നിരാശാജനകമായ സാമ്പത്തിക പാക്കേജ്; സെൻസെക്സിൽ ഇന്ന് കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ംസർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിൽ നിക്ഷേപകർക്ക് മതിപ്പ് തോന്നാത്തിനെ തുടർന്ന് ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്. യുഎസും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും ലോക സമ്പദ്‌വ്യവസ്ഥയിൽ നിന്നുള്ള മോശം സാമ്പത്തിക വിവരങ്ങളും നഷ്ടം വലുതാക്കി. ബാങ്കിംഗ്, ഫിനാൻസ് ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടു കൊണ്ടിരിക്കുന്നത്. സെൻസെക്സ് ഇന്ന് 1,000 പോയിന്റുകൾക്ക് മുകളിൽ നഷ്ടത്തിലാകാനുള്ള കാരണങ്ങൾ പരിശോധിക്കാം.

രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ലോക്ക്ഡൌൺ നഷ്ടത്തെ തുടർന്ന് കനത്ത മാന്ദ്യം അനുഭവപ്പെടുമെന്ന് ഗോൾഡ്മാൻ സാച്ച്സ് പ്രതീക്ഷിക്കുന്നു. മൊത്തം ആഭ്യന്തര ഉൽ‌പാദനം രണ്ടാം പാദത്തിൽ 45% ചുരുങ്ങുമെന്നാണ് ഗോൾഡ്മാൻ സാച്ചസിന്റെ പ്രവചനം.

കൊവിഡ് -19 രണ്ടാം തരംഗത്തെ ഭയന്ന് നിക്ഷേപകർ; സെൻസെക്സിൽ കനത്ത ഇടിവ്കൊവിഡ് -19 രണ്ടാം തരംഗത്തെ ഭയന്ന് നിക്ഷേപകർ; സെൻസെക്സിൽ കനത്ത ഇടിവ്

നിരാശാജനകമായ സാമ്പത്തിക പാക്കേജ്; സെൻസെക്സിൽ ഇന്ന് കനത്ത ഇടിവ്

രാവിലെ 11.27ന് ബി‌എസ്‌ഇ സെൻസെക്സ് 1,045 പോയിൻറ് അഥവാ 3.35 ശതമാനം ഇടിഞ്ഞ് 30,052 ലെത്തിയിരുന്നു. എൻ‌എസ്‌ഇ ബെഞ്ച്മാർക്ക് നിഫ്റ്റി 309 പോയിൻറ് അഥവാ 3.38 ശതമാനം ഇടിഞ്ഞ് 8,827 ലെത്തുകയും ചെയ്തു. ഐസിഐസിഐ ബാങ്ക് ഓഹരികൾ ഇന്ന് 3.44 ശതമാനം ഇടിഞ്ഞ് 311.55 രൂപയിലെത്തി. ബജാജ് ഫിനാൻസ് 5.47 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആക്‌സിസ് ബാങ്ക്, എസ്‌ബി‌ഐ, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക് എന്നിവ രണ്ട് ശതമാനം വീതം ഇടിഞ്ഞു.

ഐടിസിയാണ് ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരി. ഓഹരി വില ഒരു ശതമാനം ഉയർന്ന് 166.25 രൂപയായി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില 0.90 ശതമാനം ഉയർന്ന് 1,472 രൂപയായി. ഇൻ‌ഫോസിസ്, സൺ ഫാർമ, എച്ച്യുഎൽ എന്നിവയും ഓപ്പണിംഗ് ട്രേഡിൽ നേട്ടം രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റിയിൽ പി‌എസ്‌യു ബാങ്ക് ഓഹരികൾ 3.02 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്കും നിഫ്റ്റി പ്രൈവറ്റ് ബാങ്കും രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. സമ്പദ്‌വ്യവസ്ഥകൾ വീണ്ടും തുറക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ മാന്ദ്യത്തിൽ നിന്ന് ലോകം ഉയർന്നുവരുമെന്ന പ്രതീക്ഷകൾ ആഗോള വിപണിയിൽ നൽകിയിട്ടുണ്ട്. 

ഓഹരി വിപണി: നേട്ടത്തിൽ തുടക്കം, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റംഓഹരി വിപണി: നേട്ടത്തിൽ തുടക്കം, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം

English summary

Disappointing financial package; Sensex down sharply| നിരാശാജനകമായ സാമ്പത്തിക പാക്കേജ്; സെൻസെക്സിൽ ഇന്ന് കനത്ത ഇടിവ്

Banking and finance stocks are the biggest losers in sensex today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X