2020 മാർച്ച് 23 തിങ്കളാഴ്ച, രാജ്യവ്യാപകമായി കൊവിഡ് -19 വ്യാപനത്തെ തുടർന്ന് ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിന് രണ്ട് ദിവസം മുമ്പ്, 30 ഓഹരികളുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസെക്സ് 25,981 പോയിന്റിൽ ക്ലോസ് ചെയ്തു. ഇപ്പോൾ, പകർച്ചവ്യാധി ബാധിതരുടെ എണ്ണം അന്നത്തേക്കാൾ കുതിച്ചുയരുന്നതിനിടയിലും സെൻസെക്സ് തിങ്കളാഴ്ച 42,597.43 പോയിന്റിലെത്തി. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.
സെൻസെക്സും നിഫ്റ്റിയും
സെൻസെക്‌സിന്റെ 1.6 ശതമാനം അഥവാ 704 പോയിന്റ് കുതിച്ചുചാട്ടം നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 197 പോയിൻറ് അഥവാ 1.6 ശതമാനം ഉയർന്ന് 12,461 പോയിന്റിലെത്തി. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. കൊവിഡ് -19 മഹാമാരിയും ലോക്ക്ഡൌണും ഏർപ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യൻ ഇക്വിറ്റി സൂചികകൾ ജനുവരിയിൽ എത്തിയ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത് എന്നത് തികച്ചും നാടകീയമായ വഴിത്തിരിവാണ്.
ഉത്തേജക പാക്കേജുകൾ
ഓഹരി വിപണികളെ പുതിയ ഉയരങ്ങളിലെത്താൻ സഹായിച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിപണികളിലെ ഉത്തേജക പാക്കേജുകളാണെന്ന് വിദഗ്ധർ പറയുന്നു. മാർച്ച് മുതൽ കഴിഞ്ഞ ആറ് മുതൽ ഏഴ് മാസത്തിനുള്ളിൽ സംഭവിച്ച ഒരു പ്രധാന കാര്യം ആഗോള സമ്പദ്‌വ്യവസ്ഥ എട്ട് ട്രില്യൺ ഡോളർ ഉത്തേജനം നൽകി എന്നതാണ്. ഈ പണം എല്ലാ സമ്പദ്‌വ്യവസ്ഥകളെയും സ്വാധീനിച്ചിട്ടുണ്ട്.
പലിശ നിരക്ക് കുറച്ചു
വിപണിയെ സഹായിച്ച മറ്റൊരു പ്രധാന ഘടകം മാർച്ച് മുതൽ കുത്തനെ പലിശ നിരക്ക് കുറച്ചതാണെന്നും വിദഗ്ധർ പറയുന്നു. പലിശ നിരക്ക് നിശ്ചയിക്കുന്ന റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മാർച്ചിൽ റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറും മെയ് മാസത്തിൽ 40 ബിപിഎസും കുറച്ചു. 2019 ഫെബ്രുവരി മുതൽ 250 ബിപിഎസ് കുറഞ്ഞ് റെപ്പോ നിരക്ക് നിലവിൽ 4 ശതമാനമാണ്.
കുറഞ്ഞ എണ്ണവില
കുറഞ്ഞ എണ്ണവില അടിസ്ഥാനപരമായി ഇറക്കുമതി ബിൽ കുറയ്ക്കുകയും സമ്പദ്‌വ്യവസ്ഥയുടെ കറന്റ് അക്കൗണ്ട് മിച്ചമാക്കുകയും ചെയ്തു. കുറഞ്ഞ പലിശനിരക്ക് ഫണ്ടുകളുടെ വില കുറയ്ക്കുകയും വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിനൊപ്പം അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടത് നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിച്ചു.
പ്രതീക്ഷകൾ
ലോകത്തിലെ ഭൂരിഭാഗം ആളുകൾക്കും ഇന്ത്യ അനുകൂലമായ സ്ഥലമാണ്. രാജ്യം നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങൾ ചൈനയെക്കാൾ അനുകൂലമായ സ്ഥലമാക്കി ഇന്ത്യയെ മാറ്റിയതായും നിരീക്ഷകർ പറയുന്നു. ഇതിനൊപ്പം കൊവിഡ് -19 രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കാനിടയുണ്ടെന്നും നിരീക്ഷകർ പറയുന്നു. എന്നിരുന്നാലും, അടുത്ത കുറച്ചു കാലത്തേയ്ക്ക്, നിക്ഷേപകരുടെ വികാരം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദഗ്ധർ വ്യക്തമാക്കി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
