ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് ചുരുക്കം. സമാനമായി ഈമാസം ലാഭവിഹിതം വിതരണം ചെയ്യുന്ന ഒരു സ്മോള്‍ കാപ് ഫാര്‍മ കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ആസ്ട്രാസെനക്ക ഫാര്‍മ
വിവിധതരം മരുന്നുകളുടെ നിര്‍മാണവും വിതരണവും ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും നടത്തുന്ന പ്രമുഖ ഫാര്‍മ കമ്പനിയാണ് ആസ്ട്രാസെനക്ക ഫാര്‍മ ഇന്ത്യ (AZPIL). ആഗോള തലത്തില്‍ ശ്രദ്ധേയരും യുകെ ഫാര്‍മ കമ്പനിയുമായ ആസ്ട്രാസെനക്ക പില്സിയുടെ രാജ്യത്തെ ഉപകമ്പനിയാണിത്. 1979-ല്‍ ബംഗളൂരു കേന്ദ്രമാക്കിയാണ് തുടക്കം. ഇന്ന് 1,400-ലധികം ജീവനക്കാരുണ്ട്. കമ്പനിയുടെ ഗവേഷണ വിഭാഗവും നിര്‍മാണശാലയും ബംഗളൂരുവിലാണ്. ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, കാന്‍സര്‍, വളര്‍ച്ചാ പ്രശ്നങ്ങള്‍, ആരോഗ്യ സംരംക്ഷണം തുടങ്ങിയ മേഖലകളിലേക്കുള്ള മരുന്നുകളാണ് പ്രധാനമായും നിര്‍മിക്കുന്നത്.
ഡിവിഡന്റ്
മേയ് മാസത്തില്‍ ചേര്‍ന്ന ആസ്ട്രാസെനക്കയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരിയുടമകള്‍ക്കുള്ള 400% ലാഭവിഹിതം പ്രഖ്യാപിച്ചത്. അതായത് 2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 8 രൂപ വീതമാകും അന്തിമ ലാഭവിഹിതമായി നിക്ഷേപകന് ലഭിക്കുക. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂലൈ 7-നും റെക്കോഡ് തീയതി 8-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.35 ശതമാനമാണ്. 2000-നു ശേഷം ആസ്ട്രാസെനക്ക കമ്പനി 17 തവണ ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
ഓഹരി വിശദാംശം
ആസ്ട്രാസെനക്കയുടെ ആകെ ഓഹരികളില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.38 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.19 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.43 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ആസ്ട്രാസെനക്കയുടെ വിപണിമൂല്യം 7,200 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 205 രൂപ നിരക്കിലാണ്. അതേസമയം ഫാര്‍മ കമ്പനികളുടെ ശരാശരി പിഇ അനുപാതം 29.08 ആയിരിക്കുമ്പോള്‍ ആസ്ട്രാസെനക്കയുടേത് 117.34 നിരക്കിലാണ്.
ചൊവ്വാഴ്ച രാവിലെ ആസ്ട്രാസെനക്ക ഓഹരികള്‍ 2,880 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 8 ശതമാനത്തോളം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ഇതോടെ ഈവര്‍ഷം ഇതുവരെയുള്ള നഷ്ടം 6 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം 52 ആഴ്ച കാലയളവില്‍ ആസ്ട്രാസെനക്ക (BSE: 506820, NSE : ASTRAZEN) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 3,675 രൂപയും താഴ്ന്ന നിലവാരം 2,445 രൂപയുമാണ്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആസ്ട്രാസെനക്ക ഫാര്‍മയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 3.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 6.5 ശതമാനവും അറ്റാദായം 4.2 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം മാര്‍ച്ച് പാദത്തില്‍ ആസ്ട്രാസെനക്ക 231 കോടിയുടെ വരുമാനവും 27 കോടി അറ്റാദായവും കരസ്ഥമാക്കി. പാദാനുപാദത്തില്‍ ഇരു വിഭാഗത്തിലും നേട്ടം രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
