ഓഹരി വിപണി നിക്ഷേപകർ പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോൾ വരാനിരിക്കുന്ന കോർപ്പറേറ്റ് നടപടികളെ പറ്റി അറിയണം. ലാഭവിഹിതം, ബോണസ് ഓഹരി, ഓഹരി വിഭജനം എന്നിങ്ങനെ നിരവധി കോർപ്പറേറ്റ് നടപടികൾ ഓരോ ആഴ്ചയിലുമുണ്ട്. ഇതിലൊന്നാണ് ലാഭവിഹിതം. കമ്പനികൾ ലാഭത്തിൽ നിന്നുമൊരു പങ്ക് ഓഹരി ഉടമകൾക്ക് കൈമാറുന്നതാണീ പ്രക്രിയ.
സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനികളാണെങ്കിൽ ഇവ സാമ്പത്തികമായി മികച്ചവയാണെന്നും നിക്ഷേപകരെ പരിഗണിക്കുന്ന കമ്പനികളാണെന്നും വിലയിരുത്താം. നിക്ഷേപക വശത്ത് നിന്നും പരിഗണിച്ചാൽ ലാഭവിഹിതത്തിലൂടെ സ്ഥിര വരുമാനവും ഉറപ്പിക്കാം. മറ്റൊരു കോർപ്പറേറ്റ് നടപടിയാണ് ബോണസ് ഓഹരി. കമ്പനിയുടെ കയ്യിലുള്ള ഓഹരികൾ നിക്ഷേപകർക്ക് കൈമാറുന്ന നടപടിയാണിത്. കമ്പനികൾ ട്രേഡ് ചെയ്യുന്ന ഓഹരികൾ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന നടപടിയാണ് ഓഹരി വിഭജനം. മുഖവില കുറച്ച് ഓഹരികൾ വിഭജിക്കുന്നു.
ഈ ആഴ്ച കോർപ്പറേറ്റ് നടപടികൾക്കായി എക്‌സ് ട്രേഡ് ചെയ്യുന്ന നിരവധി ഓഹരികൾ കാണാം. നിക്ഷേപകർ എക്‌സ് ഡേറ്റിലോ അതിന് മുൻപോ ഓഹരി സ്വന്തമാക്കിയാൽ കോർപ്പറേറ്റ് നടപടിയുടെ ഗുണം ലഭിക്കും.

ലാഭവിഹിതം
ഈ ആഴ്ച ലാഭവിഹിതം നൽകുന്നൊരു കമ്പനിയാണ് കാൻ ഫിൻ ഹോമ്‌സ്. തിങ്കളാഴ്ച ചേരുന്ന കമ്പനിയുടെ ബോർഡ് യോഗം ഇടക്കാല ലാഭവിഹിതം അനുവദിക്കും. ലാഭവിഹിതത്തിനുള്ള എക്‌സ് ഡേറ്റ് ഡിസംബർ 19 ആണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ലാഭവിഹിതം നൽകുന്ന മറ്റരൊരു കമ്പനി. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 50 ശതമാനം ലാഭവിഹിതമാണ് പൊതുമേഖലാ സ്ഥാപനം പ്രഖ്യാപിച്ചത്. ഇതോടെ ഓഹരിയൊന്നിന് അഞ്ചു രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഡിസംബർ 18 ആണ്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ കമ്പനി മൂന്നുരൂപ ലാഭവിഹിതം നൽകിയിരുന്നു.
ബോണസ് ഓഹരി
മണിബോക്‌സ് ഫിനാൻസ്: കമ്പനി 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി കൈമാറുന്നത്. അതായത് മണിബോക്‌സ് ഫിനാൻസിന്റെ ഒരു ഓഹരി കയ്യിലുള്ളവർക്ക് മറ്റൊരു ഓഹരി സൗജന്യമായി ലഭിക്കും. അതിനുള്ള റെക്കോർഡ് തീയതി ഡിസംബർ 15 ആണ്.
സൈൽഫ് ടെക്‌നോളജീസ്: കമ്പനി 5:11 അനുപാതത്തിലാണ് ബോണസ് ഓഹരി നൽകുന്നത്. 11 ഓഹരികൾ കയ്യിലുള്ള നിക്ഷേപകർക്ക് അഞ്ച് ഓഹരികൾ സൗജന്യമായി ലഭിക്കും. റെക്കോർഡ് തീയതി ഡിസബംർ 17.
സ്പേസ് ഇൻകുബാട്രിക്സ് ടെക്നോളജീസ്: കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ള പത്ത് ഓഹരികളായി വിഭജിക്കും . റെക്കോർഡ് തീയതി ഡിസംബർ 19.
വിപണി മുന്നേറുമോ?
നിഫ്റ്റിയിൽ സമീപ ദിവസങ്ങളിലുണ്ടായ തിരിച്ചുവരവ് പൂർണതോതിലുള്ളതാണെന്ന് പറയാൻ സമയമായിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തുടർമുന്നേറ്റം സ്ഥിരീകരിക്കുന്നതിനായി സാങ്കേതികമായ പ്രതിരോധം മറികടക്കേണ്ടതുണ്ട്. ഏകദേശം 25,950-ന് അടുത്തുള്ള 20-DEMA മറികടന്ന് നിലനിൽക്കുന്ന ഒരു മുന്നേറ്റം വിപണിയുടെ സ്ഥിരതയുള്ള നേട്ടത്തിന് ആവശ്യമാണ്. ഇതിന് സാധിക്കാതെ വന്നാൽ വീണ്ടും ലാഭമെടുക്കുന്നതിന് കാരണമാകാം. നിലവിൽ നിഫ്റ്റി 26,046.95 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications