A Oneindia Venture

ഗൂഗിളിന്റെ സ്‌നേഹം ഏറ്റുവാങ്ങുന്ന 2 ഇന്ത്യൻ കമ്പനികള്‍; പണം ഒഴുകുന്നു; കാരണമിതാണ്

2020 ജൂണിലാണ് ​ഗൂ​ഗിൾ ഇന്ത്യയ്ക്ക് അനുകൂലമായ വമ്പൻ പ്രഖ്യാപനവുമായി വന്നത്. ഇന്ത്യ ഡിജിറ്റലെസേഷൻ ഫണ്ടിന്റെ ഭാ​ഗമായി 5-7 വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. വെറും വാക്കിലൊതുക്കാതെ ​ഗൂ​ഗിൾ പ്രവർത്തിച്ച് തുടങ്ങി.

​ഗൂ​ഗിളിന്റെ ഈ നിക്ഷേപ സ്നേഹം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ടെലികോം മേഖലയ്ക്കാണ്. രാജ്യത്തെ ടെലികോം മേഖലയിലെ ഒന്നാമനും രണ്ടാമനുമായി കോടി കണക്കിന് രൂപയാണ് ​ഗൂ​ഗിൾ നിക്ഷേപിച്ചത്. ലോകോത്തര കമ്പനിയായ ​ഗൂ​ഗിൾ ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പിന്നിലൊരു കാരണമുണ്ട്. അത് എന്താണെന്ന് നോക്കാം. 

​ഗൂ​ഗിളിന്റെ നിക്ഷേപങ്ങൾ

​ഗൂ​ഗിളിന്റെ നിക്ഷേപങ്ങൾ

ഈ വര്‍ഷമാദ്യമാണ് ഗൂഗിള്‍ എയർടെലിലെ നിക്ഷേപം പ്രഖ്യാപിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഗൂഗില്‍ പ്രഖ്യാപിച്ചത്. ജൂലായ് ആദ്യവാരമാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിക്ഷേപത്തിന് അനുമതിയും നൽകി. എയര്‍ടെലിലെ ഓഹരികള്‍ക്കായി 700 മില്യണ്‍ ഡോളറാണ് ​ഗൂ​ഗിൾ മാറ്റിവെച്ചത്. ഇതോടെ 1.28 ശതമാനം എയർടെൽ ഓഹരികളുടെ ഉടമകളായി ​ഗൂ​ഗിൾ മാറി.

ബാക്കി 300 മില്യണ്‍ ഡോളർ ഇരു കമ്പനികൾക്കും സംയുക്തമായി നടത്താവുന്ന വാണിജ്യ ഇടപാടുകള്‍ക്കായാണ്. ജിയോയിൽ നടത്തിയ നിക്ഷേപം കേട്ടാൽ, എയർടെലിലേത് ചെറുത് എന്ന് തോന്നും. 2021 ൽ ഗൂഗിള്‍ 4.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റിലയൻസ് ജിയോയില്‍ നടത്തിയത്. കമ്പനിയുടെ 7.7 ശതമാനം ഓഹരികൾ സ്വന്തമാക്കിയ ​ഗൂ​ഗിൾ ജിയോയുടെ ഡയറക്ടർ ബോർഡിലും കസേരയിട്ടു.

​ഗൂ​ഗിളിന്റെ ലക്ഷ്യം

​ഗൂ​ഗിളിന്റെ ലക്ഷ്യം

​ഗൂ​ഗിളിന്റെ ടെലികോം മേഖലയിലെ നിക്ഷേപങ്ങൾക്ക് പിന്നിൽ 2 ലക്ഷ്യങ്ങളാണുള്ളത്. രണ്ടും സാമ്പത്തിക ലക്ഷ്യങ്ങൾ തന്നെ. നിലവില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിന്റെ 95 ശതമാനം ഭരിക്കുന്നതും ഗൂഗിളാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയിംഗ് ഓപ്പറേറ്റിംഗ് സിറ്റം ഉപയോ​ഗിക്കുന്ന മൊബൈൽ ഫോണാണ് ഇന്ത്യന്‍ മൊബൈൽ ഫോണ്‍ വിപണിയുടെ 95 ശതമാനവും. ഇന്ത്യൻ യുപിഐ പണമിടപാട് രം​ഗത്ത് രണ്ടാം സ്ഥാനം ​ഗൂ​ഗിളിന്റെ പെയ്മെന്റ് ആപ്പായ ​ഗൂ​ഗിൾ പ്ലേയ്ക്കാണ്. ഇക്കാരണങ്ങളാൽ ​ഗൂ​ഗിളിന് ഇന്ത്യൻ വിപണിയിൽ കണ്ണുണ്ട്.

മൊബൈൽ ഫോൺ വിപണി

മൊബൈൽ ഫോൺ വിപണി

ഇന്ത്യയില്‍ മൊബൈൽ ഫോൺ വിപണിയിൽ ആൻഡ്രോയ്ഡ് ഫോൺ ഉപയോ​ഗിക്കാത്ത സാധാരണ ഫീച്ചർ ഫോൺ ഉപയോ​ഗിക്കുന്ന 350 മില്യണ്‍ ഉപഭോക്താക്കളുണ്ടെന്നാണ് കണ‌ക്ക്. ​ഗൂഗിളിന് എത്തിപ്പിടിക്കാൻ സാധിക്കാത്തവരാണ് ഈ 350 മില്യണ്‍. ഇവരെ ഗൂഗിൾ പ്ലാറ്റഫോമുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ നിക്ഷേപങ്ങള്‍ക്ക് പിന്നിലെ ഒന്നാമത്തെ കാരണം.

റിലയന്‍സ് ജിയോ കരാർ പൂർത്തിയായതിന് പിന്നാലെ ഗൂഗിളും ജിയോയും ചേർന്ന് ജിയോ ഫോണ്‍ നെകസ്റ്റ് എന്ന വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരുന്നു. മുകളിൽ സൂചിപ്പിച്ച 350 മില്യൺ ആൾക്കാരെ ​ഗൂ​ഗിളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതേ രീതിയില്‍ വില കുറഞ്ഞ് സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിളും എയർടെലും ചേർന്ന് അവതരിപ്പിക്കുമെന്നാണ് സൂചന.

​ഗൂ​ഗിൽ ക്ലൗഡ്

ഗൂ​ഗിൽ ക്ലൗഡ്

ടെലികോം രംഗത്തിന് അപ്പുറം ​ഗൂ​ഗിളിന്റെ രണ്ടാമത്തെ ലക്ഷ്യം ഗൂഗിള്‍ ക്ലൗഡിന്റെ വിപണിയാണ്. ഇന്ത്യയില്‍ വിപണിയിൽ ​ഗൂ​ഗിൽ ക്ലൗഡ് മുന്നിലല്ല. ഇന്ത്യൻ ക്ലൗഡ് വിപണിയുടെ 10 തമാനം മാത്രമാണ് ​ഗൂ​ഗിൽ ക്ലൗഡിനുള്ളത്. അതേസമയം എതിരാളികളായ ആമസോണ്‍ എഡ്ബ്ലസുഎസിന്റെ വിപണി വിഹിതം 33 ശതമാനമാണ്. ഇന്ത്യയില്‍ ക്ലൗഡ് വിപണിക്ക് 30 ശതമാനം വളര്‍ച്ചയാണ് 2022 ല്‍ പ്രതീക്ഷിക്കുന്നത്. ഇതിലും ​ഗൂ​ഗിളിന് കണ്ണുണ്ട്.

ഗൂഗിളിന്റെ വരുമാനം

ഗൂഗിള്‍ ജിയോ ഡീലിന്റെ ഭാഗമായി റിലയന്‍സ് തങ്ങളുടെ ബിസിനസുകള്‍ ഗൂഗിള്‍ ക്ലൗഡിലേക്ക് മാറ്റാന്‍ സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഹമായി റിലയന്‍സിന്റെ ഇ- കോമേഴ്‌സ് പദ്ധതിയായ ജിയോ മാര്‍ട്ടിനായി ഗൂഗിള്‍ ക്ലൗഡാണ് ഉപയോഗിക്കുന്നത്. ഇത് ഗൂഗിളിന്റെ വരുമാനത്തില്‍ 1 ബില്യണ്‍ വര്‍ധനവാണ് വരുത്തുക എന്നാണ് വിദഗ്ദര്‍ കരുതുന്നത്. ഇതേ രീതിയില്‍ എയര്‍ടെലുമായും ഗൂഗിള്‍ കാരാറിലെത്തുമെന്ന് പ്രതീക്ഷിക്കാം.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, റിലസയന്‍സിന് മൈക്രോസോഫ്റ്റുമായി ക്ലൗഡ് ഉപയോ​ഗത്തിന് 10 വര്‍ഷ കാരാർ നിലവിലുണ്ട്. 2019ലാണ് ഇത് ആരംഭിച്ചത്. എയര്‍ടെല്‍ ആമസോണിന്റെ ക്ലൗഡ് സേവനമാണ് നിലവിൽ ഉപയോ​ഗിക്കുന്നത്. 2020തിലാണ് എയർടെൽ ആമസോണുമായി കരാറിലെത്തിയത്. ഇതിനെ മറികടന്ന് എങ്ങനെ ​ഗൂ​ഗിൾ ക്ലൗഡ് വിപണി പിടിക്കുമെന്നതാണ് കാണേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X