ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്നുമൊക്കെ മനസ്സിലാക്കാനാവും. അതേസമയം 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കെത്തിയ 2 ധനകാര്യ സേവന ഓഹരികള്‍ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിന്റെ വിശദംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
രണ്ടു രീതിയില്‍ നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
മോത്തിലാല്‍ ഒസ്വാള്
1987-ല്‍ ഷെയര്‍ ബ്രോക്കിങ് സ്ഥാപനമായി ആരംഭിച്ച മോത്തിലാല്‍ ഒസ്വാള് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് വൈവിധ്യവത്കരിക്കപ്പെട്ട ധനാകര്യ സേവന സ്ഥാപനമായി വളര്‍ന്നു. ഈ മിഡ് കാപ് ഓഹരി അടുത്തിടെ 500% ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 5.00 രൂപ വീതം അന്തിമ ലാഭവിഹിത ഇനത്തില്‍ ലഭിക്കും. ലാഭവിഹിതം കൈമാറുന്നതിനുള്ള ഓഹരിയുടമകളുടെ യോഗ്യത കണക്കാക്കുന്ന റെക്കോഡ് തീയതിയായി ജൂലൈ 4-ആണ് നിശ്ചയിച്ചിരിക്കുന്നത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.38 ശതമാനമാണ്.
കഴിഞ്ഞ ദിവസം മോത്തിലാല്‍ ഒസ്വാള് ഫിനാന്‍ഷ്യല്‍ (BSE: 532892, NSE : MOTILALOFS) ഓഹരികള്‍ 730 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 17-ന് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ താഴ്ന്ന വില 714 രൂപയില്‍ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 1,188 രൂപയാണ്. അതായത് റെക്കോഡ് ഉയരത്തില്‍ നിന്നും 38.5 ശതമാനം താഴെയും താഴ്ന്ന നിലവാരത്തില്‍ നിന്നും 2.24 ശതമാനം ഉയരത്തിലുമാണ് ഓഹരി നിലവില്നില്ക്കുന്നത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
മൂലധന വിപണിയുമായി ബന്ധപ്പെട്ട എല്ലാത്തരം ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതും കേരളത്തിലെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രോക്കറേജ് സ്ഥാപനവുമാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. അടുത്തിടെ നിക്ഷേപകര്‍ക്ക് 300% ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3.00 രൂപ വീതം അന്തിമ ലാഭവിഹിത ഇനത്തില്‍ ലഭിക്കും. ലാഭവിഹിതം കൈമാറുന്നതിനുള്ള റെക്കോഡ് തീയതിയായി ജൂലൈ 4-ആണ് നിശ്ചയിച്ചിരിക്കുന്നത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 6.10 ശതമാനമാണെന്നതും ശ്രദ്ധേയം
അതേസമയം ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (BSE: 532285, NSE : GEOJITFSL) ഓഹരികള്‍ 48.15 രൂപയിലാണ് കഴിഞ്ഞ ദിവസത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 20-ന് ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന വിലയായി 43.25 രൂപ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 102.65 രൂപയാണ്. അതായത് റെക്കോഡ് ഉയരത്തില്‍ നിന്നും 53 ശതമാനം താഴെയും താഴ്ന്ന നിലവാരത്തില്‍ നിന്നും 11 ശതമാനം ഉയരത്തിലുമാണ് ഓഹരി നിലവില്നില്ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
