സംഭവബഹുലമായി ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുകയാണ് പുതിയ ഉയരങ്ങളിലേക്ക്. മുഖ്യസൂചികയായ നിഫ്റ്റി അനുദിനം കൊടുമുടികള്‍ കീഴടക്കുന്നു. ഈ അവസരത്തില്‍ ട്രേഡര്‍മാരുടെ പങ്കാളിത്തം കാര്യമായി വര്‍ധിക്കുന്നുണ്ട്. എന്നാല്‍ വിപണിയിലെ 'ചാകരയ്ക്കിടയിലും' ഒരുകൂട്ടം ട്രേഡര്‍മാര്‍ക്ക് പറയാനുള്ളത് നഷ്ടക്കഥകളാണ്.
സംഭവം എന്തെന്നല്ലേ, രാജ്യത്തെ പ്രചാരമേറിയ 'ധന് ട്രേഡിങ് പ്ലാറ്റ്ഫോം' ട്രേഡര്‍മാരെ തുടരെ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്.

നടപ്പുവാരം മൂന്നാം ദിവസവും ധന് ആപ്പ് രാവിലെ കിതച്ചു. ഇതോടെ ട്രേഡര്‍മാര്‍ കുടുങ്ങുകയും ചെയ്തു.
ട്രേഡിങ്ങില്‍ ഓരോ നിമിഷവും വിലയേറിയതാണ്. എന്‍ട്രിയും എക്സിറ്റും ഒരുപോലെ നിര്‍ണായകം. എന്നാല്‍ ധന് ആപ്പില്‍ സാങ്കേതികപ്പിഴവുകള്‍ തുടര്‍ക്കഥയാവുമ്പോള്‍ പൊസിഷനുകള്‍ എക്സിറ്റ് ചെയ്യാന്‍ കഴിയാതെ പകച്ച് നില്‍ക്കുകയാണ് ട്രേഡര്‍മാര്‍.
രാവിലെ 9.15 -ന് വിപണി ആരംഭിക്കുന്നതിന് പിന്നാലെയാണ് ധന് ആപ്പില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം. രാവിലെത്തെ ചാഞ്ചാട്ടം ലക്ഷ്യമിട്ട് ട്രേഡ് എടുക്കുന്നവര്‍ പലരും അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോകുന്നു. പൊസിഷനുകള്‍ എക്സിറ്റ് അഥവാ വിറ്റൊഴിയാന്‍ കഴിയാത്ത സാഹചര്യം.

ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തിലാണ് പ്രശ്നങ്ങള്‍ ഏറെയും. കണ്മുന്നില് നിന്ന് വലിയ ലാഭം വലിയ നഷ്ടമായി മാറുന്നത് ട്രേഡര്‍മാര്‍ക്ക് നിസഹായരായി കണ്ടുനില്‍ക്കേണ്ട സ്ഥിതിവിശേഷം.
തിങ്കള്‍, ചൊവ്വ ദിനങ്ങളിലും സമാനമായ സാഹചര്യം ധന് ആപ്പില്‍ ഉടലെടുത്തിരുന്നു. വീണ്ടും സാങ്കേതികപ്പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ധന് ആപ്പിലുള്ള വിശ്വസനീയതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പ്രശ്നങ്ങള്‍ തലപ്പൊക്കുമ്പോള്ത്തന്നെ 'കസ്റ്റമര്‍ കെയര്‍' സേവനങ്ങള്‍ നിശ്ചലമാകുന്നതും ട്രേഡര്‍മാരെ ഭീതിപ്പെടുത്തുന്നുണ്ട്. അതായത്, സാങ്കേതിക പിഴവുകളെ ചൊല്ലി സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് ആരും ഉത്തരവാദിത്വം ഏറ്റെടുക്കാനില്ലാത്ത അവസ്ഥ. പ്രശ്നങ്ങള്‍ വ്യാപകമായി ഉയരുന്നതോടെ പ്ലാറ്റ്ഫോമില്‍ നല്കിയ കസ്റ്റമര്‍ കെയര്‍ നമ്പറുകളും ചാറ്റ് ഓപ്ഷനുകളും ഉപയോഗശൂന്യമായി മാറുന്നു. ഒരുകേന്ദ്രത്തില്‍ നിന്നും മറുപടി ലഭിക്കാത്ത സാഹചര്യം ട്രേഡര്‍മാര്‍ക്ക് ദുഃസ്വപ്നമാണ് ഒരുക്കുന്നത്.
ധന് ആപ്പിലെ പ്രശ്നങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുറഞ്ഞ ബ്രോക്കറേജ്, റഫറന്‍സ് ആനുകൂല്യങ്ങള്‍ പോലുള്ള മോഹനവാഗ്ദനങ്ങളാണ് ട്രേഡര്‍മാരെ ധന് ട്രേഡിങ് പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ തുടരെ സംഭവിക്കുന്ന സാങ്കേതിക പിഴവുകളും നിരുത്തരവാദപരമായ സമീപനങ്ങളും പ്ലാറ്റ്ഫോമിനെ സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിടുകയാണ് ഇപ്പോള്‍.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications