ആശാന്‍ കൈവിട്ടു, വിപണിയില്‍ മൂക്കുംകുത്തി വീണ് ഈ 'സ്റ്റാര്‍' ഓഹരി! ജുന്‍ജുന്‍വാലയുടെ 'രക്ഷകന്‍' വേറെ

രാകേഷ് ജുന്‍ജുന്‍വാല കാരണം വിപണിയില്‍ മൂക്കുംകുത്തി വീഴുകയാണ് ഒരു 'സ്റ്റാര്‍' ഓഹരി. ആരെന്നല്ലേ? ഡെല്‍റ്റ കോര്‍പ്പ് ലിമിറ്റഡ്. കാസിനോ ബിസിനസില്‍ ഏര്‍പ്പെടുന്ന ഡെല്‍റ്റ കോര്‍പ്പ് കമ്പനി കഴിഞ്ഞ രണ്ടു ദിവസമായി രൂക്ഷമായ വില്‍പ്പന പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇതിന് തിരികൊളുത്തിയതകാട്ടെ, ജുന്‍ജുന്‍വാലയും.

ഇന്ത്യയുടെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാല ഡെല്‍റ്റ കോര്‍പ്പിന്റെ 25 ലക്ഷം ഓഹരികളാണ് മെയ് 27-31 കാലയളവില്‍ കയ്യൊഴിഞ്ഞത്. ഇതോടെ കമ്പനിയില്‍ ജുന്‍ജുന്‍വാലയുടെ ഓഹരി പങ്കാളിത്തം 7.5 ശതമാനത്തില്‍ നിന്നും 6.2 ശതമാനമായി ചുരുങ്ങി.

തകർച്ച

ഡെല്‍റ്റ കോര്‍പ്പ് ഓഹരികള്‍ ജുന്‍ജുന്‍വാല വിറ്റഴിച്ചെന്ന വിവരം വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 7 ശതമാനത്തിലേറെയാണ് ബുധനാഴ്ച്ച തകര്‍ന്നടിഞ്ഞത്. തുടര്‍ന്ന് 212.20 രൂപ എന്ന നിലയില്‍ സ്റ്റോക്ക് വ്യാപാരം നിര്‍ത്തി. വ്യാഴാഴ്ച്ചയും ഡെല്‍റ്റ കോര്‍പ്പിന് രക്ഷയില്ല. ഓഹരി വിലയില്‍ ഒരു ശതമാനത്തിലേറെ ഇടിവ് തുടരുകയാണ്.

സമാഹരണം

നേരത്തെ, മാര്‍ച്ച് പാദം കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ വിവരം പ്രകാരം ജുന്‍ജുന്‍വാല ദമ്പതികളുടെ ഓഹരി പങ്കാളിത്തം 7.5 ശതമാനമായിരുന്നു. 2022 മാര്‍ച്ച് 31 വരെ ഡെല്‍റ്റ കോര്‍പ്പിന്റെ 1.15 കോടി ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല സമാഹരിച്ചത് (4.3 ശതമാനം). രേഖ ജുന്‍ജുന്‍വാല 85 ലക്ഷം ഓഹരികളും (3.18 ശതമാനം). ഇതേസമയം, ഇവരില്‍ ആരുടെ അക്കൗണ്ടില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ 25 ലക്ഷം ഓഹരികള്‍ പോയതെന്ന കാര്യം വ്യക്തമല്ല.

 
പാദഫലം

നിലവില്‍ കാസിനോ, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള ആലോചനയിലാണ് കേന്ദ്രം. ഇൗ നീക്കവും ഡെല്‍റ്റ കോര്‍പ്പിന് ക്ഷീണം ചെയ്യുന്നുണ്ട്.

നേരത്തെ, മാര്‍ച്ച് പാദഫലങ്ങളും ഡെല്‍റ്റ കോര്‍പ്പിന് ആവേശകരമായ മുഹൂര്‍ത്തമല്ല സമ്മാനിച്ചത്. ജനുവരി - മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ അറ്റാദായം 16.7 ശതമാനം ഇടിയുകയാണ് ചെയ്തത്. ലാഭം 48.1 കോടി രൂപയിലേക്ക് ചുരുങ്ങി. ടോപ്പ്‌ലൈന്‍ വളര്‍ച്ചയിലെ മെല്ലപ്പോക്കും ദുര്‍ബലമായ പ്രവര്‍ത്ത മികവും കഴിഞ്ഞപാദം ഡെല്‍റ്റ കോര്‍പ്പിന് വിനയായി. കേവലം 3.3 ശതമാനം വരുമാന വളര്‍ച്ച കുറിക്കാനാണ് കമ്പനിക്ക് സാധിച്ചത്.

ഇഷ്ട സ്റ്റോക്ക്

മാര്‍ച്ച് പാദം ഇബിഐടിഡിഎ 12.8 ശതമാനം കുറഞ്ഞ് 69 കോടി രൂപയായി; മാര്‍ജിന്‍ 590 ബേസിസ് പോയിന്റ് ക്രമപ്പെട്ട് 31.6 ശതമാനത്തിലേക്കും ചുരുങ്ങി. ഒരുഭാഗത്ത് ഡെല്‍റ്റ കോര്‍പ്പ് നിറംമങ്ങിയെങ്കിലും മറുഭാഗത്ത് ജുന്‍ജുന്‍വാലയുടെ ഇഷ്ട സ്റ്റോക്ക് ടൈറ്റന്‍ കമ്പനി മിന്നും പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

 
ഓഹരി പങ്കാളിത്തം

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 3 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. 2,142 രൂപയില്‍ നിന്ന ടൈറ്റന്‍ ഓഹരികള്‍ വ്യാഴാഴ്ച്ച 2,216 രൂപയിലാണ് ഇടപാടുകള്‍ നടത്തുന്നത്. കേവലം അഞ്ച് ദിവസം കൊണ്ട് 300 കോടിയിലേറെ സമ്പാദിക്കാന്‍ ടൈറ്റനിലൂടെ ജുന്‍ജുന്‍വാലയ്ക്ക് സാധിച്ചു.

2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ജുന്‍ജുന്‍വാല ദമ്പതികള്‍ സംയുക്തമായി 4,48,50,970 ടൈറ്റന്‍ ഓഹരികളാണ് കൈവശം വെയ്ക്കുന്നത് (5.05 ശതമാനം ഓഹരി പങ്കാളിത്തം). ഇതില്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ അക്കൗണ്ടില്‍ 3,53,10,395 ഓഹരികള്‍ കിടപ്പുണ്ട്. രേഖ ജുന്‍ജുന്‍വാലുടെ അക്കൗണ്ടില്‍ 95,40,575 ഓഹരികളും.

പോർട്ട്ഫോളിയോ

റെയര്‍ എന്റര്‍പ്രൈസസ് എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനം ജുന്‍ജുന്‍വാല സ്ഥാപിച്ചിട്ടുണ്ട്. ടൈറ്റന്‍, ക്രിസില്‍, ഓറോബിന്ദോ ഫാര്‍മ, പ്രാജ് ഇന്‍ഡസ്ട്രീസ്, എന്‍സിസി, ആപ്‌ടെക്ക് ലിമിറ്റഡ്, ഇയോണ്‍ എക്‌സ്‌ചേഞ്ച്, എംസിഎക്‌സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ലൂപിന്‍, വിഐപി ഇന്‍ഡസ്ട്രീസ്, ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, റാലിസ് ഇന്ത്യ, ജൂബിലന്റ് ലൈഫ് സയന്‍സസ് പോലുള്ള ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X