മറ്റൊരു റിസള്‍ട്ട് സീസണ് കൂടി തിരശീല വീഴാറായി. ഭൂരിഭാഗം കോര്‍പറേറ്റ് കമ്പനികളും അവരുടെ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. മിക്ക കമ്പനികളും നിക്ഷേപകര്‍ക്കായി ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച ലാഭവിഹിതം വിതരണം ചെയ്യുന്ന ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്.

ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. അതേസമയം, ഡിവിഡന്റിന് പ്രാമുഖ്യം നല്‍കിയാണ് ഒരു ഓഹരിയിലെ നിക്ഷേപമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന 3 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
- ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം.
- ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം).
- ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.

- ഏഞ്ചല്‍ വണ്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.25 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 23 ആണ്.
- കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി മേയ് 23.
- കൊഫോര്‍ജ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 13.00 രൂപ വീതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി മേയ് 23.
Also Read: അടുത്തയാഴ്ച ഓഹരി വിഭജനം, ബോണസ് ഓഹരി നല്‍കുന്ന കമ്പനികള്‍ ഇതാ; കൈവശമുണ്ടോ?

- സിയന്റ് ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 14.00 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 23 ആണ്.
- ഡോലത് അല്‍ഗോടെക്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.25 രൂപ വീതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി മേയ് 23.
- കെന്നമെറ്റല്‍ ഇന്ത്യ- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 24.00 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 24 ആണ്.
Also Read: ഐടിസിയില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞു; ഇനി വിപണിയെ കൂസാതെ 400-ലേക്ക് കയറ്റം!

- ജിആര്‍എം ഓവര്‍സീസ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.25 രൂപ വീതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി മേയ് 25.
- സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ലാഭവിഹിതമായി പ്രതിയോഹരി 7.10 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 25 ആണ്.
- ടിസിഎസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 22.00 രൂപ വീതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി മേയ് 25.
Also Read: മണപ്പുറം, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ കൈവശമുണ്ടോ? നിക്ഷേപകര്‍ ഇനി എന്തുചെയ്യണം?

- ഐടിസി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 6.25 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 26 ആണ്.
- വിസാക ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 8.00 രൂപ വീതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി മേയ് 26.
- മണപ്പുറം ഫിനാന്‍സ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 0.75 രൂപ വീതം നല്‍കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 27 ആണ്.
- സോളാര്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 7.50 രൂപ വീതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി മേയ് 27.

- സ്‌കൈ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 1.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 22-നും റെക്കോഡ് തീയതി 23-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. നാനോ കാപ് കമ്പനിയായ സ്‌കൈ ഇന്‍ഡസ്ട്രീസ് (BSE: 526479) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.35 ശതമാനമാണ്.
- പിഎന്‍ബി- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 0.64 രൂപ വീതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 22-നാണ് തീരുമാനിച്ചിരിക്കുന്നത്. ലാര്‍ജ് കാപ് കമ്പനിയായ പിഎന്‍ബി (BSE: 532461, NSE: PNB) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.14 ശതമാനമാണ്.

- എന്‍ജിഎല്‍ ഫൈന്‍ കെം- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 1.75 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 22-നും റെക്കോഡ് തീയതി 23-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. മൈക്രോ കാപ് കമ്പനിയായ എന്‍ജിഎല്‍ ഫൈന്‍ കെം (BSE: 524774) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.09 ശതമാനമാണ്.
- എന്‍ഡിആര്‍ ഓട്ടോ കമ്പോണന്റ്‌സ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 0.64 രൂപ വീതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 22-നാണ് തീരുമാനിച്ചിരിക്കുന്നത്. ലാര്‍ജ് കാപ് കമ്പനിയായ എന്‍ഡിആര്‍ ഓട്ടോ കമ്പോണന്റ്‌സ് (BSE: 543214, NSE: NDRAUTO) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.60 ശതമാനമാണ്.

- ഗുജറാത്ത് ഹെവി കെമിക്കല്‍സ്- അന്തിമ ലാഭവിഹിതവും വിശേഷാല്‍ ലാഭവിഹിതവുമാണ് ഒരേ സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 10.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 5.00 രൂപ വീതവും നിക്ഷേപകര്‍ക്ക് കൈമാറുമെന്നാണ് അറിയിപ്പ്. ഈ രണ്ടു നടപടികള്‍ക്കുമുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 22-നും റെക്കോഡ് തീയതി 23-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. സ്‌മോള്‍ കാപ് ഓഹരിയായ ജിഎച്ച്‌സിഎല്‍ (BSE: 500171, NSE: GHCL) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.56 ശതമാനനമാണ്.

- ഡോ. ലാല്‍ പാത്‌ലാബ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 6.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 22-നും റെക്കോഡ് തീയതി 23-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ലാര്‍ജ് കാപ് കമ്പനിയായ ഡോ. ലാല്‍ പാത്‌ലാബ് (BSE: 539524, NSE: LALPATHLAB) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.61 ശതമാനമാണ്.
- വെല്‍സ്പണ്‍ ഇന്ത്യ- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 0.15 രൂപ വീതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 23-നാണ് തീരുമാനിച്ചിരിക്കുന്നത്. മിഡ് കാപ് കമ്പനിയായ വെല്‍സ്പണ്‍ ഇന്ത്യ (BSE: 514162, NSE: WELSPUNIND) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.20 ശതമാനമാണ്.

- ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 2.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 22-നാണ് നിശ്ചയിച്ചിരിക്കുന്നത്. മിഡ് കാപ് കമ്പനിയായ ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജി (BSE: 543227, NSE: HAPPSTMNDS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.41 ശതമാനമാണ്.
- കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (സിഎഎംഎസ്)- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 12.00 രൂപ വീതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 23-നും റെക്കോഡ് തീയതി 24-നുമാണ് തീരുമാനിച്ചിരിക്കുന്നത്. മിഡ് കാപ് കമ്പനിയായ സിഎഎംഎസ് (BSE: 543232, NSE: CAMS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.72 ശതമാനമാണ്.

- എസ്‌കെഎഫ് ഇന്ത്യ- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 14.50 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 28-നും റെക്കോഡ് തീയതി 29-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. മിഡ് കാപ് കമ്പനിയായ എസ്‌കെഎഫ് ഇന്ത്യ (BSE: 500472, NSE: SKFINDIA) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.45 ശതമാനമാണ്.
- സോണ ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിങ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 0.77 രൂപ വീതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 29-നും റെക്കോഡ് തീയതി 30-നുമാണ് തീരുമാനിച്ചിരിക്കുന്നത്. ലാര്‍ജ് കാപ് കമ്പനിയായ സോണ ബിഎല്‍ഡബ്ല്യൂ (BSE: 543300, NSE: SONACOMS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.