അധിക വരുമാനം വേണോ? ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 6 ഓഹരികള്‍ ഇതാ

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം കമ്പനികളും ഇതിനോടകം മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ചില കമ്പനികള്‍ നിക്ഷേപകര്‍ക്കായി ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്നും ഓഹരിയുടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത്തരത്തില്‍ ഈയാഴ്ചയില്‍ ലാഭവിഹിതം കൈമാറുന്ന 6 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

രണ്ടു രീതിയില്‍ നേട്ടം

രണ്ടു രീതിയില്‍ നേട്ടം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.

ഡിവിഡന്റ് ഓഹരികള്‍

ഡിവിഡന്റ് ഓഹരികള്‍

  • ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ് കമ്പനി (BSE: 500620, NSE: GESHIP)- മേയ് ആദ്യ വാരത്തിലാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 5.40 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് തീയതി ഈമാസം 17-നും റെക്കോഡ് തീയതി 18-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • അവാന്റെല്‍ (BSE: 532406)- ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനി മേയ് ആദ്യ ആഴ്ചയിലാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 4.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് മേയ് 18-നും റെക്കോഡ് ഡേറ്റ് 19-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
(BSE: 539310)
  • തിങ്കിങ്ക് പിക്‌ചേര്‍സ് (BSE: 539310)- സിനിമി/ സീരിയല്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി മേയ് 9-നാണ് ഇടക്കാല ലാഭവിഹിതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പ്രതിയോഹരി 0.10 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് തീയതി ഈമാസം 19-നും റെക്കോഡ് തീയതി 20-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • തനേജ എയ്‌റോസ്‌പേസ് (BSE: 522229)- സിവില്‍ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി മേയ് 11-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 2.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് മേയ് 19-നും റെക്കോഡ് ഡേറ്റ് 21-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
കേവാല്‍ കിരണ്‍
  • കേവാല്‍ കിരണ്‍ ക്ലോത്തിങ് (BSE: 532732, NSE: KKCL)- ടെക്‌സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും കില്ലര്‍ ജീന്‍സ് ബ്രാന്‍ഡിന്റെ ഉടമസ്ഥരുമായ ഈ കമ്പനി മേയ് 11-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് തീയതി ഈമാസം 20-നും റെക്കോഡ് തീയതി 23-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • ട്രെന്റ് ലിമിറ്റഡ് (BSE: 500251, NSE: TRENT)- ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗം കമ്പനി ഏപ്രില്‍ 27-നാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 1.10 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. ഇതിനായുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് മേയ് 20-നും റെക്കോഡ് ഡേറ്റ് 23-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X