സൗജന്യ ഓണക്കിറ്റ് വിതരണം; മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്ക് കിറ്റുകൾ ഏതൊക്കെ ദിവസങ്ങളിൽ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നലെ മുതൽ ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് സൌജന്യ ഓണക്കിറ്റുകൾ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യും. അഞ്ഞൂറ് രൂപയോളം വിലയുള്ള 11 ഇനം പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്. ഇവയുടെ ഗുണനിലവാരവും തൂക്കവും പരിശോധിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കട വഴി വിതരണം ചെയ്യും. വിവിധ റേഷൻ കാർഡുകൾക്ക് കിറ്റുകൾ ലഭിക്കുന്ന തീയതികൾ പരിശോധിക്കാം.

മഞ്ഞ കാ‍ര്‍ഡുകാ‍ര്‍ക്ക്
 

മഞ്ഞ കാ‍ര്‍ഡുകാ‍ര്‍ക്ക്

അന്ത്യോദയ വിഭാഗത്തിൽപ്പെട്ട മഞ്ഞ കാ‍ര്‍ഡുള്ള 5.95 ലക്ഷം പേർക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുക. പിന്നീട് 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക് കിറ്റുകൾ നൽകും. ഓഗസ്റ്റ് 13,14,16 തിയ്യതികളിലായിരിക്കും അന്ത്യോദയ കാർഡുകൾക്ക് കിറ്റുകൾ നൽകുക. ശനിയാഴ്‌ചവരെ കിറ്റ്‌ ലഭിക്കും. റേഷൻ കാർഡ്‌ നമ്പരിന്റെ അവസാന അക്കം പൂജ്യം, ഒന്ന്‌, രണ്ട്‌ ഉള്ളവർക്കാണ്‌ വ്യാഴാഴ്‌ച കിറ്റ്‌ നൽകുക. വെള്ളിയാഴ്‌ച മൂന്ന്‌, നാല്‌, അഞ്ച്‌ നമ്പർ വരുന്നവർക്കും ശനിയാഴ്‌ച ആറ്‌, ഏഴ്‌, എട്ട്‌, ഒമ്പത്‌ അക്കം അവസാനിക്കുന്നവർക്കും.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന്; ബി നിലവറ തുറക്കുമോ?

പിങ്ക് കാ‍ര്‍ഡുള്ളവ‍ര്‍ക്ക് കിറ്റ് ലഭിക്കുന്ന ദിവസം

പിങ്ക് കാ‍ര്‍ഡുള്ളവ‍ര്‍ക്ക് കിറ്റ് ലഭിക്കുന്ന ദിവസം

19,20,21,22 തീയതികളിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് (പിങ്ക് കാർഡ്) കിറ്റുകൾ നൽകും. 19ന്‌ പൂജ്യം, ഒന്ന്‌, 20ന്‌ രണ്ട്‌, മൂന്ന്‌, 21ന്‌ നാല്‌, അഞ്ച്‌, ആറ്‌, 22ന്‌ ഏഴ്‌, എട്ട്‌, ഒമ്പത്‌ എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്‌. റേഷൻ കടയിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചിരുന്ന മുൻഗണനാ വിഭാഗത്തിന് 15 രൂപ നിരക്കിൽ സ്പെഷ്യൽ അരിയുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.

ലാപ്ടോപ്പ് വാങ്ങാൻ കേരള സർക്കാരിന്റെ ചിട്ടി പദ്ധതി; മാസം വെറും 500 രൂപ മാത്രം

നീല, വെള്ള കാ‍ര്‍ഡുള്ളവര്‍ക്ക് കിറ്റ് ലഭിക്കുന്നത് എന്ന്?

നീല, വെള്ള കാ‍ര്‍ഡുള്ളവര്‍ക്ക് കിറ്റ് ലഭിക്കുന്നത് എന്ന്?

ഓണത്തിന് മുമ്പായിട്ടായിരിക്കും ശേഷിക്കുന്ന 51 ലക്ഷത്തോളം കുടുംബങ്ങളോളം പേർ ഉൾപ്പെടുന്ന വെള്ള, നീല കാർഡുകൾക്ക് കിറ്റുകൾ വിതരണം ചെയ്യുക. ഓഗസ്റ്റ് 21 മുതൽ പത്ത് ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണ ചന്തയും ആരംഭിക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. റേഷൻകടകൾക്ക്‌ ഒരു കിറ്റിന്‌ ഏഴ്‌ രൂപ വീതം വിതരണച്ചെലവായി നൽകും.

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്; തുടർച്ചയായ 21-ാം ദിവസവും ഇന്ധന വില മുകളിലേക്ക് തന്നെ

Read more about: kerala കേരളം
English summary

Distribution of free Onam Kit; yellow, pink, blue and white cards distribution dates? | സൗജന്യ ഓണക്കിറ്റ് വിതരണം; മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്ക് കിറ്റുകൾ ഏതൊക്കെ ദിവസങ്ങളിൽ?

The distribution of Onam Kit by the state government started from yesterday. Read in malayalam.
Story first published: Friday, August 14, 2020, 8:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
X