ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകനാണ് മുകുല്‍ മഹാവീര്‍ അഗ്രവാള്‍. ഓഹരി വിപണിയില്‍ വിജയക്കൊടി നാട്ടിയ അദ്ദേഹത്തിന്റെ പുതിയ ഓഹരി നിക്ഷേപങ്ങളേയും പോര്‍ട്ട്ഫോളിയോയും പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ ഇവിടെയുണ്ട്. 2,500 കോടിയോളം രൂപയുടെ 51 ഓഹരികളാണ് അദ്ദേഹം പൊതുസമക്ഷത്തില്‍ കൈവശം വെച്ചിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ മുകുല്‍ അഗ്രവാള്‍ വാങ്ങിക്കൂട്ടിയ 6 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ആള്‍കാര്‍ഗോ ലോജിസ്റ്റിക്സ്
സംയോജിത ലോജിസ്റ്റിക്സ് മേഖലയില്‍ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ആള്‍കാര്‍ഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ്. ചരക്ക് കടത്തുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും ബഹുകല ഗതാഗത സംവിധാനത്തിലൂടെ നിര്‍വഹിക്കാന്‍ ശേഷിയുള്ള മുന്‍നിര കമ്പനിയാണിത്.
അതേസമയം സെപ്റ്റംബര്‍ പാദത്തിനിടെ ആള്‍കാര്‍ഗോ ലോജിസ്റ്റിക്സിന്റെ (BSE: 532749, NSE : ALLCARGO) 33,00,000 ഓഹരികളാണ് മുകുല്‍ മഹാവീര്‍ അഗ്രവാള്‍ വാങ്ങിയത്. കമ്പനിയുടെ 1.34 ശതമാനം ഓഹരി വിഹിതമാണിത്. ഈ മിഡ് കാപ് ഓഹരിയിലെ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം 142.2 കോടിയാണ്.
സിയറ്റ്
രാജ്യത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളാണ് സിയറ്റ് ലിമിറ്റഡ്. 1958-ലാണ് തുടക്കം. കാര്‍, ബൈക്ക്, സ്കൂട്ടര്‍, ട്രക്ക്, ബസ് എന്നിവയ്ക്കുള്ള ടയറുകളാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഇതിനോടൊപ്പം ക്രിക്കറ്റ് ബാറ്റുകളും കമ്പനി വിപണിയിലെത്തിക്കുന്നു. മികച്ച തൊഴില്‍ അന്തരീക്ഷമുള്ള കമ്പനിയെന്ന ഖ്യാതിയും ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ സിയറ്റിന്റെ (BSE: 500878, NSE : CEATLTD) 5,00,000 ഓഹരികളാണ് മുകുല്‍ അഗ്രവാള്‍ വാങ്ങിക്കൂട്ടിയത്. കമ്പനിയുടെ 1.24 ശതമാനം ഓഹരി വിഹിതമാണിത്. ഈ സ്മോള്‍ കാപ് ഓഹരിയിലെ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം ഏകദേശം 76 കോടിയാണ്.
ഡിഷ് ടിവി
രാജ്യത്താകമാനം ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) സേവനങ്ങള്‍ നല്കുന്ന പ്രമുഖ കമ്പനിയാണ് ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡ്. നിരവധി സാറ്റ്ലൈറ്റ് ചാനലുകള്‍ എസ്ഡി, എച്ച്ഡി നിലവാരത്തില്‍ ഉപയോക്കാളിലേക്ക് എത്തിക്കുന്നു. അതേസമയം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ഡിഷ് ടിവിയുടെ (BSE: 532839, NSE : DISHTV) 2,50,00,000 ഓഹരികളാണ് മുകുല്‍ അഗ്രവാള്‍ വാങ്ങിയത്. കമ്പനിയുടെ 1.36 ശതമാനം ഓഹരി വിഹിതമാണിത്. ഈ സ്മോള്‍ കാപ് ഓഹരിയിലെ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം 40 കോടിയാണ്.
പിടിസി ഇന്‍ഡസ്ട്രീസ്
അതീവ നിര്‍ണായകമായ സേവന മേഖലകളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ആവശ്യമായ ലോഹ ഘടകങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് പിടിസി ഇന്‍ഡസ്ട്രീസ്. പ്രതിരോധം, ഓയില്‍ & ഗ്യാസ്, എല്‍എന്‍ജി, കപ്പല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുമുള്ളത്.
അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ പിടിസി ഇന്‍ഡസ്ട്രീസിന്റെ (BSE : 539006) 1,32,326 ഓഹരികളാണ് മുകുല്‍ അഗ്രവാള്‍ വാങ്ങിക്കൂട്ടിയത്. കമ്പനിയുടെ 1.01 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണിത്. ഈ സ്മോള്‍ കാപ് ഓഹരിയിലെ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം 37.5 കോടിയാണ്.
കനോരിയ കെമിക്കല്‍സ്
രാസഘടകപദാര്ത്ഥങ്ങള് നിര്‍മിക്കുന്ന കമ്പനിയാണ് കനോരിയ കെമിക്കല്‍സ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇതിനോടൊപ്പം വാഹനാനുബന്ധ വ്യവസായം, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്, പുനരുപയോഗ ഊര്‍ജം, ടെക്സ്റ്റൈല്‍സ് എന്നീ മേഖലകളിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്.
അതേസമയം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ കനോരിയ കെമിക്കല്‍സിന്റെ (BSE: 506525, NSE : KANORICHEM) 5,99,531 ഓഹരികളാണ് മുകുല്‍ അഗ്രവാള്‍ വാങ്ങിക്കൂട്ടിയത്. കമ്പനിയുടെ 1.37 ശതമാനം ഓഹരി വിഹിതമാണിത്. ഈ സ്മോള്‍ കാപ് ഓഹരിയിലെ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം ഏകദേശം 9 കോടിയാണ്.
മൂങ്കിപ്പ സെക്യൂരിറ്റീസ്
ഓഹരികളുടെ ബ്രോക്കിങ് സേവനങ്ങളും നിക്ഷേപ മാര്‍ഗോപദേശങ്ങളും ഓണ്‍ലൈന്‍ ട്രേഡിങ്, ഇന്‍ഷൂറന്‍സ് സേവനങ്ങളും നല്കുന്ന കമ്പനിയാണ് മൂങ്കിപ്പ സെക്യൂരിറ്റീസ്. 1994-ലാണ് കമ്പനിയുടെ തുടക്കം. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ മൂങ്കിപ്പ സെക്യൂരിറ്റീസിന്റെ (BSE : 539199) 6,00,000 ഓഹരികളാണ് മുകുല്‍ അഗ്രവാള്‍ വാങ്ങിക്കൂട്ടിയത്. കമ്പനിയുടെ 2.09 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണിത്. ഈ മൈക്രോ കാപ് ഓഹരിയിലെ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം 11.5 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത; പ്രമുഖ കമ്പനികളുടെ പുതിയ റേറ്റിംഗുകൾ പുറത്ത്

ടിസിഎസ് ഒന്നാം പാദ ഫലം: ബ്രോക്കറേജ് റിപ്പോർട്ടുകൾക്ക് പിന്നിലെ രഹസ്യം, നിക്ഷേപകർ അറിയേണ്ടതെന്ത്?

എച്ച്സിഎൽ ടെക് ഫലം വരുന്നു; ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഉത്തർപ്രദേശ് സർക്കാരിന്റെ വമ്പൻ കരാർ റെയിൽടെല്ലിന്; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത?

ജൂലൈ 15-ന് ഐആർസിടിസിയുടെ പുതിയ വെബ് പോർട്ടൽ; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഡിമാർട്ട് ഓഹരികളിൽ ഇടിവ്: ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവില അറിയാം

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?



Click it and Unblock the Notifications