നിങ്ങൾ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ വായ്പ അംഗീകരിക്കുന്നതിന് മുമ്പായി അപേക്ഷകൻ മുഴുവൻ പലിശയോടെ സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് ബാങ്കുകൾ വിലയിരുത്തും. ക്രെഡിറ്റ് സ്കോർ വായ്പ യോഗ്യതയുടെ ഒരു പ്രാഥമിക സൂചകമാണ്. കാരണം ഇത് ഒരു അപേക്ഷകന്റെ മുമ്പത്തെ വായ്പകൾ എങ്ങനെ തിരിച്ചടച്ചു എന്നതിന്റെ വ്യക്തമായ സൂചനകൾ നൽകുന്നു. ചിലപ്പോൾ, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരുന്നിട്ടും, ചില വ്യക്തിയുടെ വായ്പാ അപേക്ഷ നിരസിക്കപ്പെടാറുണ്ട്. ഇതിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാം.
പ്രതിമാസ വരുമാനം
വായ്പാ അപേക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണിത്. വായ്പ അപേക്ഷകന്റെ പ്രതിമാസ വരുമാനം, വരുമാന സ്രോതസിന്റെ സ്ഥിരത, ആശ്രിതരുടെ എണ്ണം എന്നിവ കണക്കിലെടുത്ത് അപേക്ഷകന്റെ തിരിച്ചടവ് ശേഷി വിലയിരുത്തും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ പോലും സ്ഥിരമായ പ്രതിമാസ വരുമാനമില്ലെങ്കിൽ നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കാനുള്ള സാധ്യതയുണ്ട്. പ്രതിമാസ വരുമാനം കുറവാണെങ്കിലും അപേക്ഷ നിരസിച്ചേക്കാം.
വരുമാന ഇഎംഐ അനുപാതം
വായ്പാ അപേക്ഷ അംഗീകരിക്കുമ്പോൾ ബാങ്കുകൾ പരിഗണിക്കുന്ന മറ്റൊരു വശമാണിത്. ഒരു വായ്പക്കാരന്റെ നിലവിലുള്ള ഇഎംഐ തിരിച്ചടവ് തുക അവരുടെ പ്രതിമാസ ശമ്പളത്തിന്റെ 50 ശതമാനത്തിൽ താഴെയാണെങ്കിൽ പുതിയ വായ്പ അംഗീകാരത്തിനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 50% അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഇഎംഐ നിങ്ങൾ ഇതിനകം അടയ്ക്കുകയാണെങ്കിൽ, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിലും പുതിയ വായ്പാ അപേക്ഷ നിരസിക്കപ്പെടാം.
പ്രായം
വായ്പ അംഗീകാരത്തിന്റെ മറ്റൊരു പ്രധാന ഘടകം കടം വാങ്ങുന്നയാളുടെ പ്രായമാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിരതയും വായ്പാ കാലാവധിയും നിർണ്ണയിക്കാൻ പ്രായം കണക്കാക്കുന്നു. ഉയർന്ന പ്രായമുള്ളവർക്ക് (60 വയസ്സിനു മുകളിൽ) വ്യക്തികൾക്ക് വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നില്ല. ചില സമയങ്ങളിൽ വിരമിക്കൽ പ്രായം അടുക്കുന്ന ആളുകൾക്ക് 15-25 വർഷത്തെ കാലാവധിയോടെ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പയോ മറ്റ് വായ്പയോ എടുക്കാൻ കഴിയില്ല, കാരണം വിരമിച്ചുകഴിഞ്ഞാൽ തങ്ങൾക്ക് ഇഎംഐ അടയ്ക്കാനാവില്ലെന്ന് ബാങ്കുകൾ കരുതുന്നു.
ജോലി പരിചയവും പതിവ് തൊഴിൽ മാറ്റങ്ങളും
മിക്ക ബാങ്കുകളും വായ്പക്കാർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യപ്പെടുന്നു. നിങ്ങളുടെ കരിയർ ആരംഭിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം പോലും ഇല്ലെങ്കിൽ, നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പതിവ് തൊഴിൽ മാറ്റങ്ങൾ പലപ്പോഴും അസ്ഥിരമായ ഒരു കരിയറിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. അതിനാൽ അത്തരം വ്യക്തികളെ ക്രെഡിറ്റ് യോഗ്യത കുറഞ്ഞവരായി കണക്കാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
