നോട്ട് നിരോധനം കൊണ്ട് മോദിയ്ക്ക് പോലും സാധിച്ചില്ല, കൊറോണ ഭീതിയിൽ സംഗതി സിമ്പിൾ; എന്തെന്ന് അല്ലേ?

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഉപയോഗത്തിൽ വൻ വർദ്ധനവ്. നോട്ട് നിരോധനം കൊണ്ട് പോലും ഫലം കാണാനാകാത്ത കാര്യമാണ് നിലവിൽ കൊറോണ വൈറസ് ഭീതിയിൽ സാധ്യമായിരിക്കുന്നത്. പലചരക്ക്, വൈദ്യുതി ബില്ലുകൾ, ക്യാബ് നിരക്കുകൾ തുടങ്ങി എല്ലാ മേഖലയിലും ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം കുതിച്ചുയർന്നു. 2016 ൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകൾ സൃഷ്ടിച്ച പ്ലാറ്റ്‌ഫോമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ ഇടപാടുകളുടെ മൂല്യം കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി.

പുതിയ മാറ്റം

പുതിയ മാറ്റം

പകർച്ചവ്യാധികൾക്കിടയിൽ നോട്ടുകൾ കൈകാര്യം ചെയ്യാൻ ആളുകൾ ഭയപ്പെടുന്നതാണ് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിക്കാൻ കാരണം. ഏപ്രിലിൽ ഏതാണ്ട് നിലച്ചിരുന്ന സാമ്പത്തിക പ്രവർത്തനങ്ങളും മറ്റും ഇപ്പോൾ വീണ്ടും ഉയർന്നു. ഓൺലൈനിൽ ഒരിക്കൽ പോലും ബില്ലുകൾ അടയ്ക്കാത്തവർ പോലും ഇപ്പോൾ ഓൺലൈനിൽ പണമടയ്ക്കാൻ തുടങ്ങി. ഓൺലൈനിൽ പലചരക്ക് സാധനങ്ങൾ വാങ്ങാത്ത ആളുകൾ പോലും ഇപ്പോൾ ഓൺലൈനിൽ സാധനങ്ങൾ വാങ്ങാനും തുടങ്ങി.

നരേന്ദ്ര മോദിയുടെ ശ്രമം

നരേന്ദ്ര മോദിയുടെ ശ്രമം

ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ദീർഘകാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2016 നവംബറിൽ കറൻസി നോട്ടുകൾ അസാധുവാക്കിയത് തന്നെ അഴിമതി തടയുകയും അതുവഴി ഡിജിറ്റൽ ഇടപാട് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നോട്ട് നിരോധനത്തിന്റെ ആദ്യ സമയത്ത് ആളുകൾ ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ പുതിയ നോട്ടുകളുടെ അളവ് വീണ്ടും ഉയർന്നതിനാൽ വീണ്ടും പണത്തിലേക്ക് തിരിച്ചു പോയി.

കൊറോണ ഭീതി

കൊറോണ ഭീതി

കൊറോണ ഭീതി ഇപ്പോൾ ഓൺലൈൻ പേയ്‌മെന്റുകൾക്ക് ഒരു പുതിയ ഉത്തേജനം നൽകിയിരിക്കുകയാണ്. ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് ആളുകൾ തന്നെയാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്. നോട്ട് നിരോധനത്തിന് സാധിക്കാത്ത കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ആളുകളുടെ പുറത്തിറങ്ങാനും പണമിടപാട് നടത്താനുമുള്ള ഭീതിയാണ് ഇതിന് കാരണം.

ലക്ഷ്യം

ലക്ഷ്യം

2021 ഓടെ ഡിജിറ്റൽ ഇടപാടുകൾ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 15 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ലോകത്തെ അതിവേഗം വളരുന്ന സ്മാർട്ട്‌ഫോൺ വിപണി ഒരു ബട്ടണിലെ ക്ലിക്കിലൂടെ ഇടപാട് നടത്താൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനാൽ പ്രതിദിനം ഒരു ബില്ല്യൺ ഡിജിറ്റൽ ഇടപാടുകൾ സർക്കാർ ലക്ഷ്യമിടുന്നതായി വ്യക്തമാക്കിയിരുന്നു.

സർവ്വേ റിപ്പോർട്ട്

സർവ്വേ റിപ്പോർട്ട്

ക്യാപ്‌ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് വൈറസ് ബാധിച്ചതിനുശേഷം മുക്കാൽ ഭാഗവും ഇന്ത്യൻ ഉപഭോക്താക്കളാണ് ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതലായി ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുചെയ്‌തു. 78 ശതമാനം പേർ അടുത്ത ആറുമാസത്തിനുള്ളിൽ ഉപയോഗം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത 11 രാജ്യങ്ങളിലെ കണക്കാണിത്. ഫെയ്‌സ്ബുക്കും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പും നടത്തിയ മറ്റൊരു സർവേയിൽ മാർച്ച് അവസാനം മുതൽ ഇന്ത്യയിൽ ഓൺലൈൻ പേയ്‌മെന്റുകൾ വർദ്ധിക്കുന്നതായി വ്യക്തമാക്കി.

നോട്ട് തന്നെ പ്രധാനം

നോട്ട് തന്നെ പ്രധാനം

ഇന്ത്യയുടെ പ്രതിശീർഷ ഡിജിറ്റൽ പേയ്‌മെന്റുകൾ 2015 മുതൽ അഞ്ച് മടങ്ങ് വർദ്ധിച്ചുവെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. അത് ഇപ്പോഴും ചൈനയെക്കാൾ വളരെ താഴെയാണ്. നോട്ടിനോടുള്ള പരമ്പരാഗതമായ അടുപ്പം പൂർണമായി ഒഴിവാക്കുന്നതിൽ നിന്ന് ഇന്ത്യ ഇപ്പോഴും വളരെ ദൂരെയാണ്. എടിഎമ്മുകൾ നിന്ന് പിൻവലിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X