സ്വകാര്യ മേഖലയിലെ വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ആക്സിസ് ബാങ്ക്, കഴിഞ്ഞ ദിവസമാണ് മാര്‍ച്ച് പാദഫലം പുറത്തുവിട്ടത്. ഇതിന് പിന്നാലെ 4 ശതമാനത്തോളം വില തകര്‍ച്ച നേരിട്ട് 745 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച രാവിലെ ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. പൊതുവെ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ചിട്ടും ഓഹരി വില ഇടിഞ്ഞത് റീട്ടെയില്‍ നിക്ഷേപകരേയും ആശങ്കയിലാഴ്ത്തുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ആക്സിസ് ബാങ്ക് ഓഹരികളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാലാം പാദഫലം
ജനുവരി- മാര്‍ച്ച് കാലയളവില്‍ ആക്സിസ് ബാങ്കിന്റെ (BSE: 532215, NSE: AXISBANK) ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 4,117.8 കോടിയായി വര്‍ധിച്ചു. കിട്ടാക്കടത്തിലേക്ക് വേണ്ട നീക്കിയിരിപ്പ് കുറഞ്ഞതും ആസ്തികളുടെ ഗുണമേന്മ വര്‍ധിച്ചതും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹായകമായി. പലിശയില്‍ നിന്നുള്ള അറ്റവരുമാനം (NII) വാര്‍ഷികാടിസ്ഥാനത്തില്‍ 16.7 ശതമാനം വര്‍ധിച്ച് 8,819 കോടിയിലേക്കെത്തി. നാലാം പാദത്തിലെ വായ്പാ വിതരണവും 15 ശതമാനവും നിക്ഷേപം 19 ശതമാനം വീതവും ഉയര്‍ച്ച കൈവരിച്ചു. നിഷ്ക്രിയ ആസ്തി (NPA) 2.82 ശതമാനമാണ്.
ഗോള്‍ഡ്മാന്‍ സാക്സ്
രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്, ആക്സിസ് ബാങ്ക് ഓഹരികളില്‍ ബൈ (BUY) റേറ്റിങ് നിലനിര്‍ത്തി. ഇടക്കാലയളവിലേക്കുള്ള ഓഹരിയുടെ ലക്ഷ്യവില 883 രൂപയാണ്. 2022- 25 സാമ്പത്തിക വര്‍ഷം ആക്സിസ് ബാങ്കിന്റെ വരുമാനം 29 ശതമാനം വീതം വളരുമെന്നാണ് നിഗമനം.
മോര്ഗന് സ്റ്റാന്‍ലി
അമേരിക്കന്‍ ഇന്‍വസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി, ആക്സിസ് ബാങ്ക് ഓഹരികള്‍ക്ക് ഓവര്‍വെയിറ്റ് (Overweight) അഥവാ കൂടുതല്‍ പരിഗണന കൊടുക്കാമെന്ന റേറ്റിങ് നല്‍കിയിട്ടുണ്ട്. സമീപ ഭാവിയിലേക്ക് ഓഹരിയുടെ ലക്ഷ്യവില 910 രൂപയായും നിശ്ചയിച്ചു.
ബാങ്ക് ഓഫ് അമേരിക്ക
ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്, ആക്സിസ് ബാങ്ക് ഓഹരികള്‍ക്ക് ബൈ (BUY) റേറ്റിങ് നിലനിര്‍ത്തി. സമീപകാലയളവിലേക്ക് 900 രൂപയാണ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില. വരുമാനത്തില്‍ സ്ഥിരത പ്രകടമാക്കുന്നത്് ഓഹരിയെ ആകര്‍ഷമാക്കുന്നു.
പ്രഭുദാസ് ലീലാധര്‍
ആക്സിസ് ഫലം സമ്മിശ്രമാണെന്ന് വിലയിരുത്തുന്നു. കടുപ്പമേറിയ ആഗോള സാഹചര്യങ്ങളാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രകടനത്തില്‍ ചെറിയ ആശങ്ക ബാങ്ക് നേതൃത്വം പ്രകടിപ്പിച്ചതും ചൂണ്ടിക്കാട്ടുന്നു. എങ്കിലും ബാലന്‍സ് ഷീറ്റ് ശക്തമായതും നിഷ്ക്രിയ ആസ്തിക്ക് വേണ്ടിയുള്ള നീക്കിയിരുപ്പ് കുറഞ്ഞതും അനുകൂല ഘടകമാണ്. ബൈ റേറ്റിങ് നിലനിര്‍ത്തി. എന്നാല്‍ സമീപകാല ഓഹരിയുടെ ലക്ഷ്യവില 975-ല്‍ നിന്നും 940 ആയി കുറച്ചു.
ഷേര്ഖാന്
നിലവിലെ ആക്സിസ് ബാങ്ക് ഓഹരികളുടെ വാല്യൂവേഷന്‍ ആകര്‍ഷകമായ നിലവാരത്തിലാണ്. ഡിജിറ്റല്‍ സേവനം ശക്തിപ്പെടുന്നതും റീട്ടെയില്‍ ലോണ്‍ വളരുന്നതും അനുകൂലമാണ്. ശക്തമായ ബാലന്‍സ് ഷീറ്റ് സമീപ ഭാവിയിലെ വെല്ലുവിളി നേരിടാന്‍ തക്ക കരുത്തുറ്റതാണ്. ഓഹരിയില്‍ ബൈ റേറ്റിങ് നിലനിര്‍ത്തി. നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില 940 രൂപയിലും മാറ്റം വരുത്തിയില്ല.
മോത്തിലാല്‍ ഒസ്വാള്
വയ്പാ വിതരണ ചെലവിന്റെ പ്രവണതയാണ് ഇനി സൂക്ഷ്മമായി വീക്ഷിക്കേണ്ടത്. ആക്സിസ് ബാങ്ക് ഓഹരിയില്‍ ബൈ റേറ്റിങ് നിലനിര്‍ത്തി. സമീപ ഭാവിയിലേക്കുള്ള ഓഹരിയുടെ ലക്ഷ്യവില 930 രൂപയായും നിശ്ചയിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
