗ്രെ പറഞ്ഞു. എന്നാൽ സ്റ്റോപ്പ് ലോസ് 105 രൂപയിൽ നിലനിർത്തുന്നത് നിർണായകമാണ്. ഓഹരി വാങ്ങാൻ ബൈ-ഓൺ-ഡിപ്സ് തന്ത്രം ഉപയോഗിക്കാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു.
ഡെൽറ്റ കോർപ്പറേഷൻ
ഗെയിമിംഗ്, ഹോസ്പിറ്റാലിറ്റി, ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡെല്‍റ്റ കോര്‍പ്പറേഷന്‍. ഗോവ, സിക്കിം, ദാമന്‍ എന്നിവിടങ്ങളില്‍ കമ്പനി 7 കാസിനോകള്‍ നടത്തുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
