ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരെ കൂടി ആകര്ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് പിന്നിലുണ്ട്. ഇത്തരത്തില്‍ അടുത്തിടെ ഓഹരി വിഭജനവും ലാഭവിഹിതവും പ്രഖ്യാപിച്ച ഒരു സ്മോള്‍ കാപ് കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സവിത ഓയില്‍
പെട്രോളിയം അധിഷ്ഠിത സവിശേഷ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പെട്രോകെമിക്കല്‍സ് കമ്പനിയാണ് സവിത ഓയില്‍ ടെക്നോളജീസ്. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. വിവിധതരം ട്രാന്‍സ്ഫോമര്‍ ഓയില്‍, ലൂബ്രിക്കന്റുകള്‍, പെട്രോളിയം ജെല്ലി, ഓക്സിഡൈസ്ഡ് വാക്സ്, കേബിള്‍ ഫില്ലിങ് കോമ്പൗണ്ട്സ് തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. 3 നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പുനരുപയോഗ ഊര്‍ജ മേഖലയിലും 1999 മുതല്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കാറ്റാടി പാടങ്ങളില്‍ നിന്നും 54.15 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
ഓഹരി വിശദാംശം
സവിത ഓയില്‍ ടെക്നോളജീസിന്റെ ആകെ ഓഹരികളില്‍ 71.81 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.55 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.4 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 19.25 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ സവിത ഓയിലിന്റെ വിപണി മൂല്യം 1,506 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.29 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 924.34 രൂപ നിരക്കിലും പിഇ അനുപാതം 6.03 നിലവാരത്തിലുമാണുള്ളത്.
ബുധനാഴ്ച രാവിലെ സവിത ഓയില്‍ (BSE: 524667, NSE: SOTL) ഓഹരികള്‍ 1,100 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 1,830 രൂപയും താഴ്ന്ന വില നിലവാരം 932 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5, 10, 20 തുടങ്ങിയ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോഴുള്ളത്. അതേസമയം 50, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയുമാണ് നില്‍ക്കുന്നത്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ സവിത ഓയിലിന്റെ വരുമാനം 794 കോടിയും അറ്റാദായം 59 കോടിയുമാണ്. പാദാനുപാദത്തില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 2,828 കോടിയും ലാഭം 249 കോടിയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇരട്ടയക്ക വളര്‍ച്ച കാണിച്ചു. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സവിത ഓയിലിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 7.7 ശതമാനവും പ്രവര്‍ത്തന ലാഭം 21.1 ശതമാനവും അറ്റാദായം 29.8 ശതമാനം നിരക്കിലും വളര്‍ച്ച പ്രകടമാക്കുന്നു.
പ്രഖ്യാപനങ്ങള്‍
അടുത്തിടെ ചേര്‍ന്ന സവിത ഓയിലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 5:1 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചു. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജിച്ച് 2 രൂപ മുഖവിലയുള്ള 5 ഓഹരികളാക്കി മാറ്റും.
കൂടാതെ മേയ് 30-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 250 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 25 രൂപ വീതം നിക്ഷേപകര്‍ക്ക് ലഭിക്കുമെന്നാണ് അറിയിപ്പ്. ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ലാഭവിഹിതം കൈമാറുമെന്നും സവിത ഓയിലിന്റെ കമ്പനി നേതൃത്വം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
