ദുബായിൽ മികച്ചൊരു ജോലി അന്വേഷിക്കുന്നവരാണെങ്കിൽ സുഖകരമായി പ്രവാസം നയിക്കാൻ സർക്കാർ മേഖലയിലെ ഒഴിവുകളെ പറ്റിയും അറിഞ്ഞിരിക്കണം. മലയാളികൾക്കും അവസരങ്ങൾ തുറക്കുന്ന ദുബായിലെ സർക്കാർ ജോലികളിൽ ഒരു കൈ നോക്കാനുള്ള ദൂരം ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. ദുബായിലെ സർക്കാർ ജോലികൾക്കായുള്ള ദുബായ് കരിയർ എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാനുള്ള സൗകര്യം ഇന്നുണ്ട്. വെബ്സൈറ്റിന്റെ ലിങ്കും എങ്ങനെ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാമെന്നും വിശദമായി പരിശോധിക്കാം.
സർക്കാർ തൊഴിലവസരങ്ങൾ
ഡിജിറ്റൽ ദുബായ് അതോറിറ്റി നിയന്ത്രിക്കുന്ന ദുബായ് കരിയർ പോർട്ടലിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബായ് മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) തുടങ്ങി എമിറേറ്റിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ജോലി ഒഴിവുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വെബ്സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ജോലികളിൽ കൂടുതലും ഉയർന്ന വൈദഗ്ധ്യമുള്ളതും പ്രൊഫഷണൽ വിഭാഗങ്ങളിലുള്ളവയാണ്. കൂടാതെ പല ജോലികളും നാട്ടുകാർക്കും പ്രവാസികൾക്കും അപേക്ഷിക്കാൻ സാധിക്കുന്നവയാണ്.

എന്താണ് ദുബായ് കരിയർ
ഡിജിറ്റൽ ദുബായ് വികസിപ്പിച്ച ഓൺലൈൻ ജോബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനുമാണ് ദുബായ് കരിയർ. 2021 ജൂണിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഡിജിറ്റൽ ദുബായ് സ്ഥാപിച്ചത്. ദുബായ് കരിയർ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന 45 ദുബായ് സർക്കാർ വകുപ്പുകളുമായി വെബ്സൈറ്റ് തൊഴിലന്വേഷകരെ ബന്ധിപ്പിക്കുന്നു.
ഇമെയിൽ അറിയിപ്പുകൾ, വീഡിയോ കോൾ വഴി തൊഴിൽ അഭിമുഖങ്ങൾ, പുതിയ തൊഴിൽ ലിസ്റ്റിംഗുകൾ ട്രാക്ക് ചെയ്യുക എന്നിവ വെബ്സൈറ്റ് വവി സാധിക്കും.
ആദ്യം അക്കൗണ്ടുണ്ടാക്കി ലോഗിന്‍ ചെയ്യാം
ദുബായ് കരിയർ വെബ്സൈറ്റിലെ മൈ പ്രെെൈഫല്‍ ഭാഗത്ത് ക്ലിക്ക് ചെയ്ത് ന്യൂ യൂസറില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ടെടുക്കാം. ഇ-മെയില്‍ ഐഡിയും പാസ്‍വേര്‍ഡും നല്‍കണം. ഇത് പൂര്‍ത്തിയായാല്‍ മൈ പ്രൊഫൈലില്‍ തിരികെയെത്തി ലോഗിന്‍ ചെയ്യാം.
റസ്യൂമെ അപ്ലോഡ് ചെയ്യാം
റസ്യൂമെയുടെ ഡിജിറ്റല്‍ കോപ്പി തയ്യാറാക്കണം. പിഡിഎഫ്, ഡോക്‌സ് ഫോര്‍മാറ്റിലുള്ള ഫയലുകൾ ഉപയോഗിക്കാം. റെസ്യൂമെ അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ എക്സ്ട്രാക്റ്റ് ചെയ്ത് ഓണ്‍ലൈന്‍ ഫോമില്‍ പൂൂരിപ്പിക്കും. വിവരങ്ങള്‍ പരിശോധിച്ച് അടുത്ത ഘട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കഴിയും.
പ്രധാന രേഖകള്‍ സമര്‍പ്പിക്കാം
അടുത്ത ഘട്ടത്തില്‍ പ്രധാന രേഖകളായ പാസ്‌പോര്‍ട്ട് കോപ്പി, എമിറേറ്റ്‌സ് ഐഡി എന്നിവ സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടൊപ്പം ചേര്‍ക്കാം.
വ്യക്തിഗത വിവരങ്ങള്‍ നല്‍കുക
ബയോഡാറ്റ അപ്ലോഡ് ചെയ്യുമ്പോൾ വ്യക്തിഗത വിവര വിഭാഗത്തില്‍ പേര്, ദേശീയത, താമസിക്കുന്ന രാജ്യം, ജനന തീയതി, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവ സ്വയമേവ പൂരിപ്പിക്കും. ലഭ്യമായ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് അപേക്ഷകന്റെ മൊത്തം പ്രൊഫഷണല്‍ പരിചയം തിരഞ്ഞെടുക്കാം. ബിരുദ വര്‍ഷം, മേജര്‍, ഡിഗ്രി യോഗ്യത തുടങ്ങിയ വിദ്യാഭ്യാസ വിവരങ്ങൾ നൽകണം. യുഎഇയിലെ വിലാസം നല്‍കണം.
ഭാഷാ പ്രാവീണ്യം രേഖപ്പെടുത്തുക
ഈ വിഭാഗത്തില്‍ അറബി ഭാഷാ പ്രാവീണ്യം തിരഞ്ഞെടുക്കണം. സംഭാഷണത്തിനുള്ള കഴിവോ പ്രാഥമിക ഭാഷയോ ആകാം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ഇതേ രീതിയിൽ തിരഞ്ഞെടുക്കണം. അടുത്തതായി നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കിൽ നോട്ടീസ് പിരിയഡ് സമയവും നിലവിലെ പ്രതിമാസ ശമ്പളവും നല്‍കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, റഫറന്‍സ് വിവങ്ങള്‍ എന്നിവ വിവരങ്ങൾ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം.
ജോലിക്ക് അപേക്ഷിക്കുന്നത് എങ്ങനെ
രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ജോലിക്ക് അപേക്ഷ നൽകി തുടങ്ങാം. വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം ജോബ് സെർച്ചിൽ ക്ലിക്ക് ചെയ്യണം. ഇവിടെ നിലവിലുള്ള തൊഴിൽ അവസരങ്ങൾ കാണാൻ സാധിക്കും. ഇതിൽ നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ജോലികൾ തിരഞ്ഞെടുക്കാം എല്ലാ ജോലികുമൊപ്പം ഏത് സർക്കാർ ഡിപ്പാർട്ട്മെന്റാണെന്നും പ്രവാസികൾക്ക് അപേക്ഷിക്കാൻ സാധിക്കുമോയെന്നും നൽകിയിട്ടുണ്ടാകും. അപ്ലൈ നൗവിൽ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷ സമർപ്പിക്കാം.


Click it and Unblock the Notifications